വൊക്കേഷണൽ എക്സ്പോയിൽ താരമായി റൈഹാൻ

October 25, 2024 - By School Pathram Academy

വൊക്കേഷണൽ എക്സ്പോയിൽ താരമായി റൈഹാൻ

ബലൂണുകളിൽ വർണ്ണവിസ്മയമൊരുക്കി വിവിധ രൂപങ്ങൾ തയ്യാറാക്കുന്ന ബലൂൺ ആർട്ടിസ്റ്റായ റൈഹാൻ സമീർ ഫണ്ട് ശേഖരണത്തിനായി നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് നടത്തുന്ന വയനാടൊരുക്കം എന്ന പദ്ധതിയിലേക്കായി ബലൂൺ ചലഞ്ച് നടത്തി. ബലൂണിൽ വിവിധ കലാരൂപങ്ങൾ തയ്യാറാക്കി ഇരുപത് രൂപ മുതൽ വിലയ്ക്ക് വിറ്റു. അൻവർ സാദത്ത് എംഎൽഎയ്ക്ക് ആദ്യ ബലൂൺ നൽകി ഉദ്ഘാടനം ചെയ്തു. എറണാകുളം മേഖല അസിസ്റ്റൻ്റ് ഡയറക്ടർ നവീന പി , എൻ എസ് എസ് ജില്ല കോർഡിനേറ്റർ സന്തോഷ് , കരിയർ ഗൈഡൻസ് ജില്ല കോർഡിനേറ്റർ ബിജു കൊമ്പനാലിൽ, എക്സ്പോ ജനറൽ കൺവീനർ റ്റി.വി മുരളീധരൻ, പബ്ളിസിറ്റി കൺവീനർ പി.കെ രജനി , മൂവ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കുമാർ , വൊക്കേഷണൽ ഇൻസ്ട്രക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് സമീർ സിദ്ദീഖി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

എ പി. ജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിൻ്റെ ഈ വർഷത്തെ ബാല പ്രതിഭ പുരസ്കാരം ലഭിച്ചിട്ടുണ്ട്

 ഇരിങ്ങോൾ ഗവൺമെൻ്റ് വി. എച്ച്. എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് റൈഹാൻ സമീർ. സ്വന്തമായി റൈഹാൻ ടെക്ക് ആൻഡ് വ്ളോഗ്സ് എന്നേ പേരിൽ ഒരു യൂ ട്യൂബ് ചാനലുമുണ്ട്. അബാക്കസ് പരീക്ഷയിൽ എറണാകുളം ജില്ലയിൽ ഒന്നാം റാങ്ക് നേടിയിട്ടുണ്ട്. 

 ബലൂണുകൾ വെറുതെ ഊതി വീർപ്പിച്ച് പൊട്ടിച്ചു കളയാനുള്ളതല്ലന്നും ബലൂൺ ആർട്ടിലൂടെ വർണ വിസ്മയമൊരുക്കി ആർക്കും വരുമാനം നേടാമെന്ന് പത്തു വയസുകാരൻ റൈഹാൻ സമീർ പറഞ്ഞു.

Category: NewsSchool News