സർക്കാർ /എയ്ഡഡ് / അൺ എയ്ഡഡ്/ മേഖലകളിൽ നിരവധി തൊഴിൽ അവസരങ്ങൾ;സ്കൂൾ പത്രം പുറത്തുവിടുന്നു
അക്കൗണ്ടന്റ് നിയമനം
നെന്മാറ ബ്ലോക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന എസ്.വി.ഇ.പി ഓഫീസിൽ അക്കൗണ്ടൻ്റായി പ്രവർത്തിക്കുന്നതിന് കുടുംബശ്രീ അംഗം / കുടുംബാംഗം / ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിട്ടുള്ള 18 വയസ്സിനും 35 വയസ്സിനും ഇടക്ക് പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്. ബി.കോം ബിരുദവും, ടാലിയുമാണ് യോഗ്യത. പ്രവൃത്തി പരിചയം വേണം. നെന്മാറ ബ്ലോക്ക് പരിധിയിൽ താമസിക്കുന്നവര്‍ അപേക്ഷിച്ചാല്‍ മതി. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രത്തിൻ്റെ പകർപ്പുകളും കുടുംബശ്രീ അംഗം/കുടുംബശ്രീ കുടുംബാംഗം/ ഓക്സിലറി അംഗം ആണെന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട സി.ഡി.എസ്സിൽ നിന്നുള്ള സാക്ഷ്യപത്രവും സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന് ഓഫീസില്‍ ഡിസംബർ 16ന് വൈകുന്നേരം അഞ്ചു മണിക്കകം സമര്‍പ്പിക്കണം.
ട്രേഡ്സ്മാൻ നിയമനം
ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആന്റ് ഗവ. പോളിടെക്നിക്ക് കോളേജിൽ ഫിറ്റിങ് ട്രേഡ്സ്മാൻ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഡിസംബര്‍ 16 ന് രാവിലെ 11 മണിക്ക് കോളേജില്‍ കൂടിക്കാഴ്ചയ്ക്കായി എത്തണം.
അധ്യാപക ഒഴിവ്
എലപ്പുള്ളി ഗവ. എലപ്പുള്ളി എ.പി.എച്ച്.എസ്. സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഗണിതത്തിൽ ജൂനിയർ തസ്തികയിലെ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച വ്യാഴാഴ്ച 11.30-ന് സ്കൂൾ ഓഫീസിൽ
തിക്കോടി : തിക്കോടിയൻ സ്മാരക ഗവ. വി.എച്ച്.എസ്.എസ്. പയ്യോളിയിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ (കെമിസ്ട്രി) സീ നിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴം രാവിലെ 11 ന്
ഒഴിവുകൾ
കോഴിക്കോട് പന്തീരാങ്കാവ് പി.വി.എസ്. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ മാർക്കറ്റിങ് ഓഫീസർ, കാ ന്റീൻ ബോയ് ഗേൾ(ഹെൽപ്പർ) എന്നീ ഒഴിവുകളുണ്ട്. ഫോൺ: 8089129542.
അപേക്ഷകൾ ക്ഷണിക്കുന്നു
തലശ്ശേരി ടെമ്പിൾ ഗേറ്റ് ശ്രീ ജ്ഞാനോദയ യോഗം വക എയിഡഡ് യു.പി.സ്കൂളിലെ താഴെ പറയുന്ന ഒഴിവുകളിലേക്ക് പി.എസ്. സി. അംഗീകൃത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സാക്ഷ്യപത്രങ്ങളുടെ പകർപ്പ് സഹിത മുള്ള അപേക്ഷകൾ 24.12.2024ന് 5 മണിക്കകം ശ്രീജ്ഞാനോദയ യോഗം ഓഫീസ്,ടെമ്പിൾ ഗേറ്റ് പി.ഒ., തലശ്ശേരി 670102 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.
1. എൽ.പി.എസ്. ടീച്ചർ ടീച്ചർ
2 . ഹിന്ദി ടീച്ചർ ഒഴിവ്
പ്രസിഡണ്ട്
ശ്രീ ജ്ഞാനോദയ യോഗം
അധ്യാപക നിയമനം
കാഞ്ഞങ്ങാട് ഹൊസ്ദുർഗ് കടപ്പുറം ഗവ. ഫിഷറീസ് എൽ. പി. സ്കൂളിൽ ജൂനിയർ അറബിക്. അഭിമുഖം വ്യാഴാഴ്ച രാവിലെ 10.30-. : 9961241032.
ആയുർവ്വേദ തെറാപ്പിസ്റ്റ് നിയമനം
പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുള്ള വിവിധ ആയുർവേദ ആശുപത്രികളിൽ ആയുർവേദ തെറാപ്പിസ്റ്റുമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ്.എസ്.എൽ.സിയും സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സുമാണ് യോഗ്യത. പ്രായം 45 ൽ താഴെ. അപേക്ഷകൻ യോഗ്യത, ജനനതിയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ഡിസംബര്‍ 28 ന് രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ ആയുർവ്വേദ മെഡിക്കൽ ഓഫീസർ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.
കൂടിക്കാഴ്ച 16 ന്
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാറടിസ്ഥാനത്തില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്ത ഒഴിവിലേക്ക് ബികോം ബിരുദം, പി.ജി.ഡി.സി.എ യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. അക്കൗണ്ടിങ്, ബുക്ക് കീപ്പിങ് എന്നിവയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 16 ന് രാവിലെ 10.30 ന് കല്‍പ്പറ്റ ബ്ലോക്ക് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് യോഗ്യത, ജാതി, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി എത്തണം. ഫോണ്‍ -04936 202035.
സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്
പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ രണ്ട് സെക്യൂരിറ്റി സ്റ്റാഫിന്റെ ഒഴിവുണ്ട്. 50 വയസ്സിൽ താഴെയുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിന്റെ പകർപ്പ് സഹിതം ഡിസംബർ 16ന് അഞ്ച് മണിക്ക് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷിക്കാം. ഫോൺ : 0497 2700069
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐയിൽ ഡ്രാഫ്ട്സ്മാൻ സിവിൽ ട്രേഡിൽ ഈഴവ/ ബില്ല/ തിയ്യ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. വൊക്കേഷൻ ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനിയറിങ്ങിൽ ഡിഗ്രിയും പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 16 രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 2418317.
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ്
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 20 ന് വൈകിട്ട് 5നകം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷ നൽകണം. ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 695034 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: www.ksicl.org, 0471-2333790, 8547971483.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ താത്കാലിക നിയമനം
നെയ്യാറ്റിൻകര പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഡിഗ്രിയും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലെ ഡിപ്ലോമയുമാണ് യോഗ്യത. ടൈപ്പ്റൈറ്റിംഗ് ലോവര്‍ ഇംഗ്ലീഷും മലയാളവും പാസ്സായിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ആറ് മാസത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ വെള്ളിയാഴ്ച (ഡിസംബര്‍13) രാവിലെ 11ന് പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0471-2276169