സ്കൂൾ പ്രവൃത്തി സമയത്ത് മീറ്റിങ്ങുകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ് സർക്കുലർ

September 28, 2024 - By School Pathram Academy

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന വിദ്യാലയങ്ങളിൽ കുട്ടികളുടെ പഠനസമയം തടസ്സപ്പെടുത്തികൊണ്ട് സ്കൂൾ പി.ടി.എ. എസ്.എം.സി, സ്റ്റാഫ് മീറ്റിംഗ് എന്നിവ സംഘടിപ്പിക്കുന്ന തായും, ഇതുവഴി കുട്ടികൾക്ക് നിശ്ചിത പഠന സമയത്തിൽ നഷ്ടമുണ്ടാകു ന്നതായും ചൂണ്ടികാട്ടി നിരവധി പരാതികൾ ലഭ്യമായിരിക്കുന്നു.

സ്കൂൾ അദ്ധ്യയന ദിനങ്ങൾ കുട്ടികൾക്ക് അവരുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കായി പൂർണമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. യോഗങ്ങളും മറ്റു പരിപാടികളും ഉൾപ്പെടെ കുട്ടികളുടെ അദ്ധ്യയനം നഷ്ടമാകുന്ന തരത്തിലുള്ള യാതൊരു നടപടികളും സ്കൂൾ പ്രവർത്തന സമയങ്ങളിൽ നടത്തുന്നത് ഉചിതമല്ല.

ഈ സാഹചര്യത്തിൽ പി.ടി.എ. എസ്.എം.സി, സ്റ്റാഫ് മീറ്റിംഗ്, യാത്ര അയപ്പ് ചടങ്ങുകൾ, മറ്റ് സ്കൂൾ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട മീറ്റിങ്ങുകൾ തുടങ്ങിയവ സ്കൂൾ പ്രവൃത്തി സമയത്തിന് മുൻപോ സ്കൂൾ പ്രവൃത്തി സമയത്തിന് ശേഷമോ നടത്തേണ്ടതാണ് എന്ന് കർശന നിർദ്ദേശം നൽകുന്നു. അടിയന്തിര പ്രാധാന്യമുള്ള മീറ്റിങ്ങുകൾ സ്കൂൾ പ്രവൃത്തി സമയത്ത് നടത്തുകയാണെ ങ്കിൽ വിദ്യാഭ്യാസ ഓഫീസറുടെ അനുമതി നേടേണ്ടതും നഷ്ടപെട്ട സമയത്തിന് പകരമായി മറ്റൊരു സമയം കണ്ടെത്തെണ്ടതുമാണ്. ഈ നിർദ്ദേശം കർശനമായും പാലിക്കപ്പെടുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസർമാർ പരിശോ ധനകളിൽ ഉറപ്പുവരുത്തേണ്ടതാണ്.

 

Recent

ഒരുവട്ടംകൂടി – മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ 60…

December 21, 2024

കേരള സ്കൂൾ കലോത്സവം; ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും…

December 20, 2024

സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ

December 20, 2024

അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ

December 19, 2024

ഇൻ്റർവ്യൂ മാത്രം! ജോലികൾ നിരവധി

December 18, 2024

സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ഒഴിവുകൾ.ഇൻ്റർവ്യൂവിന് മാത്രം ഹാജരാവു! ജോലി…

December 16, 2024

അധ്യാപക ഒഴിവുകൾ കൂടാതെ മറ്റ് നിരവധി മേഖലകളിൽ ഒഴിവുകൾ

December 15, 2024

സമഗ്ര പ്ലസ് ; രണ്ടാം പാദവാർഷിക പരീക്ഷ മാതൃക ചോദ്യോത്തരങ്ങൾ ക്ലാസ് 9…

December 14, 2024
Load More