സംസ്ഥാനത്ത് സ്കൂളുകൾ പൂർണതോതിൽ തുറക്കാൻ തീരുമാനമായിട്ടില്ല
സംസ്ഥാനത്തെ സ്കൂളുകൾ പൂർണതോതിൽ തുറക്കുന്നതു ഇപ്പോൾ പരിഗണനയിൽ ഇല്ല. കോവിഡ് അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സ്കൂളുകളിൽ എത്തുന്ന കുട്ടികൾക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യപരിരക്ഷ നൽകാൻ നടപടി എടുക്കണം. കോവിഡാനന്തര രോഗങ്ങളെക്കുറിച്ച് അധ്യാപകരിൽ പൊതു ധാരണ ഉണ്ടാക്കണം.കോവിഡ് ധനസഹായം സമയബന്ധിതമായി പൂർത്തീകരിക്കാൻ ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി നിർദേശിച്ചു. വാക്സിനേഷൻ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതു വർധിപ്പിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.