കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ഉപജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ ജാനകി മെമ്മോറിയൽ യു പി സ്കൂളിലെ അദ്ധ്യാപികയായി സേവനം ചെയ്തു വരുന്ന ലീന ടീച്ചറുടെ മികച്ച പ്രവർത്തനങ്ങൾ പരിചയപ്പെടാം …

August 25, 2024 - By School Pathram Academy

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ഉപജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ 1370 വിദ്യാർത്ഥികൾ പഠിക്കുന്ന യു പി സ്കൂളിൽ ഹിന്ദി അദ്ധ്യാപികയായി 1998 മുതൽ സേവനം ചെയ്തു വരുന്നു.

മലയാള മനോരമയുടെ നല്ലപാഠം പ്രവർത്തനങ്ങളിലൂടെ നന്മയുടെ പാ ഠങ്ങൾ ചെയ്ത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും വളരെയധികം ഉപകാരപ്രദ മാക്കിത്തീർക്കുവാൻ സാധിച്ചു. സമൂഹത്തിൽ ഇറങ്ങിത്തിരിച്ച് കുട്ടികളെ അവരുടെ സുഖദഃഖങ്ങളിൽ പങ്കുചേരാനും സേവനതാൽപര്യ മുണ്ടാക്കിയെടുക്കുവാനും സാധിച്ചു. പ്രകൃതിസംരക്ഷണം, അമ്മമാർക്ക് തൊഴിൽ പരിശീലനം, കാരുണ്യപ്ര വർത്തനം, ആരോഗ്യസംരക്ഷണം, ജലസംരക്ഷണം ഭവനനിർമ്മാണം, ഭാഷാ പഠനം, ലഹരിവിരുദ്ധ പ്രവർത്തനം, വ്യക്തിത്വ വികസനം എന്നിവയിലൂടെ അവർക്ക് മാർഗദീപമാകുവാൻ കുട്ടികളിൽ പ്രചോദനമേകുവാൻ ശ്രമിച്ചിട്ടുണ്ട്.

ജില്ലയിലെ മികച്ച കോർഡിനേറ്റർ ആവാൻ സാധിച്ചു.വിദ്യാലയത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം നേടിക്കൊടുത്തു.സംസ്ഥാനതല മത്സരത്തിൽ രണ്ടാം സ്ഥാനം നേടുകയും അങ്ങനെ മികച്ച നല്ലപാഠം സ്കൂൾ എന്ന ബഹുമതിയും നേടിക്കൊടുത്തു. തുടർന്ന് ഓരോ വർഷവും സ്കൂളിന് A plus ബഹുമതിയും നേടാൻ സാധിച്ചു.

സ്കൂളിലെ ഗൈഡ് കാപ്റ്റൻ എന്ന നിലയിൽ സേവന തൽപ്പരായ കുട്ടികളെ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.നീണ്ട 10 വർഷത്തെ നിരവധി പ്രവർത്തനങ്ങൾ ,പരിശീലനങ്ങൾ എന്നിവ വഴി സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്സ് നൽകുന്ന ലോങ് സർവീസ് അവാർഡ് നേടുകയുണ്ടായി .

സംസ്ഥാന സർക്കാരിൻ്റെ. ശുചിത്വ വീഥി പരിപാടിയുടെ ഭാഗമായി സ്കൂളിനെ ഏറ്റവും നല്ല ശുചിത്വ സ്കൂൾ ആക്കി മാറ്റി ഏറ്റവും നല്ല ശുചിത്വ സ്കൂൾ അവാർഡ് നേടിക്കൊടുത്തു.

HAM ഹിന്ദി അധ്യാപക മഞ്ച് ൻ്റെ പയ്യന്നൂർ ഉപജില്ല പ്രസിഡൻ്റ് കൂടിയാണ്.മറ്റു ജില്ല കളിലെ ഹിന്ദി അധ്യാപകർക്ക് കൂടി വേണ്ട പഠന സാമഗ്രികൾ ഐസിടി സാധ്യത ഉപയോഗിച്ച് പരിശീല പരിപാടികൾക്ക് നേതൃത്വം നൽകി . പുതിയ പാഠപുസ്തകത്തിൽ വരുന്ന കവിതകൾ വീഡിയോ രൂപത്തിൽ ആക്കി നൽകി.ഇത് കുട്ടികൾക്ക് മാത്രമല്ല മറ്റു ജില്ലയിലെ അധ്യാപകർക്കും ഉപകാരപ്പെട്ടു എന്ന് അഭിപ്രായപ്പെടുകയുണ്ടായി.

സ്കൂളിലെ ഹിന്ദി പ്രവർത്തനങ്ങൾ കുട്ടികൾക്ക് അസ്വാദ്യ കരമാവുന്ന തരത്തിൽ നൽകി സൂരീലി ഹിന്ദി, സർീലി വാണി റേഡിയോ യില് കൂടി ഹിന്ദി ഭാഷ യേ അടുത്തറിയുവാനും വി ദ്യാർഥികൾക്ക് സാധിച്ചുക്കൊടുത്തു.ദൃശ്യാവിഷ്കാരം കുട്ടികളെ നല്ല രീതിയിൽ അവതരിപ്പിച്ച്,ഹിന്ദി ഭാഷയോടുള്ള സ്നേഹം വളർത്തിയെടുക്കാനും സാധിച്ചു. പഠന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള യൂട്യൂബ് ചാനൽ ഒരുക്കിയിട്ടുണ്ട് .

സൂരീലി യുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന പത്രം തയാറാക്കി.SRG കൺവീനർ, സ്കൂൾ മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ , കോവിഡ് കാലത്ത് രണ്ടു തവണ RP യായീ പ്രവർത്തിച്ചു.കുട്ടികൾക്കായി നിരവധി ഓൺലൈൻ പരിപാടികൾ നടത്തി ശ്രദ്ധേയയായി.ഹിന്ദി യിൽ കുട്ടികളുടെ രചനകളെ ആസ്പദമാക്കി ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി.

മാതൃഭൂമി യുടെ സീഡ് പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ വഴി കുട്ടികളിൽ പരിസ്ഥിതി ബോധം ഉണ്ടാക്കിയെടുക്കുവാനും പരിസ്ഥിതി പ്രശ്നങ്ങൾ അധികൃതരുടെ മുന്നിലേക്ക് എത്തിക്കുന്നതിനായി ഒരുകൂട്ടംവിദ്യാർഥികളെ റിപ്പോർട്ടർ മാരാക്കി ജില്ലയിലെ best reporter അവാർഡ് നേടിക്കൊടുത്തു. കാലാവസ്ഥയ്ക്കനുസരിച്ച് സസ്യങ്ങളിൽ വരുന്ന മാറ്റം കുട്ടികളെ കൊണ്ട് നിരീക്ഷിപ്പിച്ച് സീസൺ വാച്ച് പുരസ്കാരം സ്കൂളിന് നേടിക്കൊടുത്തു. നിരവധി പ്രവർത്തനങ്ങൾ നടത്തി മികച്ച ഹരിതവിദ്യാലയ പുരസ്കാരം സ്കൂളിന് വേണ്ടി രണ്ടു തവണ നേടി. സ്കൂൾ തല മികവുകൾ ക്ക് പ്രത്യേക അംഗീകാരം നേടിക്കൊടുക്കാൻ സാധിച്ചിട്ടുണ്ട്.