സാക് ഇന്ത്യ – SAK India Quiz Competition Model Questions and Answers

September 14, 2024 - By School Pathram Academy

ഗവേഷണ സ്ഥാപനങ്ങൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ

ജയ്പൂർ

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ന്യൂഡൽഹി

സെൻഡ്രൽ ഡ്രഗ്ഗ് ലബോറട്ടറി കൊൽക്കത്ത

സെൻട്രൽ ഡ്രസ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

ലക്നൗ

ലോക ഹീമോഫീലിയ ദിനം ഏപ്രിൽ 17

മന്ത് (ഫൈലറിയാസിസ്)

എലിഫൻ്റിയാസിസ് എന്നറിയപ്പെടുന്ന രോഗം

കേരളത്തിന്റെ പ്രാദേശിക രോഗം എന്നറിയപ്പെടുന്നു.

വിരകൾ മുഖേനെ ഉണ്ടാകുന്ന പ്രധാന രോഗമാണ് മന്ത്.

മന്തിന് കാരണമായ വിര 

ഫൈലേറിയൽ വിര

ഫൈലേറിയൽ വിരയുടെ ശാസ്ത്രീയ നാമം 

വുച്ചറേറിയ ബാൻക്രോഫ്റ്റി

ക്യൂലക്‌സ് പെൺ കൊതുകുകളാണ് മന്ത് പരത്തുന്നത്

ലിംഫ് ഗ്രന്ഥികളെയാണ് മന്ത് ബാധിക്കുന്നത്.

മന്ത് രോഗത്തിനുള്ള പ്രതിരോധ ഔഷധം : ഡി ഇ സി (Di Ethyelcarbamazine Citrate)

മന്ത് രോഗം ബാധിക്കുന്ന ശരീരഭാഗം 

ലിംഫ് ഗ്രന്ഥികൾ

രാത്രിയിൽ രോഗനിർണ്ണയം നടത്തുന്ന രോഗമാണ് മന്ത്

മലമ്പനി (മലേറിയ)

രൂഷിതമായ വായു

ബ്ലാക്ക് വാട്ടർ ഫീവർ ചതുപ്പ് രോഗം എന്നിങ്ങനെ അറിയപ്പെടുന്ന രോഗമാണ് മലമ്പനി.

അനോഫിലസ് പെൺകൊതുകുകളാണ് മലേറിയ പരത്തുന്നത്.

പ്ലാസ്‌മോഡിയം എന്ന പ്രോട്ടോസോവയാണ് ലേലേറിയ പരത്തുന്ന രോഗാണു.

മലേറിയ രോഗത്തിന് കാരണമായ പ്ലാസ്മോഡിയങ്ങൾ

പ്ലാസ്മോഡിയം വൈ വാക്സ‌്, പ്ലാസ്മോഡിയ മലേറിയ പ്ലാസ്മോഡിയം ഫാൽസിപാരം

ഫാൽസിപാരം മലമ്പനിയാണ് ഏറ്റവും മാരകമായത്

മലമ്പനിക്ക് എതിരെയുള്ള ഔഷധമാണ് ക്വിനൈൻ

ക്വിനൈൻ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സസ്യം

സിങ്കോണ

ക്ലോറോക്വിൻ, പ്രൈമാക്വിൻ എന്നീ ഔഷധങ്ങൾ മലേറിയ രോഗത്തിനെതിരെയുള്ളതാണ്

മലേറിയ രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത്

അൽഫോൺസ് ലവേറൻ

മലമ്പനിക്ക് മരുന്നുകണ്ടെത്തിയത്

മലമ്പനിയുടെ രോഗാണുവായ പ്ലാസ്മോഡിയത്തിൻ്റെ ജീവിതചക്രം കണ്ടെത്തിയത്

റൊണാൾഡ് റോസ് ആണ്

1902-ലാണ് റൊണാൾഡ് റോസിന് വൈദ്യശാസ്ത്ര നോബേൽ ലഭിച്ചത്.

ലോകത്തിലെ ആദ്യ മലമ്പനി പ്രതിരോധ വാക്സിൻ മൊസ്‌റിക്‌സ് (RTSS)

മലേറിയ എലിമിനേഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി എറണാകുളം ജില്ലയിലെ ആദ്യ മലേറിയ വിമുക്ത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടത്

ആലുവ (2022 ജനുവരി)

സിക്കിൾസൽ അനീമിയ രോഗികൾക്ക് മലമ്പനി ബാധിക്കുന്നില്ല

മണലീച്ച (Sand Fly) പരത്തുന്ന രോഗം

കാലാ അസർ (ലിഷ്‌മാനിയാസിസ്)

സിക വൈറസ്

കുരങ്ങുകളിൽ കണ്ടുവരുന്ന വൈറസാണ് സിക വൈറസ്. ഇവ കൊതുകുകളിലൂടെ യാണ് മനുഷ്യരിലേക്ക് പകരുന്നത്.

സിക വൈറസ് പരത്തുന്ന കൊതുകുകൾ

ഈഡിസ്

സിക വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് ഉഗാണ്ടയിലാണ്.

ഇന്ത്യയിൽ ആദ്യമായി സിക വൈറസ് റിപ്പോർട്ട് ചെയ്‌ത നഗരം 

അഹമ്മദാബാദ്

സിക വൈറസ് റിപ്പോർട്ട് ചെയ്‌ത രണ്ടാമത്തെ സംസ്ഥാനം 

തമിഴ്‌നാട്

കേരളത്തിലാദ്യമായി സിക വൈറസ് സ്ഥിരീകരിച്ച സ്ഥലം

പാറശ്ശാല (തിരുവനന്തപുരം)

കരളിനെ ബാധിക്കുന്ന രോഗങ്ങൾ 

മഞ്ഞപ്പിത്തം, സിറോസിസ്

 മഞ്ഞപ്പിത്തത്തിന് ഔഷധമായി ഉപയോഗിക്കുന്ന സസ്യം

കീഴാർനെല്ലി

രോഗാണു വാഹകരായ പലതരം കൊതുകകൾ മൂലം ഉണ്ടാകുന്ന ഒരു വൈറസ് രോഗമാണ് ജപ്പാൻ ജ്വരം.

കോവിഡ് വാക്‌സിനുകൾ

 2021 ജനുവരിയിൽ ഇന്ത്യയിൽ കോവിഡ്-19 നെതിരെ ഉപയോഗിക്കുന്നതിന് സെൻട്രൽ ഡ്രഗ്‌സ് & സ്റ്റാൻഡേർഡ്‌സ് കമ്മിറ്റി അംഗീകാരം നൽകിയ വാക്‌സിനുകൾ 

കോവാക്സിൻ, കോവിഷീൽഡ്

ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യ കോവിഡ് -19 വാക്‌സിനാണ് കോവാക്‌സിൻ

ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാ രിയായി പ്രഖ്യാപിച്ച തീയതി

2020 മാർച്ച് 11

കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ജനതാ കർഫ്യു ആചരിച്ചത്

2020 മാർച്ച് 22

ഇന്ത്യയിൽ ഒന്നാംഘട്ട സമ്പൂർണ്ണ ലോക്‌ഡൗൺ പ്രഖ്യാപിച്ചത്

2020 മാർച്ച് 25 (21 ദിവസം)

എബോള

.മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന എബോള ഒരു RNA വൈറസ് ആണ്.

വവ്വാൽ, ഗൊറില്ല, ചിമ്പാൻസി എന്നിവയാണ് എബോള പരത്തുന്ന ജീവികൾ.

.എബോള രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം 

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ

1976-ലാണ് എബോള രോഗം മനുഷ്യരിൽ റിപ്പോർട്ട് ചെയ്യുന്നത്.

എബോള എന്ന വാക്കിന്റെ അർത്ഥം കറുത്ത നദി

Category: NewsSAK India Quiz