സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഠനോത്സവം നടത്താൻ നിർദ്ദേശം

February 13, 2025 - By School Pathram Academy

പ്രേഷകൻ

പൊതുവിദ്യാഭ്യാസ ഡയറക്ടർ, തിരുവനന്തപുരം

സ്വീകർത്താവ്

1.എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും

2. എല്ലാ ഡയറ്റ് പ്രിൻസിപ്പൽമാർക്കും

3. എല്ലാ ജില്ലാ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും

4. എല്ലാ പ്രധാനാധ്യാപകാർക്കും (ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർ മുഖേന)

വിഷയം :-

പൊതുവിദ്യാഭ്യാസം- പൊതുവിദ്യാലയങ്ങളിൽ പഠനോൽസവം സംഘടിപ്പിക്കുന്നത് സംബന്ധിച്ച്

സൂചന :-

സമഗ്ര ശിക്ഷ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറുടെ 07.01.2024 ലെ എസ്1/568/2025/എസ്.എസ്.കെ നമ്പർ കത്ത്.

സർ

സൂചനയിലേയ്ക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. സ്ഥാന സർക്കാരിൻ്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കേണ്ടുന്ന പ്രധാന പരിപാടികളിൽ ഒന്നാണ് പഠനോത്സവം വിദ്യാഭ്യാസ മേഖലയുടെ മികവുകൾ സമൂഹതലത്തിൽ എത്തിക്കുക വിദ്യാലയങ്ങൾ ഓരോന്നും മികവിൻ്റെ പാതയിലേക്ക് മുന്നേറുക എന്നീ ലക്ഷ്യങ്ങളാണ് പഠനോത്സവങ്ങൾക്ക് ഉള്ളത്.

എല്ലാവർഷവും വിദ്യാലയ പ്രവർത്തനങ്ങളുടെ ഉപസംഹാരം എന്ന നിലയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പാനോത്സവങ്ങൾ വിദ്യാലയങ്ങളിൽ മികവുത്സവങ്ങളായി നടത്താറുണ്ട്. ഈ വർഷത്തെ പഠനോത്സവ പരിപാടികൾ ഫെബ്രുവരി മൂന്നാം മുതൽ നടപ്പിലാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. സ്വതന്ത്ര എൽ പി, യൂ പി വിദ്യാലയങ്ങളിൽ പാനോത്സവം മാർച്ച് 3 മുതൽ 5 വരെയുള്ള തീയതികളിൽ നടത്തിയാൽ മതിയാകും ഹൈസ്‌കൂളുകളിലും ഹയർ സെക്കൻഡറി സ്ക്‌കൂളുകളിലും പരീക്ഷാ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ട്. പരീക്ഷകൾക്കുശേഷമുള്ള തടസ്സപ്പെടാതെ സാധ്യതയും പഠനോത്സവങ്ങൾ പരിഗണിക്കാവുന്നതാണ്.

പഠനോത്സവ പ്രവർത്തനങ്ങളുടെ സംഘാടനം, നിർവഹണം എന്നിവ സംബന്ധിച്ച വിശദമായ മാർഗ്ഗ നിർദ്ദേശങ്ങളും പരിശീലന രീതികളും സൂചന പ്രകാരം തയ്യാറാക്കിയിട്ടുണ്ട്. അതുപ്രകാരം ഫെബ്രുവരി പത്താം തീയതി മുതൽ പഠനോത്സവങ്ങൾക്കായുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്. പരിപാടിയുടെ വിശദമായ രൂപരേഖയും ഉള്ളടക്കവും അനുബന്ധമായി ചേർക്കുന്നു. ഈ പരിപാടി വിജയിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥർ, ഡയറ്റ് എന്നിവയുടെ ഇടപെടലും മോണിറ്ററിംഗും അനിവാര്യമാണ്. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അറിയിക്കുന്നു.

കുട്ടികൾ ആർജിച്ചെടുത്ത പഠന കഴിവുകളും പഠന മികവുങ്ങളും സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കുക എന്നുള്ളതാണ് പഠന ലക്ഷ്യം പഠനോത്സവം വഴി ലഭ്യമാക്കുന്നത്.കുട്ടികളുടെ അക്കാദമിക കഴിവുകൾ സമൂഹത്തിൽ അവതരിപ്പിക്കുക വഴി പൊതു വിദ്യാഭ്യാസത്തിൻറെ ലക്ഷ്യവും മേന്മയും സമൂഹം വിലയിരുത്തും.ഓരോ സ്കൂളുകളും കൃത്യമായ പ്ലാനിങ്ങോടുകൂടിയാണ് ഓരോ വർഷവും പഠനോത്സവങ്ങൾ നടത്തി വരുന്നത്

Category: Head Line

Recent

Load More