അറിയിപ്പുകൾ

February 14, 2022 - By School Pathram Academy

വാക് ഇന്‍ ഇന്‍റർവ്യൂ

 

വിനോദ സഞ്ചാര വകുപ്പിന്‍റെ അധീനതയിലുളള ഗവ ഗസ്റ്റ് ഹൗസിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ മൂന്ന് ഒഴിവിലേക്കും, റസ്റ്റോറന്‍റ് സർവീസിലെ ഒരു ഒഴിവിലേക്കും കുക്ക് തസ്തികയിലെ ഒരു ഒഴിവിലേക്കും ഉള്‍പ്പെടെ ആകെ അഞ്ച് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത സംസ്ഥാനത്തിലെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നും നിശ്ചിത കോഴ്സ് പാസായവരായിരിക്കണം.

 

   ഹൗസ് കീപ്പിങ്, റസ്റ്റോറന്‍റ് സർവീസിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 22 ന് രാവിലെ 11 നും കുക്ക് തസ്തികയില്‍ ഫെബ്രുവരി 23 ന് രാവിലെ 11 നും വാക് ഇന്‍ ഇന്‍റർവ്യൂ നടത്തും. താത്പര്യമുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എറണാകുളം ഗവ ഗസ്റ്റ് ഹൗസിൽ ഇന്‍റർവ്യൂവിന് ഹാജരാകണം. ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുളളവർക്ക് മുന്‍ഗണന. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2360502.

 

വാട്ടർ അതോറിറ്റിയിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്നു

 

   വാട്ടർ അതോറിറ്റിയിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഉപഭോക്താക്കള്‍ക്കുളള എല്ലാ ബില്ലുകളും രസീതുകളും ഇനി മുതൽ ഡിജിറ്റലായി മാത്രം ലഭ്യമാക്കും. വാട്ടര്‍ അതോറിറ്റിയുടെ വെബ് സൈറ്റിലെ ഇ-പേ ലിങ്ക് വഴിയോ, യു.പി.ഐ ആപ്പുകള്‍ വഴിയോ വാട്ടർ ചാർജ് അടക്കാം. വാട്ടർ ബില്ലുകൾ ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്തിട്ടുളള ഫോൺ നമ്പരിൽ എസ്.എം.എസ് ആയി ലഭ്യമാകും. ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാത്തവർ ഓൺലൈനായോ ഓഫീസുമായി ബന്ധപ്പെട്ട ഫോൺ നമ്പർ രജിസ്റ്റർ ചെയ്യേണ്ടതാണ്. ബിൽ അടയ്ക്കുന്നതിനും മറ്റ് ഓൺലൈന്‍ സേവനങ്ങൾക്കും www.kwa.kerala.gov.in വെബ് സൈറ്റ് സന്ദർശിക്കുക.

 

വനിതാ കമ്മീഷന്‍ സിറ്റിംഗ്

 

സംസ്ഥാന വനിതാ കമ്മീഷന്‍ ഫെബ്രുവരി 18, 19 തീയതികളിൽ എറണാകുളം വൈ.എം.സി.എ ഹാളിൽ രാവിലെ 10 മുതൽ സിറ്റിംഗ് നടത്തും.

 

ടെന്‍ഡർ ക്ഷണിച്ചു

 

ഗവ കോളേജ് തൃപ്പൂണിത്തുറയിലെ 2021-22 സാമ്പത്തിക വർഷത്തെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് സ്പോർട്സ് ഉപകരണങ്ങൾ വാങ്ങുന്നതിന് മത്സര സ്വഭാവമുളള മുദ്രവച്ച ടെന്‍ഡറുകൾ ക്ഷണിച്ചു. വിശദ വിവരങ്ങളും ടെന്‍ഡർ ഫോമും കോളേജ് ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ലഭ്യമാകും. ടെന്‍ഡറുകൾ ഫെബ്രുവരി 22-ന് ഉച്ചയ്ക്ക് രണ്ടിനു മുമ്പായി ഓഫീസിൽ ലഭിക്കണം.

Category: News