ഇന്ന് ലോക പുകയില രഹിത ദിനം .”പുകയില കമ്പനികളുടെ ഇടപെടലിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക…”എന്നതാണ് ഈ വർഷത്തെ ലോക പുകയിലരഹിത ദിനത്തിന്റെ സന്ദേശം
ഇന്ന് ലോകപുകയിലരഹിതദിനം
എല്ലാ വർഷവും മേയ് 31 ലോകമെമ്പാടും പുകയിലരഹിത ദിനമായി ആചരിക്കുന്നു.
പുകയില ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചും പുകയില ഉപയോഗിക്കുന്ന ആളുകൾ പുകയില ഉപേക്ഷിച്ച് ആരോഗ്യകരമായ ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്ക്കരണം നടത്തുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.
പുകയില കൊണ്ടുണ്ടാകുന്ന മരണങ്ങളിലേക്കും രോഗങ്ങളിലേക്കും ആഗോള ശ്രദ്ധ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങൾ 1987 ലാണ് ലോക പുകയിലരഹിത ദിനം ആചരിക്കാൻ തീരുമാനിച്ചത്.
1988 മുതലാണ് എല്ലാ വർഷവും മേയ് 31ന് ലോക പുകയിലരഹിത ദിനം ആചരിക്കാൻ ആരംഭിച്ചത് .
“പുകയില കമ്പനികളുടെ ഇടപെടലിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക…” എന്നതാണ് ഈ വർഷത്തെ ലോക പുകയിലരഹിത ദിനത്തിന്റെ സന്ദേശം.