അക്ഷരമുറ്റം ക്വിസ് മത്സരം മാതൃക ചോദ്യങ്ങൾ
അക്ഷരമുറ്റം ക്വിസ് മത്സരം മാതൃക ചോദ്യങ്ങൾ
1. ലോക പരിസ്ഥിതി ദിനം എന്നാണ് ?
ജൂൺ 05
2. 2024 -ലെ ലോക പരിസ്ഥിതി ദിനത്തിൻ്റെ പ്രമേയം എന്താണ്?
“ഭൂമി പുനസ്ഥാപിക്കൽ, മരുഭൂവത്കരണം വരൾച്ച പ്രതിരോധം” (ഭൂമി പുനരുദ്ധാരണം, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം)
3. 2025 -ലെ ലോക പരിസ്ഥിതി ദിനത്തിൻ്റെ പ്രമേയം എന്താണ് ?
“പ്ലാസ്റ്റിക് മാലിന്യം അവസാനിപ്പിക്കുന്നു”
4. ലോക പരിസ്ഥിതി ദിനാചരണത്തിന് 2024 -ൽ ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് ?
സൗദി അറേബ്യ
5. ലോക പരിസ്ഥിതി ദിനത്തിന് ഇന്ത്യ ആതിഥേയത്വം വഹിച്ചു വർഷങ്ങൾ ഏതെക്കെയാണ് ?
2011, 2018
6. ഇന്ത്യയിലെ പുതിയ റാംസർ സൈറ്റുകൾ ഏതെക്കെയാണ് ?
നാഗി പക്ഷി സങ്കേതം (ബീഹാർ) നക്തി പക്ഷി സങ്കേതം (ബീഹാർ)
7. നിലവിൽ ഇന്ത്യയിലെ റാംസർ സൈറ്റുകളുടെ എണ്ണം എത്ര ?
82
8. ലോകത്ത് ഏറ്റവും കൂടുതൽ റാംസർ സൈറ്റുകൾ ഉള്ള രാജ്യം ഏതാണ് ?
യുകെ (175)
9. 2024-ൽ പുകയില നിയന്ത്രണത്തിൻ്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിക്കപ്പെട്ട ഇന്ത്യൻ ബാഡ്മിൻ്റൺ താരം ആരാണ് ?
പി വി സിന്ധു
10. കേരളത്തിൻ്റെ പുതിയ നിയമസഭാ സെക്രട്ടറിയായി നിയമിതനായി ആരാണ് ?
എൻ കൃഷ്ണകുമാർ
11. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടി ഏതാണ് ?
ഓപ്പറേഷൻ ബ്ലൂസ്റ്റാർ
12. അടുത്തിടെ സ്ഫോടനമുണ്ടായ ‘കൻലോൺ’ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ് ?
ഫിലിപ്പൈൻസ്
13.അഞ്ച് പര്യവേഷണ യാത്രകളിലായി 1000 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ആദ്യ ബഹിരാകാശ സഞ്ചാരി ആരാണ് ?
ഒലെഗ് കോനോനെങ്കോ (റഷ്യ)
14. കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയൽക്കൂട്ട ഓക്സിലറി അംഗങ്ങളുടെ സംസ്ഥാന കലാമേളയായ അരങ്ങ് 2024 -ന് വേദി ഏതാണ് ?
കാസർകോട് (പീലിക്കോട്)
15. 2024 ജൂണിൽ അന്തരിച്ച പ്രശസ്ത മാധ്യമപ്രവർത്തകൻ ആര് ?
ബി ആർ പി ഭാസ്കർ
16. സ്കൂൾ ബസുകളിൽ ഓൺലൈൻ ട്രക്കിംഗ് സംവിധാനം നടപ്പിലാക്കുന്നതി നായ് എംവിഡി (MVD) വികസിപ്പിച്ചെടുത്ത ആപ്പ് ?
വിദ്യാവാഹൻ