ദേശീയ സമ്മതിദായക ദിനം: വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ ഡിസൈന്‍ മത്സരം
ദേശീയ സമ്മതിദായക ദിനം: വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ ഡിസൈന്‍ മത്സരം
ദേശീയ സമ്മതിദായക ദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ്/അണ് എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസു മുതല്‍ 12-ാം ക്ലാസു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ ഡിസൈന്‍ മത്സരം നടത്തും. മത്സരം ജനുവരി 10 ന് നടക്കും. മത്സര വിഷയം: ഇന്‍ക്ലൂസീവ് ആന്‍ഡ് പാര്‍ട്ടിസിപ്പേറ്ററി ഇലക്ഷന്.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ സംസ്ഥാനതലത്തില്‍ തെരഞ്ഞെടുത്ത് ജനുവരി 25 ന് നാഷണല്‍ വോട്ടേഴ്സ് ഡേയോട് അനുബന്ധിച്ച് ഇലക്ഷന് വകുപ്പ് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടുതല്‍ വിവരത്തിന് ജില്ലാ ഇലക്ഷന് വിഭാഗവുമായി ബന്ധപ്പെടണം. ഫോണ്‍: 04682-320940.