പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് എ എം എൽ പി സ്കൂൾ ചാമപ്പറമ്പ് സ്കൂളിലെ അധ്യാപകനായ സുനിൽ മാഷിനെ പരിചയപ്പെടാം
സുനിൽ .എ. സി
എൽ പി എസ് ടി
എ എം എൽ പി സ്കൂൾ ചാമപ്പറമ്പ്
പി.ഒ. പാലോട് ,മണ്ണാർക്കാട് സബ് ജില്ല ,പാലക്കാട് 678583
ആറാട്ടുതൊടിയിൽ നിരഞ്ജനം
പി.ഒ .കുണ്ടൂർക്കുന്ന്
മണ്ണാർക്കാട് ,പാലക്കാട് 678583
ഭാര്യ – ധന്യ .വി.ബി (HST – GVHSS അലനല്ലൂർ )
മകൾ – മേഘ്ന – (Std – 8)
1998 ൽ സഹാദ്ധ്യാപകനായി എ എം എൽ പി സ്കൂൾ ചാമപറമ്പിൽ ജോലിയിൽ പ്രവേശിച്ചു
തികച്ചും ഗ്രാമപ്രദേശമായ ചാമപറമ്പ് എം എൽ പി സ്കൂളിൽ വർഷങ്ങൾക്കു മുമ്പ് തന്നെ ഐടി അധിഷ്ഠിതമായ ക്ലാസ് റൂം പ്രവർത്തനങ്ങളിൽ വിജയകരമായ മാറ്റങ്ങൾ വരുത്തുവാൻ കഴിഞ്ഞു.
ഡിപി ഇ പി കാലഘട്ടം മുതൽ പ്രൈമറി അധ്യാപക പരിശീലനരംഗത്ത് ആർ പി ആയി പ്രവർത്തിച്ചുവരുന്നു.
DIETപാലക്കാടിന്റെ നേതൃത്വത്തിൽ നാലാം ക്ലാസിലെ ഗണിതത്തിലെ പ്രശ്നാപഗ്രഥനം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗവേഷണ പ്രവർത്തനം നടത്തുകയും ആ വർഷത്തെ വിദ്യാഭ്യാസ മാഗസിനിലേക്ക് ഗവേഷണ റിപ്പോർട്ട് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു
2004 മുതൽ തന്നെ പ്രൈമറി വിദ്യാഭ്യാസരംഗത്ത് വർക്ക് ഷീറ്റുകൾ തയ്യാറാക്കി പഠന പ്രവർത്തനങ്ങളെ ചിട്ടപ്പെടുത്തുന്നതിന് പ്രവർത്തനങ്ങൾ നടത്തി.
20 വർഷക്കാലമായി പ്രൈമറി വിദ്യാഭ്യാസ രംഗത്തും അധ്യാപക പരിശീലന നേതൃത്വത്തിലും ,SRG / DRG / Rp ആയി സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നു .
പഞ്ചായത്ത് തലത്തിലും വിവിധ വിദ്യാലയങ്ങളിലും എൽഎസ്എസ് യുഎസ്എസ് പരിശീലന പരിപാടികളിൽ നേതൃത്വം വഹിക്കുന്നു.
അധ്യാപക കൂട്ടായ്മയായ നാലിതൾ – ഗ്രൂപ്പ് രൂപീകരിച്ച് പ്രവർത്തനം നടത്തിവരുന്നു.
പ്രൈമറി ഗണിത ശാസ്ത്ര പഠനോപകരണ നിർമ്മാണ ശില്പശാലകൾ സംഘടിപ്പിച്ച് നടത്തുന്നു
22 വർഷങ്ങളായി ഐടി കോഡിനേറ്റർ ആയി പ്രവർത്തിക്കുന്നു. അധ്യാപകർക്ക് ഐ ടി സംബന്ധമായ പരിശീലനങ്ങളും സഹായങ്ങളും നൽകുന്നു..
മത്സര പരീക്ഷകൾ എഴുതുന്നവർക്കും ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും മോട്ടിവേഷൻ ക്ലാസുകൾ നൽകുന്നു
കോവിഡ് കാലത്ത് അധ്യാപകർക്ക് ഓൺലൈൻ സഹായങ്ങളും, ഓൺലൈൻ പഠന സാമഗ്രികളും തയ്യാറാക്കി നൽകി.
സ്കൂൾ വായനാ പ്രവർത്തനങ്ങൾക്കായി ക്ലാസ് റൂം ലൈബ്രറി സംവിധാനവും ഡിജിറ്റൽ ലൈബ്രറി സംവിധാനവും തയ്യാറാക്കി.
സ്കൂൾ പിടിഎയുടെയും കൃഷി വകുപ്പിന്റെയും സഹായത്തോടെ വിദ്യാലയത്തിൽ ജൈവ പച്ചക്കറി തോട്ടം തയ്യാറാക്കുകയും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അവ ഉപയോഗിക്കുകയും ചെയ്യുന്നു .
ഗണിത ശാസ്ത്ര പഠനോപകരണ നിർമ്മാണം ജില്ലാതല മത്സരങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചു.