School Academy Kallil Methala Second Midterm Exam Model Questions and Answers STD VII Malayalam

November 19, 2024 - By School Pathram Academy

School Academy Kallil Methala Second Midterm Exam Model Questions and Answers

STD VII Malayalam 

മലയാളം പേപ്പർ -I

പ്രവർത്തനം -1

വായിക്കാം എഴുതാം

വൃശ്ചികം പിറന്നതേയുള്ളൂ. വൃശ്ചികക്കാറ്റ് ആഞ്ഞു വീശിത്തുടങ്ങി. അജ്ഞേയമായ ഒരു പ്രകൃതിപ്രതിഭാ സമെന്നപോലെ എല്ലാ വൃശ്ചികം ഒന്നിനും കൃത്യമായി സഹ്യൻ്റെ മറുപുറത്തെ പീഠഭൂമിയിൽനിന്ന് പാലക്കാ ടൻ ചുരംവഴി ഈ കാറ്റ് കടന്നുവരുന്നു. മുണ്ടകൻ പാടങ്ങളിൽ ഹരിതവീചി പരമ്പരകളായി ലസിച്ചും തെങ്ങിൻതലപ്പുകളിൽ ദിശാഭ്രമം സൃഷ്‌ടിച്ചും കാറ്റ് പടിഞ്ഞാറൻ കടൽത്തീരത്തെ ലക്ഷ്യമാക്കി വീശുന്നു. വള്ളുവനാടിന്റെ ഇടനാടൻ പ്രദേശങ്ങളിൽ ഏതാണ് – മുഴുക്കെ പാലക്കാടൻ കാറ്റ് അനുഭവപ്പെടുന്നുണ്ട്. തെക്ക് അതിന്റെ അതിർത്തി ചാലക്കുടിപ്പുഴയാണ്. പടിഞ്ഞാറ് കടൽത്തീരത്തിനു പത്തു നാഴിക മുമ്പ് കടൽക്കാറ്റിന്റെ സമ്മർദമേറ്റ് അതിൻ്റെ ശക്തി ക്ഷയിക്കുന്നു.

പാലക്കാടൻ കാറ്റ് അനഭിമതനായ ഒരതിഥിയാണ്. പീഠപ്രകൃതിയുടെ ഉഷ്‌ണവും പൊടിമണ്ണും ഏറ്റിവരുന്ന അത് രോഗകാരണമാവുന്നു. അതിൻ്റെ വരണ്ട ആശ്ലേഷം തെങ്ങും കവുങ്ങും പോലുള്ള ഫലവൃക്ഷങ്ങൾക്ക് ഒട്ടും പഥ്യമല്ല. പാലക്കാടൻ കാറ്റിൻ്റെ ഒരേയൊരു നന്മ അത് മുണ്ടകൻ പാടങ്ങളിൽനിന്ന് ചാഴിയെ തുരത്തു ന്നുവെന്നതാണെന്ന് കൃഷിക്കാർ പറയും.

എൻ്റെ കേരളം – രവീന്ദ്രൻ

എ. പാലക്കാടൻ കാറ്റ് രോഗകാരണമാകുന്നത് എന്തു കൊണ്ട്?

(തണുപ്പുള്ളതുകൊണ്ട്, പാലക്കാട്ട് നിന്ന് വരുന്നതുകൊണ്ട്, പീഠപ്രകൃതിയുടെ ഉഷ്ണവും പൊടി മണ്ണും ഉള്ളതുകൊണ്ട്, വൈകുന്നേരം വീശുന്ന തുകൊണ്ട്)

ബി. ‘അജ്ഞേയം’ എന്ന വാക്കിൻ്റെ അർഥമെന്ത്?

(അറിയാത്തത്, അറിയുന്നത്, പറയുന്നത്, കാണുന്നത്)

സി. വൃശ്ചികം പിറന്നാൽ സംഭവിക്കുന്നത് എന്ത്?

(തിമിർത്ത മഴ പെയ്യും, ഇളം വെയിൽ വരും, ഫല വൃക്ഷങ്ങൾക്കു പഥ്യമല്ലാത്തത്, വൃശ്ചികക്കാറ്റ് ആഞ്ഞുവീശും)

ഡി. പാലക്കാടൻ കാറ്റിൻ്റെ തെക്കേ അതിർത്തി….

(ചാലക്കുടിപ്പുഴ, സഹ്യൻ്റെ പീഠഭൂമി, അട്ടപ്പാടി,പാലക്കാട്).

പ്രവർത്തനം -2

ശൈലിയും പൊരുളും

താഴെ ചില ശൈലികൾ കൊടുക്കുന്നു. അതിൻ്റെ പൊരുൾ കണ്ടെത്തി എഴുതുക.

1. അജഗജാന്തരം,

2. അറുത്തകൈക്ക് ഉപ്പുതേക്കാതിരിക്കുക.

3. ഒറ്റുകൊടുക്കുക.

4. അക്കരപ്പറ്റുക.

5. ഇടിവെട്ടിയവനെ പാമ്പ് കടിക്കുക.

പ്രവർത്തനം -3

കാവ്യഭാഷയുടെ സവിശേഷതകൾ എഴുതുക.

എഴുത്തച്ഛന്റെ കാവ്യഭാഷയുടെ സവിശേഷതകൾ എഴുതുക.

പ്രവർത്തനം -4

ഉപന്യാസം തയ്യാറാക്കാം.

‘മാത്യഭാഷയുടെ പ്രാധാന്യം’ ഈ വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.

പ്രവർത്തനം -5

നിരീക്ഷണക്കുറിപ്പ് തയ്യാറാക്കുക.

‘നീളുമീയാത്രതൻ വിസ്‌മയങ്ങൾ’ എന്ന പാഠഭാഗത്ത് ലക്ഷക്കണക്കിന് പൂമ്പാറ്റകൾ മരത്തിൻ്റെ പച്ചനിറം മറ ച്ചുകൊണ്ട് പറ്റിപ്പിടിച്ചിരുന്നപ്പോൾ മരമാകെ മറ്റൊരു നിറമായി എന്നും നമ്മൾ പഠിച്ചുകഴിഞ്ഞു. ഇതുപോലെ ഭംഗിയുള്ള കാഴ്ച്‌ചകൾ നിങ്ങൾ കാണാറുണ്ടോ? അവ നിരീക്ഷിച്ച് എഴുതുക.

പ്രവർത്തനം -6

ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക.

താഴെ കൊടുത്തിരിക്കുന്ന സൂചകങ്ങളും പഠിച്ച കാര്യങ്ങളും ചേർത്തുവച്ച് ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക

ചങ്ങമ്പുഴ

നാട്ടിൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം

പ്രിയസുഹൃത്തായിരുന്ന ഇടപ്പള്ളി രാഘവൻപിള്ള യുടെ മരണം. രമണൻ എന്ന വിലാപകാവ്യം.

തിരുവനന്തപുരം ആർട്‌സ് കോളേജിൽ പഠിച്ച് ഓണേഴ്‌സ്‌ ബിരുദം

മംഗളോദയം മാസികയുടെ പത്രാധിപർ

1948 ജൂൺ 17 ന് അന്തരിച്ചു. (36 വയസ്സായിരുന്നു)

ഭാര്യ ശ്രീദേവിയമ്മ

യുദ്ധസേവനത്തിനുപോയി

കാവ്യനർത്തകി അടക്കം 48 കവിതാഗ്രന്ഥങ്ങൾ, 13 ഗദ്യകൃതികൾ.

ദേവഗീത, മനസ്വിനി, വാഴക്കുല.

മലയാളത്തിലെ പ്രശസ്‌ത കവി, ലളിത സുന്ദരഭാഷ

1911 ഒക്ടോബർ 10 ന് ഇടപ്പള്ളിയിൽ ജനിച്ചു

Answer 

പ്രവർത്തനം -1

1. എ. പീഠപ്രകൃതിയുടെ ഉഷ്‌ണവും പൊടിമണ്ണും ഉള്ളതുകൊണ്ട്.

ബി. അറിയാത്തത്

സി. വൃശ്ചികക്കാറ്റ് ആഞ്ഞുവീശും

ഡി. ചാലക്കുടിപ്പുഴ

പ്രവർത്തനം -2

1. അജഗജാന്തരം – വലിയ വ്യത്യാസത്തിനു പ്രയോഗിക്കുന്ന ശൈലി

2. അറുത്ത കൈക്ക് ഉപ്പു തേക്കാതിരിക്കുക.

– നിർദ്ദയമായി പെരുമാറുക.

3. ഒറ്റുകൊടുക്കുക – ചതിക്കുക.

4. അക്കരപ്പറ്റുക – ഒരു വലിയ വിഷമഘട്ടം തരണം ചെയ്യുന്നതിനാണ് ഈ ശൈലി ഉപയോഗിക്കുന്നത്.

5. ഇടിവെട്ടിയവനെ പാമ്പ് കടിക്കുക

– ആപത്തിനുമേൽ ആപത്ത്

പ്രവർത്തനം -3

ഹൃദ്യവും അതിസുന്ദരവുമായ ഒരു കാവ്യഭാഷയുടെ വക്താവാണ് എഴുത്തച്ഛൻ. കവിത മനോഹരമാവുന്നത് അനുവാചകമനസ്സിൽ തങ്ങുന്ന പദങ്ങൾ പ്രയോഗിക്കുമ്പോഴാണ്. കനകമയമായ മാനിന്റെ രൂപത്തെ വർണിക്കുമ്പോൾ, അഭിമന്യുവിനെ വർണിക്കുമ്പോൾ, പൊന്നണിഞ്ഞാനകൾ വരുന്നതു വർണിക്കുമ്പോൾ വെള്ളത്തിലെ തിര തള്ളുന്നതുപോലെ വെള്ളക്കുതിരകൾ കുതിച്ചു വരുന്നതു വർണിക്കുമ്പോൾ ഭാഷാ പ്രയോഗത്തിൻ്റെ ലാളിത്യവും പ്രയോഗഭംഗിയും ബോധ്യമാവുന്നു. മനസ്സിൽ താളമിട്ടു നിൽക്കുന്ന വാക്കുകളാണ് എഴുത്തച്ഛൻ പ്രയോഗിക്കുന്നത്. വെള്ളത്തിലെ……’ ഈ വരി പരിശോധിച്ചാൽ അക്ഷരങ്ങളുടെ ആവർത്തനം കൊണ്ട് ഉണ്ടാവുന്ന താളഭംഗി മനസ്സിലാവും. അതോടൊപ്പമാണ് ആശയവ്യക്തതയും സ്വഭാ വോക്തിയാണ് കവി എല്ലാം പ്രയോഗിക്കുന്നത്. ഭാവത്തിൻ്റെ സൂക്ഷ്‌മത മനസ്സിൽ നൂതനമായ ആശയങ്ങൾ നിലനിർത്തും. ആശയങ്ങൾക്ക് വ്യക്തത ഉണ്ടാവുന്ന ഭാഷയാണ് കവി പ്രയോഗിക്കുന്നത്. കടയിലെ തിരമാലകൾ ഒന്നിനു പുറകെ ഒന്നായിതള്ളി വരുന്നതു പോലെ കുതിരകൾ കുതിച്ചുവരുന്നു. ഇവിടെ വ്യക്തമാവുന്ന ചിത്രം ഭാഷയുടെ സവിശേഷതകൊണ്ടുണ്ടാകുന്ന ആശയവ്യക്തതയിൽ നിന്നാണ് ലഭിക്കുന്നത്.

പ്രവർത്തനം -4

വിഷയം: ‘മാതൃഭാഷയുടെ പ്രാധാന്യം’

ഒരു കുട്ടിയുടെ ചിന്തയെ ഉറപ്പിക്കാനും ബന്ധങ്ങൾക്കു പൂർണത നൽകാനും വേണ്ടത് മാത്യഭാഷ തന്നെയാണ്. അതുകൊണ്ടാണ് വള്ളത്തോൾ ഇങ്ങനെ എഴുതിയത്.

“മറ്റുള്ളഭാഷകൾ കേവലധാത്രിമാർ മർത്യന് പെറ്റമ്മ തൻ ഭാഷതൻ” മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുമ്പോഴെല്ലാം നമ്മൾ ഈ കവിതയുടെ വരികൾ ചെല്ലാറുണ്ട്. ‘മൊഴി പൊഴിയുമഴക്’ എന്ന യൂണിറ്റിലെ പാഠഭാഗങ്ങളെല്ലാം തന്നെ ഈ വസ്‌തുതയെ സ്ഥാപിക്കുന്നതാണ്. കനകച്ചിലങ്ക കിലുങ്ങി, എന്ന പാഠവും, വാക്ക്, എന്ന പാഠവും എഴുത്തച്ഛൻ്റെ പാഠവുമെല്ലാം നാം പരിശോധിച്ചാൽ മാതൃഭാഷയുടെ ശക്തിയും പ്രാധാന്യവും ബോധ്യമാകും. മാതൃഭാഷ ഓരോ വ്യക്തിക്കും വൈകാരികതയുടെ ഭാഷയാണ്. കൃത്രിമമായി മാതൃഭാഷയിൽ ഒന്നുമില്ല.

അപരിചിതമായ ഒന്നിനെ സ്വീകരിക്കുവാൻ കുട്ടിയെ ഏറെ സഹായിക്കുന്നത് മാതൃഭാഷയാണ്. അതുപോലെ തന്നെ അമ്മയുമായി ഒരു കുഞ്ഞിൻ്റെ ബന്ധം ഏറ്റവും സുസ്ഥിരമാക്കാൻ ഏറെ സഹാ യിക്കുന്നതും അവൻ്റെ മാതൃഭാഷയാണ്. അറിവ് ഗ്രഹിക്കുക. പ്രസക്തതലത്തിൽ സൂക്ഷ്‌മമായി പ്രയോഗിക്കുക. അറിവിൻ്റെ ആശയങ്ങൾ അപഗ്ര ഹിക്കുക, വിലയിരുത്തുക -ഇതെല്ലാം ഒരു കുട്ടിക്ക് വേണ്ടതാണ്. ഇതിനെല്ലാം അവനെ ഏറെ സഹാ യിക്കുന്നതും അവൻ്റെ മാതൃഭാഷ തന്നെയാണ്. നിര ന്തരമായ പരിശീലനം കൊണ്ട് ഒരാൾക്കു ഏതു ഭാഷയിലും പ്രാവീണ്യം നേടാൻ കഴിയും. എന്നാൽ വികാരത്തിൻ്റെയും വിചാരത്തിൻ്റെയും തലത്തിൽ സ്വതസിദ്ധമായി വർത്തിക്കുവാൻ ഒരു വ്യക്തിക്ക് അവൻ്റെ മാതൃഭാഷയിലൂടെ മാത്രമേ സാധിക്കുക യുള്ളൂ. അതാണ് മാതൃഭാഷയുടെ പ്രാധാന്യം.

പ്രവർത്തനം -5

ലക്ഷക്കണക്കിനു പൂമ്പാറ്റകൾ മരത്തിൻ്റെ പച്ചനിറം മറച്ചുകൊണ്ട് അവ പറ്റിപ്പിടിച്ചിരുന്നപ്പോൾ മരമാകെ മറ്റൊരുനിറത്തിലായി. ഇതു പാഠഭാഗത്തുനാം കണ്ട താണ്. ഇതുപോലെ പല ജീവികളും നമുക്കു ചുറ്റും പറന്നു നടക്കുന്നുണ്ട്. അവ പൂക്കളിലും ഇലകളിലും പറ്റിപ്പിടിച്ചിരിക്കുമ്പോൾ നമുക്ക് ആ ചെടി എന്താ ണെന്നുപോലും അറിയാനാവുകയില്ല. അപ്രകാരമുള്ള ഒരു ജീവിയാണ് ‘പച്ചവെട്ടിൽ’. പച്ചക്കലറിയാൻ എന്നും പറക്കുന്ന ഈ ജീവി അറിയപ്പെടുന്നു. ഇവ ധാരാളമായി ചിലപ്പോൾ പറന്നു പച്ചിലകൾക്കിടയിലെ പൂക്കളിൽ വന്നിരിക്കും. ആ പൂക്കളും നമുക്ക് പച്ചില കൾ ആണെന്നു തോന്നും. ചെമ്പരത്തിച്ചെടിയിൽ ഇവ പറന്നു പറ്റാറുണ്ട്.

ചെമ്പരത്തിയുടെ പൂവ് ചുവപ്പാണല്ലോ. പ്രഭാതത്തിലാണ് പച്ച വെട്ടിൽ പറന്നുവരുന്നത്. ആയിരക്കണക്കിനു എണ്ണം കാണും. തേനൂറ്റാൻ വേണ്ടി ചെമ്പരത്തി പൂവിൽ ഇവ പറന്നിരിക്കും. ചെമ്പരത്തിയുടെ ഇലയുടെ നിറമാണ് ഇവയ്ക്ക്. പൂക്കളിൽ നിറഞ്ഞി രുന്നാൽ പിന്നെ ചെമ്പരുത്തിയിൽ പൂക്കളി ല്ലാത്തപോലെ തോന്നും. ഇളംകാറ്റിൽ പൂക്കൾ അന ങ്ങുമ്പോൾ പച്ചവെട്ടിൽ പറക്കും പിന്നെയും പറന്നു പറ്റും. കണ്ടിരിക്കാൻ നല്ല കൗതുകമാണ്.

പ്രവർത്തനം -6

മലയാളത്തിലെ നവോത്ഥാന കവിയാണ് ചങ്ങമ്പുഴ. 48 കവിതാഗ്രന്ഥങ്ങളും 13 ഗദ്യകൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. ലളിതസുന്ദരമായ ഭാഷയിൽ കവിത രചിക്കാൻ ചങ്ങമ്പുഴക്കു കഴിഞ്ഞിരുന്നു. 1911 ഒക്ടോബർ 10 ന് ഇടപ്പള്ളിയിൽ ജനിച്ചു. പ്രിയസു ഹൃത്തായിരുന്ന ഇടപ്പള്ളി രാഘവൻപിള്ളയുടെ മരണം കവിയെ ദുഃഖത്തിലാഴ്ത്തി. അങ്ങനെയാണ് രമണൻ എന്ന വിലാപകാവ്യം എഴുതിയത്. നാട്ടിലെ ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം ആർട്സ് കോളേജിൽ നിന്ന് ഓണേഴ‌് ബിരുദം നേടി. കുറച്ചുകാലം യുദ്ധസേവനത്തിനു പോയി. പിന്നെ മംഗളോദയം മാസികയുടെ പത്രാ ധിപരായി. ദേവഗീത, മനസ്വിനി, വാഴക്കുല, കാവ്യ നർത്തകി അടക്കം പ്രശസ്‌ത കൃതികൾ. ചങ്ങമ്പുഴ ശ്രീദേവിയമ്മയെ വിവാഹം കഴിച്ചു. 1948 ജൂൺ 17ന് അന്തരിച്ചു. മരിക്കുമ്പോൾ 36 വയസ്സായിരുന്നു.