എന്റെ സ്‌കൂളില്‍ 4-ാം ക്ലാസ് വരെ ഇനി ഹോംവര്‍ക്കില്ല; പഠനം സ്‌കൂളില്‍ ആകട്ടെ, കുട്ടികള്‍ക്ക് പുസ്തകം വീട്ടിലേക്ക് കൊടുത്തുവിടേണ്ടതില്ല

July 17, 2023 - By School Pathram Academy

കൊല്ലം: താന്‍ മാനേജരായ സ്‌കൂളിലൂടെ കേരളത്തിലെ പുതിയ വിദ്യാഭ്യാസ പരിഷ്‌കാരത്തിന് തുടക്കമിടുകയാണെന്ന് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ.

എല്‍.കെ.ജി. മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഹോം വര്‍ക്ക് നല്‍കില്ലെന്നും അവര്‍ അച്ഛന്റെയും അമ്മയുടേയും നെഞ്ചോട് ചേര്‍ന്ന് കിടന്നുറങ്ങട്ടെ എന്നും തീരുമാനിച്ചതായി ഗണേഷ് കുമാര്‍ പറഞ്ഞു.

‘ഞാന്‍ ഇന്നലെ ഒരു തീരുമാനം എടുത്തു. ഞാന്‍ മാനേജരായ സ്‌കൂളില്‍ എല്‍.കെ.ജി. മുതല്‍ നാലാം ക്ലാസ് വരെ ഇനി മുതല്‍ കുട്ടികള്‍ക്ക് ഹോം വര്‍ക്കോ പുസ്തകം വീട്ടില്‍ കൊടുത്തയക്കുകയോ വേണ്ടതില്ലെന്ന്. കേരളത്തില്‍ ഒരു വിദ്യാഭ്യാസ പരിഷ്‌കാരം ഞാന്‍ എന്റെ സ്‌കൂളില്‍നിന്ന് തന്നെ തുടങ്ങുകയാണ്. നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ വീട്ടില്‍ വന്നാല്‍ കളിക്കണം, ടി.വി. കാണണം, അച്ഛന്റെയും അമ്മയുടെയും നെഞ്ചോട് ചേര്‍ന്ന് അവരെ കെട്ടിപ്പിടിച്ച് രാത്രിയില്‍ സന്തോഷത്തോടെ ഉറങ്ങണം. എന്നിട്ട് രാവിലെ സ്‌കൂളില്‍ വരട്ടെ’ ഒരു പൊതുപരിപാടിക്കിടെ ഗണേഷ് കുമാര്‍ പറഞ്ഞു.

 

 

Category: News