അഭിമുഖം മാത്രം ! ജോലി ഒഴിവുകൾ നിരവധി . . . ഇപ്പോൾ തന്നെ അപേക്ഷിക്കുക

July 22, 2024 - By School Pathram Academy

അഭിമുഖം മാത്രം ! ജോലി ഒഴിവുകൾ നിരവധി . . . ഇപ്പോൾ തന്നെ അപേക്ഷിക്കുക

ആർ. പരമേശ്വരൻപിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിൽ ലാബ് അസിസ്റ്റന്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ജൂലൈ 24 ന് രാവിലെ 10.30 ന് കോളജിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെുടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

തിരുവനന്തപുരം എയ്ഡഡ് യു.പി സ്കൂൾ ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കാഴ്ചപരിമിതി-1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവ് ഉണ്ട്.

 

        പത്താം ക്ലാസ് പാസായിരിക്കണം. ടിടിസി, ഡി.എഡ് അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും, ബി.എഡ് പാസായിരിക്കണം. യോഗ്യത പരീക്ഷ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.

 

18 വയസിനും 40 വയസിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവുണ്ടായിരിക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ 27 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) ഇന്റർവ്യൂ ജൂലൈ 30 നും സി.എസ്.എസ്.ഡി ടെക്നീഷ്യൻ നിയമനത്തിനുള്ള ഇന്റർവ്യൂ ജൂലൈ 31 നും ബയോമെഡിക്കൽ എൻജിനിയർ നിയമനത്തിനുള്ള ഇന്റർവ്യൂ ആഗസ്റ്റ് 2 നും നടക്കും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.

ഗവ. ബ്രണ്ണൻ കോളജ്, ധർമടം, എസ്.എൻ കോളജ്, തോട്ടട, നിർമ്മലഗിരി കോളജ്, കൂത്തുപറമ്പ്, എം.ജി കോളജ്, ഇരിട്ടി എന്നീ കോളജുകളിലേക്കായി 3 സൈക്കോളജി അപ്രന്റിസുമാരെ കരാർ അടസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ജൂലൈ 29 ന് 11 മണിക്ക് ഗവ. ബ്രണ്ണൻ കോളജിൽ നടക്കുന്നു.

 

സൈക്കോളജിയിൽ റഗുലർ ആയി ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ പബ്ലിക് റിലേഷൻസ് ഓഫീസർ, 37400-79000 ശമ്പള സ്കെയിലിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം ലഭിക്കാൻ സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഉചിത മാർഗേന നിശ്ചിത മാതൃകയിൽ അപേക്ഷകൾ ക്ഷണിക്കുന്നു.

 

അപേക്ഷ, ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഫോം, ബയോഡാറ്റ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-35 എന്ന വിലാസത്തിൽ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in സന്ദർശിക്കുക.

തിരുവനന്തപുരം ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ 2024-25 അധ്യയന വർഷത്തെ സൈക്കോളജി അപ്രന്റീസ് ഉദ്യോഗാർഥികളെ പ്രതിമാസം 17,600 രൂപ നിരക്കിൽ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 26ന് രാവിലെ 11 ന് കോളജ് ഓഫീസിൽ നടക്കും.

 

റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം.എ/ എം.എസ്‌സി) നേടിയ ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9847245617.

തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 36,000 രൂപ മാസ വേതനാടിസ്ഥാനത്തിൽ സൈറ്റോജനറ്റിസിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. എം.എസ്‌സി ലൈഫ് സയൻസ് ബിരുദവും സൈറ്റോജനറ്റിക് ടെക്‌നിക്കിൽ മൂന്നു വർഷത്തെ ക്ലിനിക്കൽ പരിചയവുമാണ് യോഗ്യത.

 

താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും, അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി ജൂലൈ 31ന് രാവിലെ 11 ന് സി.ഡി.സിയിൽ വാക്-ഇൻ-ഇന്റർവ്യൂന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.

വ്യാവസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾ https://det.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ട്രെയിനിങ് ഡയറക്ടറേറ്റ്, അഞ്ചാം നില, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂലൈ 25ന് രാവിലെ 11 മണിക്ക് മുമ്പാകെ അഭിമുഖ പരീക്ഷയ്ക്കായി നേരിൽ ഹാജരാകേണ്ടതാണ്.

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിന് കേരള പബ്ലിക് എന്റർപ്രൈസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് മുമ്പാകെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 വരെ നീട്ടി.

 

             കിഫ്‌കോൺ- ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ), കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ ലിമിറ്റഡ് (സിഡ്കോ) – മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് – ജൂനിയർ മാനേജർ (സ്റ്റോർ), ജൂനിയർ മാനേജർ (QC), ജൂനിയർ മാനേജർ (QA) ഫാർമസി, ജൂനിയർ മാനേജർ (പർച്ചേസ്), ജൂനിയർ മാനേജർ (പി ആൻഡ് എ), ജനറൽ മാനേജർ (മാർക്കറ്റിങ്), ജനറൽ മാനേജർ (ടെക്നിക്കൽ), അസിസ്റ്റന്റ് മാനേജർ (മെയിന്റനൻസ്) മെക്കാനിക്കൽ, വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് – മാനേജിംഗ് ഡയറക്ടർ, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് – മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ് – മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്- മാനേജിംഗ് ഡയറക്ടർ, ട്രാവൻകൂർ സിമന്റ്‌സ് ലിമിറ്റഡ്- മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് – കമ്പനി സെക്രട്ടറി, കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കാഡ്കോ)- മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ടെക്‌സ്‌റ്റൈൽ ഫെഡറേഷൻ (ടെക്‌സ്‌ഫെഡ്) – മാനേജിംഗ് ഡയറക്ടർ, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് – കമ്പനി സെക്രട്ടറി എന്നീ തസ്തികകളിലേക്കുള്ള അപേക്ഷാ തീയതിയാണ് നീട്ടിയത്. വിശദാംശങ്ങൾക്ക് kpesrb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

തിരുവനന്തപുരം ജില്ലയിലെ എയ്ഡഡ് സ്കൂളിൽ എച്ച്.എസ്.ടി (നാചുറൽ സയൻസ്) വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ച പരിമിതി-1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവുണ്ട്. പത്താം ക്ലാസ് പാസായിരിക്കണം. ടി.ടി.സി, ഡി.എഡ് അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും ബി.എഡ് പാസായിരിക്കണം.

 

യോഗ്യത പരീക്ഷ വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുണ്ടായിരിക്കണം. 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ്). നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ 26നു മുമ്പ്0 പേര് രജിസ്റ്റർ ചെയ്യണം.

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് മുമ്പാകെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 വരെ നീട്ടി. വിശദാംശങ്ങൾക്ക്: kpesrb.kerala.gov.in.

നൈപുണ്യ വികസനത്തിനു പേരുകേട്ട ഉന്നതവിദ്യാഭാസ വകുപ്പിന്റെ അസാപ് കേരള വിവിധ താത്കാലിക ഒഴിവുകളിലേക്ക് യോഗ്യതയുള്ളതും പരിചയസമ്പന്നരുമായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സോഷ്യൽ മീഡിയ സ്‌പെഷ്യലിസ്റ്റ്, വീഡിയോ എഡിറ്റർ & ഡിജിറ്റൽ മീഡിയ സ്‌പെഷ്യലിസ്റ്റ്, ഡിജിറ്റൽ കണ്ടന്റ് റൈറ്റർ, ഗ്രാഫിക് ഡിസൈനർ എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 21. നിർദ്ദിഷ്ട യോഗ്യതയും പരിചയ മാനദണ്ഡങ്ങളും ഉള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9645693564, https://asapkerala.gov.in/careers/.

Category: Job VacancyNews

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More