ഒരു സർക്കാർ ജീവനക്കാരന് ഗവർണർക്കോ മന്ത്രിമാർക്കോ വ്യക്തിഗത നിവേദനങ്ങൾ നൽകാൻ പറ്റുമോ ?
1960 ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾ
(The Kerala Government Servents Conduct Rules)
ഗവർണർക്കോ മന്ത്രിമാർക്ക് വ്യക്തിഗത നിവേദനങ്ങൾ നൽകുന്നത് സംബന്ധിച്ച്.(Personal representation to the governor of the ministers)
(The Kerala Government Servents Conduct Rules) – Rule 94
ഒരു സർക്കാർ ജീവനക്കാരൻ ഗവർണറെ യോ, മന്ത്രിമാരെയോ സമീപിക്കുന്നതിനായി തന്റെ ആഫീസ് മുഖേന ഏതെങ്കിലും നിവേദനം അതിൻെറ അഡ്വാൻസ് പകർപ്പോടുകൂടിയോ സ്വകാര്യ നിവേദനത്തിനൊപ്പമോ സർക്കാരിലേക്ക് അയക്കുന്നത് അനുചിതമായിരിക്കുന്നതാണ്.
എന്നാൽ സാമുചിത അധികാരിക്ക് നൽകിയ ഒരു നിവേദനത്തിന് മൂന്നുമാസത്തിനകം യാതൊരു മറുപടിയും ലഭിക്കാത്ത ഒരു സർക്കാർ ജീവനക്കാരന് ലിഖിതമായ ഒരു നിവേദനം ബന്ധപ്പെട്ട അധികാരിക്ക് അതിന്റെ ഒരു പകർപ്പ് അയച്ചുകൊണ്ടും മുൻനിവേദനത്തിന് യാതൊരു മറുപടിയും ലഭിച്ചിട്ടില്ല എന്ന പ്രസ്താവനയോടും കൂടി സർക്കാറിന് നൽകാവുന്നതാണ്