220 അധ്യയന ദിനങ്ങൾ ഉറപ്പാക്കി മുന്നോട്ട് പോകേണ്ട സാഹചര്യം;ക്യു ഐ പി അധ്യാപക സംഘടനകളുടെ യോഗത്തിൽ മന്ത്രി

June 20, 2024 - By School Pathram Academy

220 അധ്യയന ദിനങ്ങൾ ഉറപ്പാക്കി മുന്നോട്ട് പോകേണ്ട സാഹചര്യം;ക്യു ഐ പി അധ്യാപക സംഘടനകളുടെ യോഗത്തിൽ മന്ത്രി വി ശിവൻകുട്ടി

 

സംസ്ഥാനത്തെ സ്കൂളുകളിൽ 220 അധ്യയന ദിനങ്ങൾ ഉറപ്പാക്കി മുന്നോട്ടു പോകേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ക്യു ഐ പി അധ്യാപക സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ചുള്ള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആണ് തീരുമാനം.കോടതിയുടെ തുടർനിർദേശങ്ങൾ വരുന്ന മുറയ്ക്ക് തുടർനടപടികൾ കൈക്കൊള്ളും. അധ്യാപകർ ഇതിനോട് സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

വിദ്യാഭ്യാസ വകുപ്പിൽ ഇനിയും തീർപ്പാക്കാനുള്ള ഫയലുകൾ തീർപ്പാക്കാൻ മേഖലാ അദാലത്തുകൾ നടത്തുന്ന കാര്യം മന്ത്രി അധ്യാപക സംഘടനകളെ അറിയിച്ചു. ജൂലൈ 19, 26, ഓഗസ്റ്റ് 5 തീയതികളിലാണ് അദാലത്തുകൾ നടത്തുന്നത്. വടക്കൻ ജില്ലകളിൽ ജൂലൈ 19ന് കോഴിക്കോടും മധ്യകേരളത്തിൽ ജൂലൈ 26ന് കൊച്ചിയിലും തെക്കൻ ജില്ലകളിൽ ഓഗസ്റ്റ് 5ന് കൊല്ലത്തും അദാലത്ത് നടത്തും. വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് അധ്യാപക സംഘടനകൾ പിന്തുണ അറിയിച്ചു.

🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮

 കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ

വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് (20/06/2024, വ്യാഴം) ഉച്ചകഴിഞ്ഞ് 2 മണിക്ക് ചേർന്ന QIP യോഗത്തിൽ ഉണ്ടായ ചർച്ചകളും തീരുമാനങ്ങളും.

 1. പ്രവൃത്തി ദിനങ്ങൾ

മന്ത്രി കഴിഞ്ഞ 2 യോഗങ്ങളിൽ ഉണ്ടായ ചർച്ചകളെക്കുറിച്ച് വിശദീകരിച്ചു. കഴിഞ്ഞ QIP യോഗത്തിൽ 212 വർക്കിംഗ് ഡേ എന്ന രീതിയിൽ ചർച്ച വരികയും, ചർച്ചയ്ക്കൊടുവിൽ കഴിഞ്ഞവർഷത്തേതുപോലെ 205 പ്രവൃത്തി ദിനങ്ങൾ എന്ന രീതിയിൽ മന്ത്രിയുടെ അധ്യക്ഷതയിൽ തീരുമാനമെടുക്കാം എന്ന് തീരുമാനിച്ചുവെങ്കിലും, പിന്നീട് ചേർന്ന കോൺക്ലേവിനിടയിൽ മന്ത്രി പെട്ടെന്ന് വിളിച്ചുചേർത്ത സംഘടനകളുടെ യോഗത്തിൽ കോടതിവിധിയുടെ അടിസ്ഥാനത്തിൽ വർക്കിംഗ് ഡേ 220 ആക്കി നിശ്ചയിക്കുന്ന വിവരം അറിയിച്ചിരുന്നതായും പറഞ്ഞു. കോടതിയിൽ കേസുള്ള വിഷയമായതിനാൽ RTE ആക്ടിൽ 1 മുതൽ 5 വരെയുള്ള പ്രൈമറി ക്ലാസുകൾക്ക് 800 പ്രവൃത്തി മണിക്കൂറുകളും 200 പ്രവൃത്തി ദിനങ്ങളും എന്ന് പറയുന്നതിനാൽ പ്രൈമറി ക്ലാസുകൾ ആ തരത്തിലേക്ക് കൊണ്ടുവരികയും, 6 മുതൽ 10 വരെ ക്ലാസുകളിൽ 220 പ്രവൃത്തിദിനം എന്ന രീതിയിൽ തന്നെ തുടരുകയും ചെയ്യാനാണ് തീരുമാനം എന്ന് മന്ത്രി അറിയിച്ചു. തൽക്കാലം കോടതിയിൽ അത്തരത്തിലുള്ള ഒരു അഫിഡവിറ്റ് മാത്രമേ നൽകാൻ കഴിയൂ എന്നും മന്ത്രിയും വിദ്യാഭ്യാസ ഓഫീസർമാരും പറഞ്ഞു. മറ്റുള്ള കാര്യങ്ങൾ കോടതിയുടെ വിധി വന്നതിനുശേഷം തീരുമാനിക്കാം എന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.

ഈ തീരുമാനത്തെ KPSTA ശക്തമായി എതിർത്തു. കോടതിയിൽ KPSTA നൽകിയിട്ടുള്ള ഹർജി 01/07/2024 ന് വീണ്ടും പരിഗണിക്കുമ്പോൾ സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കണമെന്നും കേരളത്തിലെ പൊതുവിദ്യാലയങ്ങളെ പ്രവൃത്തി ദിനങ്ങളുടെയും, പ്രവൃത്തി മണിക്കൂറുകളുടെയും അടിസ്ഥാനത്തിൽ 3 തട്ടിലാക്കി തിരിക്കുന്ന ഈ പ്രവണത അംഗീകരിക്കാൻ കഴിയില്ല എന്നും സംഘടന ശക്തിയുക്തം വാദിച്ചു. സ്കൂൾ പ്രവൃത്തി ദിനങ്ങളുടെ കാര്യത്തിൽ DGE യ്ക്ക് ഇളവ് നൽകാൻ കഴിയുന്ന 20 ദിവസങ്ങൾ ഇളവ് ചെയ്ത് 1 മുതൽ 10 വരെ ക്ലാസുകളിൽ വർഷങ്ങളായി നിലനിന്നു വരുന്ന 200 പ്രവൃത്തിദിനങ്ങൾ എന്ന സ്ഥിതി തുടരണമെന്നും, കുട്ടികളുടെ പാഠ്യപ്രവർത്തനങ്ങളോടൊപ്പം നടന്നുവരുന്ന പാഠ്യേതര പ്രവർത്തനങ്ങൾക്ക് ആവശ്യമായ സമയം ഇതുവരെ നൽകിയത് പോലെ തുടർന്നും നൽകണമെന്നും KPSTA ആവശ്യപ്പെട്ടു. KSTA ഒഴികെയുള്ള എല്ലാ സംഘടനകളും ഈ അഭിപ്രായത്തോട് യോജിച്ചു. സർക്കാർ ഇത്തരത്തിൽ തീരുമാനമെടുക്കാൻ തയ്യാറാവാത്ത പക്ഷം പ്രവൃത്തി ദിനങ്ങളിലും പ്രവർത്തി മണിക്കൂറുകളിലും മാത്രം അധ്യാപകനെ പ്രവർത്തനങ്ങൾക്കായി ലഭിക്കുന്ന അവസ്ഥ കേരളത്തിൽ ഉണ്ടാകുമെന്നും, വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനങ്ങൾ ആകെ താളം തെറ്റുന്ന സ്ഥിതി ഇവിടെ ഉണ്ടാകും എന്നും കെ പി എസ് ടി എ മുന്നറിയിപ്പ് നൽകി. 

 2.ഫയൽ അദാലത്ത്.

വിദ്യാഭ്യാസ വകുപ്പിൽ തീരുമാനമാകാതെ കിടക്കുന്ന ഫയലുകൾക്ക് അടിയന്തര തീരുമാനം എടുക്കുന്നതിനായി കേരളത്തെ 3 സോണലുകളായി തിരിച്ച് അടിയന്തര ഫയൽ അദാലത്ത് സംഘടിപ്പിക്കാൻ തീരുമാനിച്ചു.

19/07/2024 ന് കോഴിക്കോടും, 26/ 07/2024ന് എറണാകുളത്തും, 06/08/2024 ന് കൊല്ലത്തുമായി 3 അദാലത്തുകൾ നടത്തും. AEO മുതൽ DGE വരെ നിലനിൽക്കുന്ന ഫയലുകൾക്ക് ഈ അദാലത്തിൽ തീരുമാനം ഉണ്ടാക്കും. മന്ത്രി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അദാലത്തുകളിൽ പങ്കെടുക്കും.

3.ഇൻവാലിഡ് UID ഹിയറിങ്

 6 th വർക്കിംഗ് ഡേയിൽ ഇൻവാലിഡായി ചേർത്തിട്ടുള്ള UID കളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി DEO തലങ്ങളിൽ അടിയന്തര ഹിയറിങ്ങുകൾ സംഘടിപ്പിക്കും.

 കെ.അബ്ദുൽ മജീദ്.

 പ്രസിഡന്റ്‌ 

പി.കെ. അരവിന്ദൻ

 ജനറൽ സെക്രട്ടറി

അനിൽ വട്ടപ്പാറ

 ട്രഷറർ 

🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮

 

Category: News

Recent

ഒരുവട്ടംകൂടി – മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ 60…

December 21, 2024

കേരള സ്കൂൾ കലോത്സവം; ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും…

December 20, 2024

സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ

December 20, 2024

അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ

December 19, 2024

ഇൻ്റർവ്യൂ മാത്രം! ജോലികൾ നിരവധി

December 18, 2024

സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ഒഴിവുകൾ.ഇൻ്റർവ്യൂവിന് മാത്രം ഹാജരാവു! ജോലി…

December 16, 2024

അധ്യാപക ഒഴിവുകൾ കൂടാതെ മറ്റ് നിരവധി മേഖലകളിൽ ഒഴിവുകൾ

December 15, 2024

സമഗ്ര പ്ലസ് ; രണ്ടാം പാദവാർഷിക പരീക്ഷ മാതൃക ചോദ്യോത്തരങ്ങൾ ക്ലാസ് 9…

December 14, 2024
Load More