കോവിഡ് ബാധിച്ചാലുള്ള സ്പെഷ്യൽ ക്യാഷ് ലീവ് നടപടി ക്രമങ്ങൾ :-?
കോവിഡ് ബാധിച്ചാലുള്ള സ്പെഷ്യൽ ക്യാഷ് ലീവ് നടപടിക്രമങ്ങൾ എങ്ങനെ ?
ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആയാൽ ടെസ്റ്റ് ചെയ്ത ദിവസം മുതൽ 7 ദിവസം സ്പെഷ്യൽ കാഷ്വൽ ലീവ് ഫോർ കോവിഡ് 19 ലഭിക്കും.. ഒരു അപേക്ഷ, ലാബ് റിസൽട്ട് ന്റെ പകർപ്പ്/ മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഓഫീസ് അധികാരിയ്ക്ക് അപേക്ഷ സമർപ്പിക്കുക.. ഓഫീസ് അധികാരി ജീവനക്കാരന് 7 ദിവസം സ്പെഷ്യൽ കാഷ്വൽ ലീവ് ഫോർ കോവിഡ് 19 അനുവദിക്കുന്നു. ആയത് സേവനപുസ്തകത്തിൽ സേവനചരിത്രത്തിന്റെ പേജിൽ രേഖപ്പെടുത്തി ഓഫീസ് അധികാരി സാക്ഷ്യപ്പെടുത്തേണ്ടതാണ്.