കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025 - By School Pathram Academy

Kerala Public Service Commission

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

അവസാന തീയതി

2025 ഫെബ്രുവരി 12 രാത്രി 12 മണി വരെ

2025 ജനുവരിയിലെ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

അപേക്ഷകൾ 2025 ഫെബ്രുവരി 12 രാത്രി 12 മണി വരെ സ്വീകരിക്കുന്നതാണ്. പരീക്ഷകൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് ഓൺലൈൻ/ഒ.എം ആർ/ വിവരണാത്മക പരീക്ഷകളായിട്ടാണ് നടത്തുന്നത്. വിജ്ഞാപനം കമ്മീഷൻ്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാർത്ഥികൾ വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കി അവരവരുടെ പ്രൊഫൈലുകളിലൂടെയാണ് അപേക്ഷിക്കേണ്ടത്. പരീക്ഷ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

www.keralapsc.gov.in

PSC യിൽ രജിസ്റ്റർ ചെയ്യേണ്ടത് സംബന്ധിച്ച്

ജീവനക്കാർക്കും അധ്യാപകർക്കും പൊതുമേഖല ജീവനക്കാർക്കുമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾക്ക് ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിതസമയത്തിനു മുമ്പുതന്നെ ഫീസ് അടയ്ക്കു ന്നതിലും അപേക്ഷ സമർപ്പിക്കുന്നതിലും പരീക്ഷാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓൺലൈൻ വഴി അല്ലാതെയുള്ള അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. മുൻ പരീക്ഷ കൾക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനു വേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ള പരീക്ഷാർഥികൾ ഒരു കാരണവശാലും വീണ്ടും രജിസ്റ്റർ ചെയ്യാൻ പാടുള്ളതല്ല. അവർ പ്രസ്തുത രജിസ്ട്രേ ഷനിലൂടെ (പ്രൊഫൈലിലൂടെ) മാത്രം ഓൺലൈനായി അപേ ക്ഷിക്കേണ്ടതാണ്.

1. രജിസ്ട്രേഷൻ

ഡിപ്പാർട്ട്മെന്റൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.in ലെ ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് രജിസ്ട്രേഷൻ ലിങ്ക് ക്ലിക്ക് ചെയ്യണം. അപ്പോൾ രജിസ്ട്രേഷൻ പേജ് സ്ക്രീനിൽ തെളിയും.

ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർ പ്രസ്തുത പേജിലെ New രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യണം. അപ്പോൾ രജിസ്റ്റർ ചെയ്യുന്നതിനായുള്ള ഓൺലൈൻ ഫോറം സ്ക്രീനിൽ ലഭ്യമാകും. ആദ്യമായി പരീക്ഷാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യണം. അതിനുശേഷം പരീക്ഷാർത്ഥിയുടെ വ്യക്‌തിഗത വിവരങ്ങൾ.

മറ്റു കൂടുതൽ വിവരങ്ങൾക്ക് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://kuttipathram.com/how-to-apply-psc-malayalam/

https://psc.kerala.gov.in/kpsc/

Category: News