തട്ടം ഊരാതെ സ്‌കൂളിൽ കയറ്റാൻ തിരുവനന്തപുരത്തെ സെന്റ് റോഷ് കോൺവന്റ് സ്‌കൂളിലെ മാനേജ്മെന്റിന് നിർദേശം;
തട്ടം ഊരാതെ സ്‌കൂളിൽ കയറ്റാൻ മാനേജ്മെന്റിന് നിർദേശം; ഇത്തരം സംഭവങ്ങൾ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം : വിദ്യാർത്ഥിനികളുടെ തട്ടം മാറ്റിച്ച് എയ്‌ഡഡ് സ്‌കൂൾ മാനേജ്മെന്റിന്റെ നടപടി അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്തെ സെന്റ് റോഷ് കോൺവന്റ് സ്‌കൂളിലെ സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. കുട്ടികളുടെ തട്ടം ഊരാതെ സ്‌കൂളിൽ കയറ്റാൻ മന്ത്രി സ്‌കൂൾ മാനേജ്മെന്റിന് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി പ്രതികരിച്ചു. കഴിഞ്ഞ രണ്ടാഴ്‌ചയായി സ്‌കൂൾ ഗെയ്റ്റിൽ വച്ച് വിദ്യാർത്ഥിനികളുടെ ഷാൾ മാറ്റുന്നത് തുടരുകയായിരുന്നു. തട്ടം മാറ്റിയ ശേഷം മാത്രമെ വിദ്യാർത്ഥിനികളെ ക്ലാസിൽ കയറ്റുമായിരുന്നുള്ളു. ഇതേതുടർന്ന് സ്‌കൂളിന് മുന്നിൽ രക്ഷകർത്താക്കളുടെ പ്രതിഷേധം നടന്നിരുന്നു.