രാമമംഗലം ഹൈസ്കൂളിനെ അനുമോദിച്ചു

December 13, 2021 - By School Pathram Academy

രാമമംഗലം ഹൈസ്കൂളിനെ അനുമോദിച്ചു

രാമമംഗലം:സംസ്ഥാന സർക്കാരിൻ്റെ സാമൂഹ്യ നീതി വകുപ്പിൻ്റെ സഹചാരി അവാർഡ് കരസ്ഥമാക്കിയ രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയിലെ കേഡറ്റ്കളെയും എറണാകുളം ജില്ലാ മിനി വോളിബോൾ ടൂർണമെൻ്റ് ചാമ്പ്യൻമാരയാ ഹൈസ്കൂൾ രാമമംഗലം വോളിബോൾ അക്കാദമി കുട്ടികളെയും അനുമോദിച്ചു.

ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്ക് ആണ് എസ് പി സി ക്ക് അവാർഡ് ലഭിച്ചത്.പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾക്കായി ഓണക്കോടി വിതരണം,പഠന ഉപകരണ വിതരണം തുടങ്ങിയ പരിപാടികൾ നടത്തുകയു ഉണ്ടായി.

കോലഞ്ചേരിയിൽ സെൻ്റ് പീറ്റേഴ്സ് കോളജിൽ വെച്ച് നടന്ന എറണാകുളം ജില്ലാ മിനി വോളിബോൾ ടൂർണമെൻ്റിൽ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും ഇടുക്കി ജില്ലയിൽ നിന്ന് ജൂനിയർ വിഭാഗത്തിലും ഹൈസ്കൂൾ രാമമംഗലം വോളിബോൾ അക്കാദമി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.ബിജു ചക്രപാണി ആണ് പരിശീലകൻ.

സ്ക്കൂൾ മാനേജർ K S രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.വോളിബോൾ കോച് ബിജു ചക്രപാണിയെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് ഇ പി അദരിച്.

ഒരു വയറൂട്ടാം പദ്ധതിയുടെ മികച്ച പ്രവർത്തനത്തിൻ്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ, പി ടി എ പ്രസിഡൻ്റ് ടി എം തോമസ്, അനൂബ് ജോൺ, ഷൈജി k ജേക്കബ്,സ്മിത k വിജയൻ, പ്രിയ m v, ബിജു ചക്രപാണി,എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സർക്കാരിൻ്റെ സഹചാരി അവാർഡ് കരസ്ഥമാക്കിയ രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് കളെ പിറവം എംഎൽഎ അനൂപ് ജേക്കബ് അനുമോദിക്കുന്നു.