എല്ലാ സർക്കാർ ജീവനക്കാരും പ്രതിവർഷ സ്വത്ത് വിവര പട്ടിക സമർപ്പിക്കണം: സർക്കുലർ പുറത്തിറക്കി
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്-എല്ലാ സർക്കാർ ജീവനക്കാരും പ്രതിവർഷ സ്വത്ത് വിവര പട്ടിക SPARK സോഫ്റ്റ്വെയർ മുഖേന ഓൺലൈൻ ആയി സമർപ്പിക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത്- സംബന്ധിച്ച്.
പാർട്ട് ടൈം ജീവനക്കാരൊഴികെയുള്ള എല്ലാ സർക്കാർ ജീവനക്കാരും _*2024 കലണ്ടർ വർഷത്തെ സ്വത്ത് വിവര പത്രിക SPARK സോഫ്റ്റ് വെയർ മുഖേന ഓൺലൈൻ ആയി 2025 ജനുവരി 15 നകം സമർപ്പിക്കേണ്ടതാണെന്നും, വാർഷിക സ്വത്ത് വിവര പത്രിക യഥാസമയം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നത് ശിക്ഷണ നടപടികൾക്ക് കാരണമാകുമെന്നും അത്തരം ജീവനക്കാരെ സ്ഥാനക്കയറ്റം, സ്ഥലമാറ്റം എന്നിവയ്ക്ക് പരിഗണിക്കുന്നതല്ല എന്നും ഇതിനാൽ നിർദ്ദേശം നൽകുന്നു.