കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ തയാറാക്കാം
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ തയാറാക്കാം
നവംബർ 30 മുതൽ ഡിസംബർ 3 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള സ്‌കൂൾ ശാസ്ത്രോത്സവത്തിനായി ലോഗോ തയാറാക്കാം. ശാസ്ത്രം, ഗണിതം, സാമുഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഇന്‍ഫര്‍മേഷൻ ടെക്നോളജി, വൊക്കേഷണല്‍ എക്സ്പോ എന്നിവയുടെ പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തി വേണം ലോഗോ തയാറാക്കേണ്ടത്. തിരുവനന്തപുരം ജില്ലയുടെ പ്രതീകവും അനുയോജ്യമായ രീതിയിൽ ഉള്‍പ്പെടുത്താം. എഡിറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലെ ഫോര്‍മാറ്റിൽ സേവ് ചെയ്ത് പെന്‍ഡ്രൈവും എ4 സൈസ് കളർ പ്രിന്റും സഹിതം ലോഗോകള്‍ നവംബർ 6-ന് വൈകിട്ട് 5-നകം എം. കെ. ഷൈന്‍മോൻ, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടർ (അക്കാദമിക്), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം- 695014 വിലാസത്തിൽ ലഭിക്കണം.