തസ്തിക നിർണ്ണയം 2023 2024 വിദ്യാഭ്യാസ ഓഫീസർമാർ ശ്രദ്ധിക്കേണ്ടത്  

August 08, 2023 - By School Pathram Academy

തസ്തിക നിർണ്ണയം 2023 2024 വിദ്യാഭ്യാസ ഓഫീസർമാർ ശ്രദ്ധിക്കേണ്ടത്

 

2023-2024 അധ്യയന വർഷത്തെ തസ്തിക നിർണ്ണയത്തിനായുള്ള പ്രൊപ്പോസലുകൾ സമന്വയ വഴി ഇതിനകം ലഭിച്ചിട്ടുണ്ടാകും. 08/08/2023 മുതൽ തന്നെ ബന്ധപ്പെട്ട ഓഫീസർമാർ ഈ തസ്തിക നിർണ്ണയ അപേക്ഷകൾ അതാത് സെക്ഷനുകളിലേക്ക് ഫോർവേഡ് ചെയ്യേണ്ടതാണ്. വാലിഡ് യു.ഐ.ഡി. ഉള്ള വിദ്യാർത്ഥികളെ മാത്രമാണ് തസ്തിക നിർണ്ണയത്തിന് പരിഗണിക്കുന്നത് വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലും, ലഭ്യമായ അക്കോമഡേഷന്റെ അടിസ്ഥാനത്തിലും ലഭ്യമാകുന്ന ഡിവിഷനുകളും തസ്തികകളും സമമ്പയയിൽ കാണിക്കുന്നതാണ്. ആയതു പരിശോധിച്ച് അനുവദിക്കാവുന്ന ഡിവിഷനുകൾ ആദ്യം രേഖപ്പെടുത്തി. കൺഫേം ചെയ്ത് തുടർന്ന് തസ്തികകൾ കൺഫേം ചെയ്ത് വിശദമായ നോട്ട് സഹിതം മേലധികാരികൾ മുഖേന ഓഫീസർക്ക് ഫയൽ അയക്കേണ്ടതാണ്. അധിക ഡിവിഷനുകളും തസ്തികകളും സർക്കാർ അനുമതിയോടെ മാത്രമേ അനുവദിക്കുകയുള്ളൂ എന്നതിനാൽ ഇക്കാര്യത്തിൽ പരാമർശം(3) ഭേദഗതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ സന്ദർശിച്ച് വിശദമായി പരിശോധന നടത്തി സമന്വയ വഴി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് ശിപാർശ നൽകേണ്ടതാണ്. ഇതിനുള്ള സംവിധാനം സമന്വയയിൽ ലഭ്യമാണ്. 2022-2023 അധ്യയനവർഷം അനുവദിക്കപ്പെട്ട ഡിവിഷൻ തസ്തികകളുടെ അടിസ്ഥാനമാക്കിയാണ് 2023-2024 വർഷത്തെ അധികം ഡിവിഷൻ തസ്തികകൾ കണക്കാക്കുന്നത്. അധിക ഡിവിഷൻ കണക്കാക്കുമ്പോൾ എൽ പി, യു.പി. എച്ച്.എസ്. എന്നിവ പ്രത്യേക യൂണിറ്റായി കണക്കാക്കേണ്ടതാണ്. നിശ്ചിത സമയ പരിധിക്കകം അധിക തസ്തികകൾ ഒഴികെയുള്ള തസ്തികകൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടതും, അധിക തസ്തിക ഡിവിഷൻ ശിപാർശ ചെയ്യുന്ന സ്കൂളുകളിൽ ശിപാർശ സംബന്ധിച്ച വിവരം അനുബന്ധം മൂന്ന് പ്രകാരം തസ്തിക നിർണ്ണയ ഉത്തരവിൽ ഉൾച്ചേർക്കേണ്ടതുമാണ്. അധിക ഡിവിഷൻ സംബന്ധിച്ച് വിദ്യാഭ്യാസ ഓഫീസർ നടത്തുന്ന സന്ദർശനത്തിന്റെ റിപ്പോർട്ട് സമന്വയയിൽ നൽകുമ്പോൾ വാലിഡ് യു.ഐ.ഡി. ഉള്ള ഹാജരുള്ളതും ഹാജരില്ലാത്തതുമായ എല്ലാവിദ്യാർത്ഥികളുടെയും രേഖകൾ പരിശോധിക്കേണ്ടതാണ്. വിദ്യാഭ്യാസ ഓഫീസർ പരിശോധന നടത്തുന്ന ദിവസം ഹാജരില്ല എന്ന കാരണത്താൽ മാത്രം ഒരു വിദ്യാർത്ഥിയും തസ്തിക നിർണ്ണയത്തിന് പരിഗണിക്കപ്പെടാതിരിക്കരുത് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. ഹാജരില്ലാത്ത വിദ്യാർത്ഥികളെയും അതിൽ തസ്തിക നിർണ്ണയത്തിന് പരിഗണിക്കപ്പെടാത്തവരുണ്ടെങ്കിൽ അവരുടെയും പേരു വിവരം സമന്വയയിൽ രേഖപ്പെടുത്തുന്നതിന് സംവിധാനമുണ്ട്. സമ്പൂർണ്ണയിൽ യു.ഐ.ഡി. വാലിഡേഷൻ സംബന്ധിച്ച നിർദ്ദേശങ്ങൾ സൂചന( 2 ) പ്രകാരം പുറപ്പെടുവിച്ചിരുന്നു. ആറാം പ്രവൃത്തി ദിവസത്തിലും യു.ഐ.ഡി. ഇൻവാലിഡേറ്റ് ആയിട്ടുള്ള വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഇത്തരം വിദ്യാർത്ഥികളെ ഇക്കാരണത്താൽ മാത്രം: തസ്തിക നിർണ്ണയത്തിന് പരിഗണിക്കാതിരിക്കാൻ കഴിയില്ല. ഇത്തരം വിദ്യാർത്ഥികളുടെ യു.ഐ.ഡി.യുടെ ഫോട്ടോയും ഇൻവാലിഡ് ആയതിനുള്ള കാരണവും സമ്പൂർണ്ണയിൽ ചേർക്കുന്നതിന് നിർദ്ദേശം നൽകിയിരുന്നു. ഇങ്ങനെ ചേർക്കപ്പെട്ടവ, കൈറ്റ് പരിശോധിച്ച് വാലിഡ് ആയവ വാലിഡ് എന്ന് കാണിച്ച്, സമന്വയയിൽ പ്രസ്തുത എണ്ണം അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അധിക ഡിവിഷൻ തസ്തിക ലഭ്യമല്ലാത്ത സ്കൂളുകളിൽ യു.ഐ.ഡി. ഉള്ള വിദ്യാർത്ഥികളെ പിന്നീട് ബോഗസ് ആണെന്ന് കണ്ടെത്തിയാൽ ചട്ടപ്രകാരമുള്ള നടപടികൾ വിദ്യാഭ്യാസ ഓഫീസർമാർ സ്വീകരിക്കേണ്ടതാണ്. സ്കൂൾ സന്ദർശന റിപ്പോർട്ട് മാതൃക സമന്വയയിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കേണ്ടതാണ്. വിദ്യാഭ്യാസ ഓഫീസർമാർ അധിക ഡിവിഷനും തസ്തികയും ശിപാർശ ചെയ്യാത്തതിനെതിരെയുള്ള അപ്പീലുകൾ നിലവിൽ പരിഗണിക്കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് ചട്ട പ്രകാരം വ്യവസ്ഥയില്ലെന്ന് അറിയിക്കുന്നു. 2022-2023 വർഷത്തിൽ ചില വിദ്യാഭ്യാസ ഉപഡയറക്ടർമാർ ചട്ടം പാലിക്കാതെ അധിക ഡിവിഷൻ / തസ്തിക സംബന്ധിച്ച് അപ്പിൽ അനുവദിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മാമ്പലായി തസ്തിക നിർണ്ണയം ചെയ്യുന്ന സ്കൂളുകളിൽ അനുബന്ധം 3 നോടൊപ്പം തസ്തിക നിർണ്ണയ ഉത്തരവ് (അധിക തസ്തിക അനുവദിക്കാതെയുള്ള) ഡയറക്ടറേറ്റിലേക്ക് അയക്കേണ്ടതാണ്.

Recent

അധ്യാപക ഒഴിവുകൾ ഉൾപ്പെടെ നിരവധി വേക്കൻസികൾ

December 26, 2024

എം ടി ക്വിസ്

December 26, 2024

നാടിന് കൈവന്ന സാഹിത്യവസന്തവും മലയാളത്തിന്റെ എക്കാലത്തെയും തേജോമയമായ വസന്തോത്സവവുമായിരുന്നു എം.ടി

December 26, 2024

അധ്യാപക ഒഴിവുകൾ, ജൂനിയർ നഴ്സ്,ഡേറ്റ എൻട്രി ഓപ്പറേറ്റർ,കംപ്യൂട്ടർ പ്രോഗ്രാമർ,ഫാർമസിസ്റ്റ്,അസി. പ്രഫസർ,ഫാക്കൽറ്റി …നിരവധി ഒഴിവുകൾ

December 25, 2024

സ്കൂൾ പത്രത്തിന്റെ എല്ലാ വായനക്കാർക്കും  സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

December 25, 2024

ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ അറിയാം

December 24, 2024

കേരളത്തിലെ 9 മുൻനിര കൊട്ടാരങ്ങളിൽ എങ്ങനെ എത്തിച്ചേരാം 

December 24, 2024

കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു.) എറണാകുളം ജില്ല പ്രതിനിധി സമ്മേളനം

December 24, 2024
Load More