രണ്ട് കുട്ടികളെ ദേഹത്ത് കെട്ടി അമ്മ കിണറ്റിൽ ചാടി മരിച്ചു തിരച്ചില്‍ നടത്തിയപ്പോഴാണ് മൂവരെയും കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തിയത്

January 21, 2024 - By School Pathram Academy

രണ്ട് കുട്ടികളെ ദേഹത്ത് കെട്ടി അമ്മ കിണറ്റിൽ ചാടി മരിച്ചു. തിരച്ചില്‍ നടത്തിയപ്പോഴാണ് മൂവരെയും കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തിയത്

വടകരയിൽ രണ്ട് കുട്ടികളെ ദേഹത്ത് കെട്ടി അമ്മ കിണറ്റിൽ ചാടി മരിച്ചു

തിരച്ചില്‍ നടത്തിയപ്പോഴാണ് മൂവരെയും കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തിയത്.

തിരുവള്ളൂരില്‍ അമ്മയും രണ്ടുമക്കളും കിണറ്റില്‍ മരിച്ചനിലയില്‍. തിരുവള്ളൂര്‍ കുനിയില്‍ മഠത്തില്‍ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അഖില(32), മക്കളായ കശ്യപ്(6), ആറുമാസം പ്രായമുള്ള വൈഭവ് എന്നിവരെയാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മക്കളുമായി അഖില കിണറ്റില്‍ചാടിയതാണെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ വീട്ടില്‍നിന്ന് പുറത്തുപോയ നിധീഷ് ഫോണില്‍വിളിച്ചിട്ടും ഭാര്യയെ കിട്ടാത്തതിനാലാണ് തിരികെ വീട്ടിലെത്തിയത്. തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് മൂവരെയും കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ നാട്ടുകാരെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. അഗ്നിരക്ഷാസേനയെത്തി മൂവരെയും കിണറ്റില്‍നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രിയില്‍.

 

Category: News