സമീർ സിദ്ദീഖിന് സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ്

September 05, 2024 - By School Pathram Academy

വിദ്യാർത്ഥികളുടെ ചങ്കായി സമീർ മാഷ് 

സ്വജീവിതത്തിലെ നല്ല നിമിഷങ്ങൾ മുഴുവനും സ്വന്തം വിദ്യാർത്ഥികൾക്കും അശരണരായ സഹജീവികൾക്കും നൽകി അദ്ധ്യാപക സമൂഹത്തിന് തന്നെ മാതൃകയായ നിരവധി പ്രവർത്തനങ്ങളിലൂടെ വ്യത്യസ്ഥനാണ് ഇരിങ്ങോൾ സർക്കാർ വി.എച്ച് എസ് സ്കൂളിലെ അധ്യാപകനായ സമീർ സിദ്ദീഖി .

സംസ്ഥാന സർക്കാരിൻ്റെ മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അവാർഡ് ജേതാവ്. വിദ്യാർത്ഥികൾക്കായി 

ആയിരത്തിലധികം മോട്ടിവേഷൻ ക്ലാസുകൾ എടുത്തിട്ടുണ്ട്.

കേന്ദ്ര സർക്കാരിൻ്റെ മൈ ഭാരത് ആൻ്റ് ഡിജിറ്റൽ ലിറ്ററസി യുടെ മാസ്റ്റർ ട്രെയിനർ ‘

നിയമത്തിലും സോഷ്യൽ വർക്കിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്

ഇരിങ്ങോൾ സ്കൂളിലെ പി.റ്റി.എ എക്സിക്യുട്ടീവ് അംഗവും സ്റ്റാഫ് സെക്രട്ടറിയുമായ സമീർ മാഷിന്റെ പ്രവർത്തനങ്ങളുടെ കീരീടത്തിൽ മറ്റൊരു പൊൻതൂവലായി സംസ്ഥാന സർക്കാരിന്റെ മികച്ച പി.റ്റി എ യ്ക്കുള്ള അവാർഡ് ലഭിച്ചു. രണ്ട് വർഷത്തിനിടെ ഒന്നരക്കോടിയോളം രൂപയുടെ സ്കൂൾ ഭൗതിക സാഹചര്യ വികസനത്തിന് പി.റ്റി.എയ്ക്ക് ഒപ്പം നേതൃത്വം നൽകി.

 രബീന്ദ്ര നാഥ ടാഗോർ പീസ് ഓർഗനൈസേഷനും എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്ററും ഈ വർഷത്തെ മികച്ച അധ്യാപകനുള്ള റ്റീച്ചർ അവാർഡ് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ നിന്നും സ്വീകരിക്കും

സഹവാസിക്കൊരു വീട് പദ്ധതി പ്രകാരം ഭവന രഹിതരായവർക്ക് വീട് നിർമ്മിച്ച് കൊടുക്കുന്നതിനുള്ള സഹായം, ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് നിർമ്മിക്കുന്നതിനായി വിദ്യാർത്ഥിനികളെയും അധ്യാപികമാരെക്കൊണ്ടും, സുമനസുകളെ കൊണ്ടും നാന്നൂറിലധികം പേരുടെ തലമുടി മുറിച്ച് നൽകുന്നതിന് വേണ്ട പ്രചോദനം നൽകി. 

സ്ത്രീകളുടെ ഉന്നമനത്തിനായും സ്വയം തൊഴിൽ പഠിപ്പിക്കുന്നതിനുമായി കുടുംബശ്രീ പ്രവർത്തകർക്ക് എൽ.ഇ.ഡി ബൾബ് നിർമ്മാണത്തിലും , ടോയിലറ്റ് ക്ലീനിംഗ് ലോഷൻ, ഹാൻഡ് വാഷ്, സോപ്പ്, പേപ്പർ ക്യാരി ബാഗ്, തുണി സഞ്ചി തുടങ്ങിയവ നിർമ്മിക്കുന്നതിനും, പരിശീലനം നൽകി 

.മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള ഗ്രീൻ വാരിയർ നാഷണൽ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. സ്വന്തം ജന്മദിനത്തിലും വിവാഹ വാർഷിക ദിനത്തിലും മറ്റ് വിശേഷ ദിവസങ്ങളിലും വൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ച് മാതൃകയാകുകയും മറ്റുള്ളവർക്ക് പ്രചോദനമാകുകയും ചെയ്തിട്ടുണ്ട്. 

വിദ്യാർത്ഥികൾക്ക് അറിവ് നൽകുന്നതിനിടയിലും ഈ അധ്യാപകൻ രക്തം നൽകിയത് നിരവധി പേർക്ക്. ജീവൻ്റെതുള്ളിയായ രക്തദാനം ചെയ്യാനായി ജീവിതം മാറ്റിവച്ചത്. ജീവൻ്റെ തുടിപ്പ് നിലനിർത്താൻ മനം നൊന്ത് വിളിക്കുന്നവർക്ക് ജീവജലം പകർന്നത് മുപ്പത് തവണയിലേറെ, 

മുൻ രാഷ്ടപതി എ.പി ജെ അബ്ദുൽ കലാമിന്റെ ഓർമ്മയ്ക്കായി “ആയിരം അഗ്നിച്ചിറകുകൾ” എന്ന പേരിൽ സ്വന്തം വീട്ടിൽ പൊതുജനങ്ങൾക്കായി ആയിരത്തിൽപരം പുസ്തകങ്ങളുള്ള ഹോംലൈബ്രറി സ്ഥാപിച്ചു. 

പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലും വിവിധ അങ്കണവാടികളിലും ഓപ്പൺ ലൈബ്രറികൾക്കായി നൂറു കണക്കിന് പുസ്തകങ്ങൾ ശേഖരിച്ച് നൽകി.

മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്കു കേന്ദ്ര ഗവൺമെന്റ് നൽകുന്ന നാഷണൽ യങ്ങ് ലീഡേഴ്സ് അവാർഡ്, കേന്ദ്ര സർക്കാർ നീതി ആയോഗിന്റെ “എമിനൻ്റ് റ്റീച്ചർ അവാർഡ്”, വിദ്യാഭ്യാസ മേഖലയിൽ അധ്യാപകർ നടത്തുന്ന മികച്ചതും ശ്ലാഘനീയവുമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഗുജറാത്തിൽ നിന്നും ഗിജുഭായ് ദേശീയ അധ്യാപക അവാർഡ് ,

ഭിന്നശേഷി വിദ്യാർത്ഥികളെ സഹായിച്ചതിന് സാമൂഹ്യ നീതി വകുപ്പ് നൽകുന്ന സഹചാരി അവാർഡ്.

സമീർ സിദ്ദീഖിയും ദി കേക്ക് ഗേൾ എന്ന ഹോം ബേക്കേഴ്സിൻ്റെ ഉടമയുമായ ഭാര്യ തസ്നിമും ഇരിങ്ങോൾ സർക്കാർ സ്കൂളിലെ ഏഴാം ക്ലാസുകാരനായ മകൻ റൈഹാനും ഇരിങ്ങോളിലാണ് താമസം. 

പഠനകാലത്ത് ഭാരത് സ്കൗട്ട് ആൻറ് ഗൈഡ്സിലെ പ്രവർത്തന മികവിന് രാഷ്ട്പതിയുടെയും, ഗവർണറുടെയും അവാർഡും നേടിയിട്ടുണ്ട്. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ഫസ്റ്റ് എയിഡ് പരിശീലനം പൂർത്തിയാക്കുന്നവർക്ക് നൽകുന്ന സെന്റ് ജോൺസ് ആംബുലൻസ് ബാഡ്ജ് ഹോൾഡറാണ്.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എസ്.സി ഇ.ആർ.റ്റി വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്കായി ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് വിഷയത്തിൽ പുറത്തിറക്കിയ പുസ്തകത്തിന്റെ രചയിതാവാണ്, പി. എസ്.സി യുടെ ചോദ്യപേപ്പർ തയ്യാറാക്കുന്ന പാനലിലെ അംഗവുമാണ്. 

 വി.എച്ച്.എസ്.ഇ വിഭാഗത്തിലെ അംഗീകൃത അധ്യാപക സംഘടനയായ വൊക്കേഷണൽ ഇൻസ്ട്രക്ടേഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ്, , നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ എറണാകുളം ജില്ലാ കോർഡിനേറ്ററും, പരിസ്ഥിതി വിഭാഗത്തിന്റെ സംസ്ഥാന കോർഡിനേറ്ററുമാണ്, 

 

Category: NewsSchool News