അറിയിപ്പുകൾ

February 15, 2022 - By School Pathram Academy

എറണാകുളം മെഡിക്കൽ കോളജിൽ എം.ആർ.ഐ സ്കാനിംഗ് ഒരു ഷിഫ്റ്റ് കൂടി

 

വൈകിട്ട് 6 വരെ സ്കാൻ ചെയ്യാം

 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എം.ആർ.ഐ സ്കാനിംഗ് സേവനം ഒരു ഷിഫ്റ്റ് കൂടി വർധിപ്പിച്ച് ബുധനാഴ്ച (ഫെബ്രുവരി 16 ) മുതൽ വൈകിട്ട് 6 വരെ ദീർഘിപ്പിച്ചതായി മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. ഈ ആശുപത്രിയിൽ ചികിത്സതേടുന്ന രോഗികൾക്കായിരിക്കും മുൻഗണ. പുറമെ നിന്ന് റഫർ ചെയ്ത് വരുന്ന രോഗികൾക്ക് ബുക്കിംഗ് അനുസരിച്ച് എം.ആർ.ഐ സ്കാനിംഗ് സേവനം നൽകുമെന്നും മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.

 

വാഹനങ്ങള്‍ ഡ്രൈവര്‍ സഹിതം

ആവശ്യമുണ്ട്

 

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ വിവിധ ആവശ്യങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് വാഹനങ്ങള്‍ ഡ്രൈവര്‍ സഹിതം ആവശ്യമുണ്ട്. ഒരു ടെമ്പോ ട്രാവലര്‍ ഏഴ്, എട്ട്, 10 സീറ്റുകളുളളത്. ഒരു കാര്‍ ഏഴ്, എട്ട്, 10 സീറ്റുകളുളളത്. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 14-ന് രാവിലെ 11 വരെ.

 

വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന സ്വയം തൊഴില്‍ (അഞ്ച് ലക്ഷം വരെ), ഗവ ജീവനക്കാര്‍ക്കുളള കാര്‍ വായ്പ (ഏഴു ലക്ഷം വരെ, വരുമാന പരിധി ഇല്ല), പെണ്‍കുട്ടികളുടെ വിവാഹ വായ്പ (രണ്ടു ലക്ഷം) തുടങ്ങിയ വായ്പാ പദ്ധതികളിലേക്ക് എറണാകുളം ജില്ലയിലെ 18-55 ഇടയില്‍ (വിവാഹ വായ്പ രക്ഷിതാവിന് 65 വയസ് കവിയാന്‍ പാടില്ല) പ്രായമുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

 

അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയാത്തവര്‍ (വിവാഹ വായ്പ വരുമാന പരിധി 3 ലക്ഷം രൂപയില്‍ കവിയാത്തവര്‍) ആയിരിക്കണം. വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥ ജാമ്യമോ (മിച്ച ശമ്പളത്തിന്റെ പത്തിരട്ടി പരമാവധി 3,50,000 വരെ വായ്പ ലഭിക്കും.) മൂന്ന് സെന്റില്‍ കുറയാത്ത വസ്തു ജാമ്യമോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പറേഷന്റെ വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2302663, 9400068507.

Category: News