കേരള സ്കൂൾ ശാസ്ത്രോത്സവം, ഐ.ടി മേള, ഐ.ടി ക്വിസ് നടത്തിപ്പ് സംബന്ധിച്ച്

August 15, 2024 - By School Pathram Academy

കേരള സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായുള്ള ഐ.ടി. മേളയിൽ സ്കൂൾ, ഉപജില്ല, റവന്യൂ ജില്ല, സംസ്ഥാനതലങ്ങളിൽ ഐ.ടി ക്വിസ് മത്സരങ്ങൾ സംസ്ഥാന തലത്തിൽ കൈറ്റ് തയ്യാറാക്കുന്ന പൊതുചോദ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നടത്തുക എന്നും ഇതിന്റെ സമയവും തീയതിയും ഓരോ വർഷവും കൈറ്റ് തീരുമാനിച്ച് പ്രസിദ്ധപ്പെടുത്തുന്നതാണെന്നും സൂചന പ്രകാരം പരിഷ്കരിച്ച കേരള സ്കൂൾ ശാസ്ത്രോത്സവ മാന്വലിൽ വ്യക്തമാക്കിയിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ 2024-25 അധ്യയന വർഷത്തെ സ്കൂൾ, ഉപജില്ല, റവന്യൂ ജില്ലാതലങ്ങളിൽ ഐ.ടി ക്വിസ് മത്സരങ്ങൾ താഴെപ്പറയുന്ന ഷെഡ്യൾ പ്രകാരം നടത്തേണ്ടതാണ്. എല്ലാ തലങ്ങളിലും പ്രസ്തുത ഷെഡ്യൾ പ്രകാരം ഐ.ടി ക്വിസ് മത്സരം നടക്കുന്നു എന്ന് ബന്ധപ്പെട്ടവർ ഉറപ്പു വരുത്തേണ്ടതാണ്. അതത് വിദ്യാഭ്യാസ ഓഫീസർമാർ ഇത് പരിശോധിക്കുന്നതിന് ക്രമീകരണം ഒരുക്കണമെന്ന് അഭ്യർത്ഥിക്കുന്നു