പൊതുവിദ്യാലയങ്ങളുടെ മികവ് പഠനോത്സവം 2025, നടത്തേണ്ടത് എങ്ങനെ

February 14, 2025 - By School Pathram Academy

സമഗ്രശിക്ഷാ കേരളം-

Samagra Shiksha Kerala

പഠനോത്സവം 2025 ദ്വിദിനജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് റസിഡൻഷ്യൽ ശിൽപശാല (മേഖലാതലം)

മൊഡ്യൂൾ (കരട്)

ആമുഖം

പരിഷ്കരിച്ച പാഠ്യപദ്ധതി ലക്ഷ്യം വയ്ക്കുന്ന സമഗ്രപഠന പുരോഗതി ഓരോ കുട്ടിയും ആർജ്ജിച്ചതിൻ്റെ നേർസാക്ഷ്യങ്ങൾ പൊതുസമൂഹത്തിന് ബോധ്യപ്പെടുന്നതിനായി ഓരോ വിദ്യാലയവും സംഘടിപ്പിക്കുന്ന ശ്രദ്ധേയമായ പരിപാടിയാണ് പഠനോത്സവം. കുട്ടികളുടെ അക്കാദമിക മികവുകൾ വിലയിരുത്തുന്നതിനുള്ള ജനകീയ വേദികളാണ് ഇവ. ഓരോ കുട്ടിയും മികവിലേക്ക് എന്ന സങ്കല്പം എത്രത്തോളം സാർത്ഥകമായി എന്ന് പൊതുസമൂഹത്തിന് തിരിച്ചറിയുന്നതിനുള്ള അവസരമാണ് പഠനോത്സവത്തിലൂടെ ലഭിക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും തുടർന്ന് വിദ്യാകിരണം മിഷനിലൂടെയും വിദ്യാലയങ്ങളിൽ രൂപപ്പെടുത്തിയ എല്ലാത്തരം സൗകര്യങ്ങളും പഠനത്തിന് പ്രയോജനപ്പെടുത്തി ഓരോ കുട്ടിയിലും ഉണ്ടായ അക്കാദമിക നേട്ടങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി യുടെ ഭാഗമായിട്ടാണ് ഈ വർഷത്തെ പഠനോത്സവത്തെ വിഭാവനം ചെയ്തിട്ടുള്ളത്.

ലക്ഷ്യങ്ങൾ

പരിഷ്കരിച്ച പാഠ്യപദ്ധതിയുടെ ഭാഗമായി കുട്ടികളിൽ ഉണ്ടായ അക്കാദമിക മികവുകളെ അവസരമൊരുക്കുക. പൊതുസമൂഹത്തിനു മൂന്നിൽ പ്രകടിപ്പിക്കുന്നതിനുള്ള

നിരന്തര വിലയിരുത്തലിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുക.

രാരോ കുട്ടിയുടെയും പഠന മികവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുക.

പഠനത്തെളിവുകളുടെ പ്രദർശനം സംഘടിപ്പിക്കുക.

വിദ്യാലയത്തിന്റെ പൊതുമികവുകൾ അവതരിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുക.

വിദ്യാലയങ്ങളിലെ അക്കാദമിക മാർ അവതരിപ്പിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കുക പ്ലാൻ പ്രവർത്തനങ്ങൾ

രക്ഷിതാക്കളേയും ജനപ്രതിനിധികളേയും പൊതുസമൂഹത്തേയും വിദ്യാലയവുമായി കണ്ണിചേർക്കുന്നതിന് അവസരമൊരുക്കുക.

Registration 9.00 am 10.00 am

ഉദ്ഘാടനം : 10.00 am 10.30 am

സെഷൻ:(10,30 am. 12.00 noon)

പഠനോത്സവം – അനുഭവങ്ങൾ പങ്കുവയ്ക്കൽ

പ്രവർത്തനം

കഴിഞ്ഞ വർഷത്തെ പഠനോത്സവ പ്രവർത്തനങ്ങളിൽ എത്ര പേർ പങ്കെടുത്തിട്ടുണ്ട്?

ആർ.പി. ചോദ്യം ഉന്നയിക്കുന്നു.

സന്ദർശിച്ച വിദ്യാലയങ്ങളിൽ പഠനോത്സവം എങ്ങനെയാണ് നടന്നത്?

ഏതാനും പ്രതികരണങ്ങൾ

അംഗങ്ങൾ അവരവർ പങ്കെടുത്ത പഠനോത്സവങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങൾ, ബി.ആർ.സി. തലത്തിൽ ക്രോഡീകരിച്ച റിപ്പോർട്ടിൻ്റെ സഹായത്തോടെ കുറിക്കുന്നു

(മികവുകൾ, പരിമിതികൾ, നിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടുത്തണം)

അംഗങ്ങളെ ആറ് ഗ്രൂപ്പുകളാക്കുന്നു.

ചർച്ചാസൂചകങ്ങൾ പ്രദർശിപ്പിക്കുന്നു

എത്ര ശതമാനം നടന്നു? സ്‌കൂളുകളിൽ ക്ലാസ് /ഡിവിഷൻ തലത്തിൽ പാനോത്സവം

ക്ലാസ്/ഡിവിഷൻ തലത്തിലെ പഠനോത്സവത്തിൽ മുതിർന്നവരുടെ പങ്കാളിത്തം എത്രമാത്രം?

കുട്ടികൾക്ക് വ്യക്തിഗത അക്കാദമിക മികവ് പ്രകടിപ്പിക്കുന്നതിന് ലഭിച്ച അവസരം?

സ്‌കൂൾതല പഠനോത്സവത്തിൽ പൊതുസമൂഹത്തിൻ്റെ പങ്കാളിത്തം എത്രമാത്രം?

സന്ദർശിച്ച സ്കൂ‌ളുകളിലെ പഠനോത്സവത്തിൽ കണ്ട മികവുകൾ എന്തെല്ലാം?

സന്ദർശിച്ച സ്‌കൂളുകളിലെ പാനോത്സവത്തിൽ കണ്ട പരിമിതികൾ എന്തെല്ലാം?

പഠനോത്സവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എന്തെല്ലാം?

വ്യക്തിഗതമായി രേഖപ്പെടുത്തിയ അനുഭവങ്ങൾ ഗ്രൂപ്പിൽ പങ്കു വച്ച് സൂചകങ്ങളുടെ അടി സ്ഥാനത്തിൽ ക്രോഡീകരിക്കുന്നു.

ഗ്രൂപ്പിൽ പങ്കുവച്ച മികവുകളും പരിമിതികളും നിർദ്ദേശങ്ങളും ഓരോ പേപ്പറിലായി അക്കമിട്ട് എഴുതുന്നു

ഗ്രൂപ്പുകളുടെ അവതരണവും പൊതുചർച്ചയും

ചർച്ചാസൂചകങ്ങൾ

► മികവാർന്ന അനുഭവങ്ങൾ എന്തെല്ലാം?

► നേരിട്ട പരിമിതികൾ എന്തെല്ലാം?

► ഈ വർഷത്തെ പഠനോത്സവം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ എന്തെല്ലാം?

► ആർ.പി ക്രോഡീകരിക്കുന്നു

(മികവുകളും പരിമിതികളും നിർദ്ദേശങ്ങളും നിർദ്ദേശിച്ച സ്‌ഥലത്ത് പതിക്കുന്നു/ഒട്ടിക്കുന്നു)

റേഷൻ (12.00 noon 1.00 pm, 2.00 pm 4.00 pm)

> വിവിധ ക്ലാസ് വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രകടനത്തിനുള്ള സൂചനകൾ ഉൾപ്പെടുത്തിയ സ്ലിപ്പുകൾ (അനുബന്ധം 1) വിഷയാടിസ്ഥാനത്തിൽ ബോക്‌സുകളിലായി ആയി പ്രദർശിപ്പിക്കുന്നു

> അംഗങ്ങൾ അവരവര്ക്ക് താല്‌പര്യമുള്ള ഒരു ബോക്‌സിൽ നിന്നും ഒരു സ്ക്രിപ്പ് തെരഞ്ഞെടുക്കുന്നു

► പഠനോത്സവത്തിൽ അവതരിപ്പിക്കാൻ പറ്റിയ രീതിയിൽ ലഭിച്ച പ്രവർത്തനം വ്യക്തിഗത ആസൂത്രണം നടത്തുന്നു

> ഓരോ വിഷയത്തിൽ നിന്നും ഏതാനും പ്രവർത്തനം അവതരിപ്പിക്കുന്നതിന് അവസരം നൽകുന്നു

► പൊതുചർച്ച

സൂചകങ്ങൾ

പ്രകടനങ്ങളിൽ അനുഭവപ്പെട്ട പരിമിതികൾ എന്തെല്ലാം?

ആസൂത്രണത്തിൽ കൂടുതലായി എന്തൊക്കെ ശ്രദ്ധിക്കണമായിരുന്നു?

പഠനോപകരണങ്ങളുടെ കുറവ് എത്രമാത്രം?

. ഇതേ പ്രവർത്തനം ഒരു കുട്ടി പഠനോത്സവത്തിൽ അവതരിപ്പിക്കണമെങ്കിൽ എന്തെല്ലാം പിന്തുണയാണ് അധ്യാപിക എന്ന നിലയിൽ നമ്മൾ നൽകേണ്ടത്? എന്തൊക്കെ തയ്യാറെടുപ്പാണ് അധ്യാപിക നടത്തേണ്ടത്?

. പഠനോത്സവത്തിൽ ഉപയോഗിക്കുക! അവതരിപ്പിക്കുമ്പോൾ എന്ത് തന്ത്രമായിരിക്കും കുട്ടി

►ഓരോരുത്തരം അവരവർ തെരഞ്ഞെടുത്ത പഠനോത്സവ പ്രവർത്തനം കുട്ടികൾ മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിനാവശ്യമായ ആസൂത്രണം വ്യക്തിഗതമായി നട ത്തുന്നു.

► പാനോത്സവ പ്രവർത്തനത്തിൻ്റെ സവിശേഷതകൾ പൊതു ചർച്ചയിലൂടെ ചാർട്ടിൽ രേഖപ്പെടുത്തുന്നു.

നിത്യ ജീവിത സാഹചര്യവുമായി ബന്ധപ്പെട്ടത്.

അനുയോജ്യമായ അവതരണ തന്ത്രം

ലക്ഷ്യമാക്കിയ ആശയങ്ങളും ഉയർന്ന പഠന ശേഷികളും കൃത്യമായി പ്രകടിപ്പിക്കാൻ അവസരമുള്ളത്

സംവാദ സാധ്യതഉള്ളത്.

അനുയോജ്യമായ സാമഗ്രികൾ

> ഒരു വിഷയത്തിൽ നിന്നും ഒരെണ്ണം വീതം അവതരിപ്പിക്കുന്നു

അവതരണത്തിന് ശേഷവും സവിശേഷതകൾ വിശകലനം ചെയ്യുന്നു

അവതരിപ്പിച്ച പ്രവർത്തനത്തിന്റെ പ്രവർത്തനങ്ങളുടെ ശ്രദ്ധിക്കേണ്ടവ ക്രോഡീകരിക്കുന്നു

> ഒരേ വിഷയത്തിൽ പാനോത്സവ പ്രവർത്തനം തയ്യാറാക്കിയ അംഗങ്ങൾ ഒരു ഗ്രൂപ്പാ കുന്നു.

► ഗ്രൂപ്പിലെ അംഗങ്ങൾ ഉപഗ്രൂപ്പുകളായി ഒരു ക്ലാസ് തെരഞ്ഞെടുക്കുന്നു

► പഠനോത്സവ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഫോർമാറ്റ് (അനുബന്ധം 2) ഗ്രൂപ്പിൽ നൽകുന്നു

► തെരഞ്ഞെടുത്ത ക്ലാസിലെ യൂണിറ്റുകൾ പരിഗണിച്ചു കൊണ്ട് പഠനോത്സവ പ്രവർത്തനങ്ങൾ ഉപഗ്രൂപ്പിൽ ഡിസൈൻ ചെയ്യുന്നു

> ഓരോ ഗ്രൂപ്പിൽ നിന്നും ഒരു പ്രവർത്തനം വീതം പൊതുവായി അവതരിപ്പിക്കുന്നു.

► പ്രവർത്തനങ്ങളെ പൊതു ചർച്ചയിലൂടെ വിശകലനം ചെയ്‌ത്‌ മെച്ചപ്പെടുത്തുന്നു

ചർച്ചാസൂചകങ്ങൾ

ഈ പ്രവർത്തന ഏത് ക്ലാസ് വിഷയം, യൂണിറ്റുമായി ബന്ധപ്പെട്ടതാണ്?

ഈ പ്രവർത്തനത്തിന് നിത്യജീവിത സാഹചര്യവുമായി എത്രത്തോളം ബന്ധമുണ്ട്!

അവതരിപ്പിച്ചതന്ത്രം / സാമഗ്രികൾ എന്നിവ എത്രത്തോളം അനുയോജ്യമാണ്?

കുട്ടിയുടെ ആശയ വ്യക്തത, വിവിധ കഴിവുകൾ എന്നിവ പ്രകടിപ്പിക്കുന്നതിന് ഈ പ്രവർത്തനം എത്രത്തോളം അനുയോജ്യമാണ്?

ഈ പ്രവർത്തനത്തിൻ്റെ ഭാഗമായി കുട്ടിയുടെ ഏതെല്ലാം കഴിവുകൾ, ആശയങ്ങൾ എന്നിവ പ്രകടിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കും?

ഈ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകൾ എന്തെല്ലാം?

ക്രോഡീകരണം

സെഷൻ 3 (4.00 pm 6.00 pm)

പഠനോത്സവ മാർഗ്ഗരേഖ പരിചയപ്പെടൽ

2024- 25 വർഷത്തെ പഠനോത്സവ സംഘാടനവുമായി ബന്ധപ്പെട്ട മാർഗ്ഗരേഖയുടെ കോപ്പി ഗ്രൂപ്പുകൾക്ക് നൽകുന്നു

ചർച്ചാസൂചകങ്ങൾ പ്രദർശിപ്പിക്കുന്നു/ഗ്രൂപ്പിൽ നൽകുന്നു

പഠനോത്സവവുമായി ബന്ധപ്പെട്ട് വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും? കൂടുതൽ

വിദ്യാലയമികവുവീഡിയോയിൽ എന്തൊക്കെ ഉൾപ്പെടുത്തണം?

പഠനോത്സവ എസ്.ആർ.ജി.യോഗത്തിൽ എന്തെല്ലാം കാര്യങ്ങൾ ചർച്ച ചെയ്യണം?

അധ്യാപകരുടെ പഠനോത്സവ മുന്നൊരുക്കങ്ങൾ എന്തെല്ലാം?

പഠനോത്സവത്തിൽ ഭിന്നശേഷി കുട്ടികളുടെ അവസരം എങ്ങനെ ഉറപ്പാക്കാം?

പഠനോത്സവത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് എന്തൊക്കെ തന്ത്രങ്ങൾ സ്വീകരിക്കാം?

ക്ലാസ്‌ല പഠനോത്സവസംഘാടനം എങ്ങനെയായിരിക്കണം?

ക്ലാസ്ത‌ല പഠനോത്സവത്തിൽ ഉറപ്പാക്കുന്നതെങ്ങനെ? എല്ലാ കുട്ടികളുടെയും പങ്കാളിത്തം

സ്‌കൂൾ തല പഠനോത്സവ സംഘാടനം എങ്ങനെയായിരിക്കണം?

ജനപ്രതിനിധികളുടെയും സമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പാക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?

പൊതുഇടങ്ങളിലെ പഠനോത്സവം വിദ്യാലയത്തിൻ്റെ സ്വീകാര്യത വർധിപ്പിക്കുന്ന രീതിയിൽ എങ്ങനെ സംഘടിപ്പിക്കാം?

പഠനോത്സവത്തിൻ്റെ ഭാഗമായുള്ള അധ്യാപക അവതരണങ്ങൾ എങ്ങനെയെല്ലാം നടപ്പിലാക്കാം?

ക്ലാസ്/സ്‌കൂൾ/പൊതുയിട പഠനോത്സവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രകടനങ്ങ ളിലെ മികവുകൾ പരിമിതികൾ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ എന്നിവ അധ്യാപക അവതരണങ്ങളിൽ എങ്ങനെ അവതരിപ്പിക്കും?

അധ്യാപക അവതരണങ്ങളിൽ മറ്റ് എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്താം?

നിപുൺ ഉത്സവസംഘാടനം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

ചർച്ചാസൂചകങ്ങൾ പ്രയോജനപ്പെടുത്തി ഓരോ ഗ്രൂപ്പും മാർഗ്ഗരേഖ വിശകലനം ചെയ്യുന്നു

ഗ്രൂപ്പുകളുടെ അവതരണവും ചർച്ചയും

ക്രോഡീകരണം

സെക്ഷൻ (6.00 pm 7.00 pm) – വിശ്രമം

(7.00 pm 8.00 pm) – പൂർത്തിയാക്കിയ സെഷനുകളുടെ അവലോകനം

രണ്ടാംദിവസം

സെഷൻ (9.00 am 11.30 am)

പാനോത്സവപിന്തുണകളുടെ ട്രൈഔട്ട് കാര്യക്ഷമമായി വിദ്യാലയത്തിൽ നടപ്പിലാക്കുന്നതിനുള്ള നേരനുഭവ പരിശിലനം വിശദാംശങ്ങൾ ഉൾപ്പെടുത്തിയ രേഖ (അനുബന്ധം 5)

ഗ്രൂപ്പിൽ നൽകുന്നു

ചർച്ചാ സൂചകങ്ങൾ (അനുബന്ധം 6) പ്രദർശിപ്പിക്കുന്നു/നൽകുന്നു.

ട്രൈ ഔട്ട് വിദ്യാലയം സന്ദർശിക്കുന്നതിനായി ഓരോ BRC അംഗവും നടത്തേണ്ട മുന്നൊരുക്കങ്ങൾ എന്തെല്ലാം ?

സന്ദർശിക്കുന്ന ക്ലാസ്സിലെ ഓരോ കൂട്ടിയുടെയും മികവുകൾ എങ്ങനെ കണ്ടെത്തും?

സന്ദർശിക്കുന്ന വിദ്യാലയത്തിലെ വിദ്യാലയന്തരീക്ഷം എങ്ങനെയെല്ലാം ക്രമീകരി

പിന്നാക്കക്കരായ കുട്ടികളുടെ മികവുകൾ എങ്ങനെ കണ്ടെത്താൻ കഴിയും ?

കുട്ടികളുമായി സംവദിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

വൈകുന്നേരം SRG യോഗം ചേരുന്നതിനു മുൻപ് ഓരോ അംഗവും പൂർത്തി യാക്കേണ്ട ചുമതലകൾ എന്തെല്ലാം ?

SRG യോഗത്തിൽ എന്തെല്ലാം കാര്യങ്ങൾ ചർച്ച ചെയ്യണം ?

ഓരോ കുട്ടിയെക്കുറിച്ചും നാം മനസ്സിലാക്കിയ മികവുകൾ SRG യോഗത്തിൽ എങ്ങനെ അവതരിപ്പിക്കും ?

കുട്ടിയ്ക്ക് അധ്യാപകർ ബോധ്യപ്പെടുത്തും? നല്‌കേണ്ട പിന്തുണകൾ

പഠനോത്സവത്തിൻ്റെ എല്ലാ തലങ്ങളിലും (ക്ലാസ് തലം സ്‌കൂൾ തലം പൊതു ഇടം)

പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് SRG, PTA SMC എന്നിവയുടെ റോൾ എന്താണ് ?

ക്ലാസ്/ഡിവിഷൻ തലത്തിലുള്ള പ്രാതിനിധ്യം എങ്ങനെ ഉറപ്പുവരുത്താം ? പാനോത്സവത്തിൽ എല്ലാ കുട്ടികളുടെയും

ഗ്രൂപ്പ് തല അവതരണങ്ങളിൽ ഓരോ കുട്ടിയുടെയും അക്കാദമിക പങ്കാളിത്തം ഉറപ്പാക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം ?

ചർച്ചാ സൂചകങ്ങളുടെ അടിസ്‌ഥാനത്തിൽ ഗ്രൂപ്പ് ചർച്ച

ഗ്രൂപ്പുകളുടെ അവതരണം

പൊതുചർച്ച

ക്രോഡീകരണം

സെക്ഷൻ (11.30 am 1,00 pm)

പഞ്ചായത്ത് തല മീറ്റിംഗ്, SRG ശാക്തീകരണം എന്ത് ? എങ്ങനെ?

ചർച്ചാ സൂചകങ്ങൾ പ്രദർശിപ്പിക്കുന്നു

1. പഠനോത്സവം അജണ്ടയാക്കി കൊണ്ടുള്ള പഞ്ചായത്ത് തല മീറ്റിംഗ് എങ്ങനെ സംഘടിപ്പിക്കും?

2. ഉദ്ദേശിക്കുന്ന പ്രവർത്തന പരിപാടികൾ ആര് അവതരിപ്പിക്കും?

3. എങ്ങനെ അവതരിപ്പിക്കും?

4. റിപ്പോർട്ടിംഗിൽ എന്തൊക്കെ കാര്യങ്ങൾ ഉൾ പ്പെടുത്തും?.

5. എന്തൊക്കെ തീരുമാനങ്ങളാണ് ഈ മീറ്റിംഗിൽ രൂപീകരിക്കുക?

6. സ്‌കൂൾ റിസോഴ്‌സ്‌ ഗ്രൂപ്പിൽ എന്തൊക്കെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യും

7. സ്‌കൂൾ റിസോഴ്‌സ് ഗ്രൂപ്പിൽ എടുക്കാൻ ഉദ്ദേശിക്കുന്ന തീരുമാനങ്ങൾ എന്തെല്ലാം?

ഓരോ ചോദ്യങ്ങളും ഒന്നൊന്നായി ചർച്ച ചെയ്‌ത്‌ പൊതുധാരണകൾ രൂപീകരിക്കുന്നു

രൂപപ്പെടേണ്ട ധാരണകൾ

1. പഞ്ചായത്ത് പ്രസിഡൻ്റ് / സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ്റെ നേത്യത്വത്തിൽ യോഗം ചേരണം. പഞ്ചായത്ത് പ്രദേശത്തെ എല്ലാ വിദ്യാലയങ്ങളിലെയും പ്രഥമാധ്യാപക, പി ടി എ പ്രസിഡന്റ് /എസ് എം സി ചെയർമാൻ പഞ്ചായത്ത് അംഗങ്ങൾ. മറ്റ് ജനപ്രതിനിധികൾ പി.ഇ.സി അംഗങ്ങൾ തുടങ്ങിയവരെ യോഗത്തിൽ പങ്കെടുപ്പിക്കണം.

2. ചുമതലയുള്ള പ്രഥമ അധ്യാപകൻ സി ആർ സി കോർഡിനേറ്റർ ട്രെയിനർ എന്നിവരിൽ ആരെങ്കിലും പഠനോത്സവം പ്രവർത്തന പരിപാടി അവതരിപ്പിക്കണം.

3. മുൻകൂട്ടി തയ്യാറാക്കിതയ്യാറാക്കി വേണം റിപ്പോർട്ട് അവതരിപ്പിക്കേണ്ടത്

4. പാനോത്സവം മാർഗ്ഗരേഖയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ സംക്ഷിപ്തമാണ് അവതരിപ്പിക്കേണ്ടത്

5. പഞ്ചായത്ത് തല ഉദ്ഘാടനംവിദ്യാലയ തല ഉദ്ഘാടനം തുടങ്ങിയവയെ കുറിച്ച് തീരുമാനങ്ങൾ എടുക്കണം. സംഘാടനം പ്രചാരണം തുടങ്ങിയവയിൽ എല്ലാവരുടെയും പിന്തുണ ഉറപ്പാക്കണം സ്‌കൂളുകൾ കൂടുതൽ ആകർഷകമാക്കുന്നതിന് ആവശ്യമായ പിന്തുണ ഉറപ്പാക്കണം

6. സ്‌കൂൾ റിസോഴ്‌സ് ഗ്രൂപ്പ് പ്രത്യേക സമയം കണ്ടെത്തി കൂടുകയും പഠനോത്സവ മാർഗ്ഗരേഖയിലെ വിവരങ്ങൾ വിശദമായി ചർച്ചചെയ്യുകയും വേണം പ്രഥമാധ്യാപകർ റിപ്പോർട്ട് ചെയ്യുകയും എസ്.ആർ ജി കൺവീനർ കൂട്ടിച്ചേർക്കൽ വരുത്തുകയും വേണം

7. വിഷയ തലത്തിൽ ഓരോ കുട്ടിയുടെയും പഠന മികവ് ഏത് മേഖലയിലാണെന്ന് കണ്ടെത്തണം അതിനുള്ള അവസ്‌ഥാ പഠനം ആസൂത്രണം ചെയ്യേണ്ടതുണ്ട് സ്‌കൂളിലെ വിവിധ മികവുകൾ പ്രത്യേകം കണ്ടെത്തി പട്ടികപ്പെടുത്തണം. കുട്ടികളെ പഠനോത്സവ പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിന് സജ്ജരാക്കണം. ലാബ് ലൈബ്രറി തുടങ്ങി വിവിധ സ്കൂൾ സംവിധാനങ്ങളും സ്‌കൂൾ പരിസരവും ആകർഷകമാക്കുന്നതിന് തീരുമാനങ്ങൾ എടുക്കണം.കുട്ടികളെ പഠനോത്സവത്തിന് സജ്ജരാക്കുന്നതിന് 5 മുതൽ 10 വരെ ദിവസത്തെ പിന്തുണ ഉറപ്പാക്കണം. ഇത്തരം കാര്യങ്ങൾ നടപ്പാക്കുന്നതിനുള്ള തീരുമാനങ്ങൾ എടുക്കണം

സെഷൻ (2.00 pm 3.30 pm)

BRC തല ശിൽപശാല – മൊഡ്യൂൾ പരിചയപ്പെടൽ

അംഗങ്ങളെ 5 ഗ്രൂപ്പുകളാക്കുന്നു

BRC തല ശിൽപശാല – മൊഡ്യൂൾ (അനുബന്ധം 7) ഗ്രൂപ്പുകളിൽ നൽകുന്നു.

മറ്റുള്ളവരെ പരിചയപ്പെടുത്തുന്നതിനുള്ള

ആസൂത്രണം നടത്തുന്നു

ഗ്രൂപ്പുകളുടെ അവതരണവും ചർച്ചയും

ലക്ഷ്യങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ RP

ക്രോഡീകരിക്കുന്നു

സെഷൻ (3,30 pm 4.30 pm)

BRC തല ആസൂത്രണം

ഒരു ജില്ലയിലെ മൂന്ന് BRC കൾ വീതം ഗ്രൂപ്പുകളാകുന്നു

TRYOUT, BRC തല ശില്പശാല എന്നിവയുടെ ആസൂത്രണം നടത്തുന്നു

പൊതുവായ സംശയങ്ങൾ അവതരിപ്പിക്കുന്നു

പൊതു ചർച്ച

ക്രോഡീകരണം

അവലോകനം/സമാപനം 4.30 pm – 5.00 pm

Category: Teachers Column

Recent

Load More