പ്രതിഭാ സമ്പന്നനായ ഒരു അധ്യാപകനെ പരിചയപ്പെടാം;ഗിരീഷ് എം ജി എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂൾ, ളാക്കാട്ടൂർ, കോട്ടയം
ഗിരീഷ് എം ജി
എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂൾ, ളാക്കാട്ടൂർ, കോട്ടയം
* വിദ്യാഭ്യാസ, കലാ- സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവും ഇടപെടലുകളും.
* 16 വർഷത്തെ അദ്ധ്യാപന പരിചയം
* അദ്ധ്യാപക പരിശീലന പരിപാടികളിലെ DRG ആയും RP ആയും നിരവധി തവണകളിൽ പ്രവർത്തന പരിചയം
* പാഠപുസ്തകത്തിലെ അറിവിനോടൊപ്പം സമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാൻ നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകി.
* ലഹരി വിരുദ്ധ ക്ലബ്ബിൻ്റേയും നല്ല പാഠം ക്ലബ്ബിൻ്റേയും നേതൃത്വം. കലോത്സവ കമ്മറ്റി കൺവീനർ
* നല്ലപാഠം ഫുൾ A+ സ്കൂൾ കോ ഓർഡിനേറ്റർ
* എക്സൈസ് വകുപ്പുമായി ചേർന്ന് പൊതു ഇടങ്ങളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ നേതൃത്വം വഹിച്ചിട്ടുണ്ട്.
* എൻ്റെ ഭവനം ലഹരി വിമുക്തം പദ്ധതിയുടെ നേതൃത്വം.
* സ്കൂളിലെ ജൈവ പച്ചക്കറി കൃഷിയുടെ നേതൃത്വം. 2023- 24 ൽ മികച്ച രീതിയിൽ കൃഷി ചെയ്ത സ്കൂളിനുള്ള കൃഷിഭവൻ്റെ പുരസ്കാരം നേടി.
* നിരവധി വർഷങ്ങളിൽ സ്കൂൾ മാഗസിൻ, ജൂബിലി സ്മരണിക എഡിറ്റർ.
* നിരവധി വർഷങ്ങളിൽ ഇൻറർ സ്കൂൾ ക്വിസ്, ഇൻറർ സ്കൂൾ പ്രസംഗം മത്സരങ്ങൾക്ക് നേതൃത്വം നൽകി
* കുട്ടികൾക്കായി നാടകം എഴുതി പരിശീലിപ്പിച്ചും വഞ്ചിപ്പാട്ട് പരിശീലിപ്പിച്ചും നിരവധി തവണ സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി.
* കുട്ടികളിലെ വായനയെ പരിപോഷിപ്പിക്കാൻ വായനാ നക്ഷത്രം പദ്ധതി, രക്ഷകർത്താക്കളെക്കൂടി ഉൾപ്പെടുത്തി വീട്ടിലെ വായന തുടങ്ങിയ വിജയപ്രദമായ പദ്ധതികളുടെ നേതൃത്വം.
* “കരുതലായൊരു കരം ” എന്ന ഭക്ഷ്യ സഹായ പദ്ധതിയുടെ നേതൃത്വം
* സ്കൂൾ കേന്ദ്രമാക്കി രൂപീകരിച്ച രക്തദാനസേനയുടെ നേതൃത്വം
* പ്രളയകാലത്തും കോവിഡ് മഹാമാരിക്കാലത്തും നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ
* പബ്ലിക് ലൈബ്രറി പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യം
* ജലനിധി – കുടിവെള്ള കമ്മറ്റിയുടെ സ്ഥാപക കമ്മറ്റി അംഗം
* എൽ പി സ്കൂൾ പിറ്റിഎ പ്രസിഡൻ്റ്
* ഗാന രചയിതാവ്, സാഹിത്യരചനാ രംഗത്തും പ്രവർത്തിക്കുന്നു.
* രചന, സംഗീതം നിർവ്വഹിച്ച് ഗാനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
* ജില്ലാ – സംസ്ഥാന അദ്ധ്യാപക കലോത്സവങ്ങളിലെ വിജയകരമായ പ്രാതനിദ്ധ്യം