ഏവർക്കും കേരളപ്പിറവി ആശംസകൾ
കേരളപ്പിറവി: ഐക്യ കേരളത്തിന് ജന്മദിനം; നേരാം കേരളപ്പിറവി ആശംസകള്
ഇന്ന് നവംബർ ഒന്ന്.
കേരളപ്പിറവി ചരിത്രം
വർഷങ്ങള്‍ നീണ്ട് നിന്ന ആവശ്യങ്ങള്‍ക്ക് ശേഷം 1956 ലെ സംസ്ഥാന പുനഃസഘടന നിയമപ്രകാരം, തിരുവിതാംകൂർ-കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും ലക്ഷദ്വീപ് ഒഴികേയുള്ള മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയും തെക്കൻ കാനറ ജില്ലയിലെ കാസർഗോഡ് താലൂക്കും ലയിപ്പിച്ചാണ് കേരളമെന്ന സംസ്ഥാനം രൂപീകരിക്കുന്നത്. കാസർഗോഡ് കേരളത്തിന്റെ ഭാഗമായപ്പോള്‍ കന്യാകുമാരി ഉള്‍പ്പടെ തിരുവിതാംകൂറിന്റെ ഭാഗമായ ചില മേഖലകള്‍ തമിഴ്നാട്ടിലേക്ക് പോയെന്നതും ശ്രദ്ധേയമാണ്.
സ്വദേശാഭിമാനിയുടെ പത്രാധിപരായിരുന്ന രാമകൃഷ്ണപിള്ള മലയാള ഭാഷ സംസാരിക്കുന്ന മലബാർ, തിരുവിതാംകൂർ, കൊച്ചി എന്നീ മേഖലകള്‍ കൂട്ടിച്ചേർക്കണമെന്ന ആവശ്യം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുന്നോട്ട് വെക്കുന്നുണ്ട്. 1928-ൽ നെഹ്റുവിന്റെ അധ്യക്ഷതയില്‍ എറണാകുളത്ത് നടന്ന നാട്ടുരാജ്യ പ്രജാ സമ്മേളനം ഐക്യകേരളത്തിനായി പ്രമേയം പാസാക്കുകയും ചെയ്തു.
1921-ൽ, അതുവരെയുണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവിതാംകൂർ, കൊച്ചി, മലബാർ മേഖലകൾക്ക് പകരം ഇവമൂന്നും കൂട്ടിയോജിപ്പിച്ച് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ പി സി സി) എന്ന് പുനർനാമകരണം ചെയ്തതും ഐക്യകേരള രൂപീകരണത്തില്‍ നിർണ്ണായകമാണ്. കെ പി സി സി യുടെ ആദ്യ അഖില കേരള രാഷ്ട്രീയ സമ്മേളനം 1921 ഏപ്രിൽ 23 മുതൽ ഒറ്റപ്പാലത്ത് നടന്നു. ഐക്യകേരളത്തിനായി കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും വലിയ പങ്കുവഹിച്ചു. കേരളം മലയാളിയുടെ മാതൃഭൂമി എന്നപേരില്‍ ഒരു ഗ്രന്ഥം ഇ എം എസ് എഴുതിയിട്ടുണ്ട്.
കൊച്ചി, മലബാർ പ്രവിശ്യകളിൽ ഉയർന്ന് വന്ന ട്രേഡ് യൂണിയനുകളുടെ അഖില കേരള തൊഴിലാളി സമ്മേളനം 1935 ല്‍ കോഴിക്കോട് വെച്ച് നടത്തിയത് പി കൃഷ്ണപ്പിള്ളയുടെ നേതൃത്വത്തിലായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഐക്യകേരള നീക്കങ്ങള്‍ ശക്തിപ്പെടുകയും ചെയ്തു.1952 ഏപ്രിൽ 4, 5, 6 തീയതികളിൽ തൃശ്ശൂരിൽ ചേർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പ്ലീനത്തിൽ ഐക്യകേരളത്തിനുവേണ്ടി വമ്പിച്ച പ്രക്ഷോഭം നടത്താനും തീരുമാനമായി. പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇഎംസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തില്‍ വരികയും ചെയ്തു.
നേരാം കേരളപ്പിറവി ആശംസകള്‍
ദൈവത്തിന്റെ സ്വന്തം നാടിന് പിറന്നാൾ. എല്ലാവർക്കും കേരളപ്പിറവി ആശംസകൾ!
മനസിൽ സുഗമുള്ള നിമിഷങ്ങളും നിറമുള്ള സ്വപ്‌നങ്ങളും നാനവർണ ഓർമകളും സമ്മാനിക്കാൻ വീണ്ടും ഒരു കേരളപ്പിറവി കൂടി. ഏവർക്കും കേരളപ്പിറവി ആശംസകൾ
സ്വത്വം വീണ്ടെടുക്കാം….!വീണ്ടെടുക്കാം കേരളത്തെ….! ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ
മനസില്‍ സുഖമുള്ള നിമിഷങ്ങളും നിറമുള്ള സ്വപ്നങ്ങളും നാനവർണ്ണ ഓർമ്മകളും സമ്മാനിക്കാന്‍ വീണ്ടുമൊരു കേരളപ്പിറവി ദിനം കൂടി – ഏവർക്കും കേരളപ്പിറവി ആശംസകൾ
ഐക്യത്തിൻ്റേയും സമാധാനത്തിൻ്റേയും സമൃദ്ധിയുടേയും നാളെകൾക്കായി നമുക്ക് ഒരുമിച്ച് നിൽക്കാം. ഏവർക്കും ഹൃദയപൂർവം കേരളപ്പിറവി ആശംസകൾ നേരുന്നു.
കേരളത്തിൻ്റെ അഭിമാനാർഹമായ സവിശേഷതകൾ നഷ്ടപ്പെട്ടു പോകാതെ അവയെ കൂടുതൽ കരുത്തുറ്റതാക്കുക – കേരളപ്പിറവി ആശംസകൾ
ദാ പുതിയ സൂര്യോദയം. ഉണരുക; പ്രവർത്തിക്കുക; മുന്നോട്ടുപോകുക. ജീവിതം സുന്ദരമാക്കുക, ആഹ്ലാദിക്കുക” – വൈക്കം മുഹമ്മദ് ബഷീർ
കേരളപ്പിറവി ആശംസകൾ !!
എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്തു പവിഴങ്ങൾ കൊരുത്തൊരു പൊന്നുനൂൽ പോലെ
മണ്ണിൽ വീണു കുരുത്ത നെന്മണി വിത്തു മുളപൊട്ടി
മിന്നുമീരില വീശിടുമ്പോൾ എത്രയീരടികൾ
മണ്ണിൽ വേർപ്പു വിതച്ചവർ തൻ ഈണമായ് വന്നൂ
അന്നു പാടിയ പാട്ടിലൂഞ്ഞാലാടി മലയാളം…
കൊഞ്ചലും കുറുമൊഴികളും പോയ്കഥകൾ പലതോതി
നെഞ്ചണച്ചൊരു ഗുരു വളര്ത്തിയ കിളിമകൾ പാടി
ദേവദൈത്യ മനുഷ്യവർഗ മഹാചരിത്രങ്ങൾ
തേൻകിനിയും വാക്കിലോതി വളർന്നൂ മലയാളം – ഒ എന്‍ വി, കേരളപ്പിറവി ആശംസകൾ
അന്ധവിശ്വാസങ്ങൾക്കും ലഹരിക്കുമെതിരെ ജാഗ്രതയോടെ നില കൊള്ളാം . എല്ലാവർക്കും കേരളപ്പിറവി ആശംസകൾ
ഇന്ന് ഭാരതത്തിൽ ഒന്നാം നമ്പറാണ്.ആരോഗ്യ, വിദ്യാഭ്യാസ,ഭരണ നിർവ്വഹണ രംഗത്ത്. മതേതര ഇന്ത്യയിലെ അവശേഷിക്കുന്ന പച്ച തുരുത്താണ് നമ്മുടെയീ കൊച്ചു കേരളം..സ്വാഭിമാനത്തോടെ നമുക്ക് ഈ കേരളപ്പിറവിയും കൊണ്ടാടാം.. സാമൂഹിക പ്രതിബദ്ധതയോടെ. ഏവർക്കും കേരളപ്പിറവി ആശംസകൾ