ഏറ്റവും പുതിയ അധ്യാപക ഒഴിവുകൾ അറിയാം
പുനലൂർ : കുര്യോട്ടുമല അയ്യങ്കാളി മെമ്മോറിയൽ ആർട്സ് – ആൻഡ് സയൻസ് കോളേജിൽ കൊമേഴ്സ്, ഫിസിക്സ് വിഷയങ്ങളിൽ താത് കാലിക അധ്യാപക ഒഴിവുണ്ട്.
കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേരുചേർത്തവർക്ക് അപേക്ഷിക്കാം.
നവംബർ അഞ്ചിന് രാവിലെ — 10.30-ന് കൊമേഴ്സിനും ഉച്ചയ്ക്ക് – രണ്ടിന് ഫിസിക്സിനും അഭിമുഖം നടക്കും. ഫോൺ: 86061 44316, 80897 10564.
പത്തനാപുരം : ഇടത്തറ മു ഹമ്മദൻ ഗവ. സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം പൊളി റ്റിക്കൽ സയൻസ് താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ പത്തിന്.
പത്തനാപുരം : ഇടത്തറ മുഹമ്മദൻ ഗവ. സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം പൊളിറ്റിക്കൽ സയൻസ് താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ പത്തിന്.
അധ്യാപക ഒഴിവ്
കടയ്ക്കൽ : മടത്തറക്കാണി ഗവ. എച്ച്.എസിൽ എച്ച്.എസ്. വിഭാഗം താത്കാലിക ഹിന്ദി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം വെള്ളിയാഴ്ച 11-ന്.
അധ്യാപക ഒഴിവ്
കൊല്ലം : ഫാത്തിമ മാതാ നാഷണൽ (ഓട്ടോണമസ്) കോളേജിൽ ജിയോളജി, ഹിന്ദി വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. തിങ്കളാഴ്ച രാവിലെ 9.30-ന് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത യു.ജി.സി., സർവകലാശാല മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥി കൾ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളു ടെ പകർപ്പുകളും സഹിതം അഭി മുഖത്തിന് എത്തണം.
ഗസ്റ്റ് ലക്ചറർ ഒഴിവ്
റാന്നി : റാന്നി സെയ്ന്റ് തോമസ് കോളേജിൽ ഇക്കണോമിക്സ് വിഷയത്തിൽ ഗസ്റ്റ് ലക്ചറുടെ താത്കാലിക ഒഴിവുണ്ട്. അപേക്ഷകർ കോട്ടയം ഡി.ഡി.ഓഫീസിൽ രജിസ്റ്റർചെയ്തവരായിരിക്കണം. അപേക്ഷകൾ ഒക്ടോബർ 25-നുള്ളിൽ കോളേജ് മാനേജ്മെന്റ് ഓഫീസിൽ ലഭിക്കണമെന്ന് പ്രിൻസിപ്പൽ അറി യിച്ചു.
ഹിന്ദി അധ്യാപക ഒഴിവ്
പേരിശ്ശേരി : പേരിശ്ശേരി ഗവ. യു.പി.എസിൽ ഹിന്ദി അധ്യാപക തസ്തികയിൽ താത്കാലിക നിയമനം നടത്താൻ ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് അഭിമുഖം നടക്കും.
അതിഥി അധ്യാപകഒഴിവ്
കാഞ്ഞിരപ്പള്ളി : സെയ്ൻറ് ഡൊമിനിക്‌സ് കോളേജിൽ ഫിസിക്‌സ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ 18-ന് രാവിലെ 9.30-ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 8078056049.
ഇൻസ്ട്രക്ടർ ഒഴിവ്
കോട്ടയം ചങ്ങനാശ്ശേരി ഗവ. വനിതാ ഐ.ടി.ഐ.യിലെ ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് 21-ന് രാവിലെ 11-ന് ഇന്റർവ്യൂ നടത്തും. യോഗ്യത: സിവിൽ എൻജിനീയറിങ് ബി.വോക്/ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ സിവിൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിൽ എൻ.ടി.സി./ എൻ.എ.സി.യും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും. ഫോൺ: 0481 2400500, 6238872127.
അധ്യാപക ഒഴിവ്
തോട്ടയ്ക്കാട് : ഗവ.ഹൈസ്കൂളിൽ എച്ച്.എസ്.എ. (ഇംഗ്ലീഷ്) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 18-ന് 10.30-ന് നടക്കും.0481-246555.
അധ്യാപക ഒഴിവ്
പിറവം എംകെഎം ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിയൻ സ്റ്റഡീസ് അധ്യാപക ഒഴിവ്. 30നു മുൻപ് അപേക്ഷ നൽകണം. ഇമെയിൽ- [email protected].
.പാമ്പാക്കുട ജിഎച്ച്എസിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 21ന് 11ന് സ്കൂളിൽ. 0485 2272665.
• മട്ടാഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കുടിക്കാഴ്ച നാളെ 10ന്. 9496365225.
• ഫോർട്ട്കൊച്ചി വെളി ഇഎം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗ ത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴി വ്. കൂടിക്കാഴ്ച നാളെ 11ന്.
അധ്യാപക ഒഴിവ്
• കൂത്താട്ടുകുളം ആത്താനിക്കൽ ഗവ. ഹൈസ്കൂളിൽ ഇം ഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന്. 96059 54490.
അസിസ്റ്റൻറ് പ്രൊഫസർ കരാർ നിയമനം
കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ ഏഴു പഠന വകുപ്പുകളിൽ 2024-25 അക്കാദമിക് വർഷത്തിലേക്ക് അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി. നി ഷ്കർഷിക്കുന്ന യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അധ്യാപക ഒഴിവ്
കയ്പമംഗലം : ഗവ. ഫിഷ്റീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്. എസ്.ടി. (ജൂനിയർ) കൊമേഴ്സ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. യോഗ്യതയു ള്ളവർ 22-ന് 10.30-ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഓഫീസ് അസി.ഒഴിവ്
കൊഴിഞ്ഞാമ്പാറ : ഗവ. യു.പി. സ്കൂളിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച വെള്ളിയാഴ്ച കാലത്ത് 11-ന് സ്കൂൾ ഓഫീസിൽ നടക്കും. പാലക്കാട് ജില്ലാ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന.
താത്കാലിക ഒഴിവ്
തിരുവനന്തപുരം : പട്ടം ഗവ മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഫുൾടൈം മീനിയൽ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം 18-ന് രാവിലെ 10-ന്. ഫോൺ: 0471-2553678.