ബാംഗ്ലൂർ എയർപോർട്ടിൽ നിന്നും രാത്രി 7.15 ന് ഇൻഡിഗോ ഫ്ലറ്റിൽ നേരെ പോയത് ദീദിയുടെ നാടായ കൊൽക്കട്ടയിലേക്ക് ആയിരുന്നു
രണ്ടാം ഭാഗം
ബാംഗ്ലൂർ എയർപോർട്ടിൽ നിന്നും രാത്രി 7.15 ന് ഇൻഡിഗോ ഫ്ലറ്റിൽ നേരെ പോയത് ദീദിയുടെ നാടായ കൊൽക്കട്ടയിലേക്ക് ആയിരുന്നു. രാത്രി 10 മണിക്കാണ് കൽക്കട്ടയിലെത്തിയത്. കൽക്കട്ട എയർപോർട്ടിൽ നിന്നും ഒരു ടാക്സിമാർഗ്ഗം ഡംഡം എന്ന സ്ഥലത്തേക്കാണ് പോയത്.
എയർപോർട്ടിൽ നിന്നും ഒന്നര കിലോമീറ്റർ മാത്രമേ ഈ തെരുവിലേക്കുള്ള ദൂരം. കേരളത്തിൻറെ അതേ കാലാവസ്ഥയാണ് കൊൽക്കട്ടയിലെ ഡംഡം പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്.
ശ്രീകൃഷ്ണ ഹോട്ടലിലാണ് താമസിച്ചത് 1500 രൂപയായിരുന്നു ഒരു ദിവസത്തെ താമസത്തിനായി അവർ ആവശ്യപ്പെട്ടത്.
അവിടെ ഒരു രാത്രി രാപാർത്തു.ലോഡ്ജിൽ നിന്നും ലഭിച്ച റൊട്ടിയും കറിയും മീനും കൂട്ടി അങ്ങനെ ഒരു രാത്രി കഴിച്ചുകൂട്ടി.
കിടന്നതേ ഓർമ്മയുള്ളൂ. പിന്നെ നേരം വെളുത്താണ് എഴുന്നേറ്റത്.നേരം പുലർച്ചെ എഴുന്നേറ്റ് ഡംഡം തെരുവിലൂടെ ഒരു കാൽനടയാത്ര. നല്ല കാലാവസ്ഥയാണ് ഇന്ന് പ്രഭാതത്തിൽ അനുഭവപ്പെട്ടത്. ചില പ്രഭാത ചിത്രങ്ങൾ പകർത്തുന്നതിനും ഒരു ചായ കുടിക്കാനുമായി പുറത്തേക്കിറങ്ങി.
ചായ കുടിച്ചു.ചായക്കോപ്പ വളരെ രസകരമായി തോന്നി.അങ്ങനെ പ്രഭാത ചിത്രങ്ങളും എല്ലാം എടുത്ത് തിരികെ റൂമിലേക്ക്. (തുടരും )