എബ്രഹാം ലിങ്കൺ, തന്റെ മകന്റെ അധ്യാപികയ്ക്ക് അയച്ച കത്ത്.ആ കത്ത് ഇന്നത്തെ കാലത്ത് വളരെ പ്രസക്തമാണ്

July 09, 2023 - By School Pathram Academy

മക്കളെ എന്ത് പഠിപ്പിക്കണം; എബ്രഹാം ലിങ്കന്റെ ഈ കത്തിലുണ്ട്!

മക്കളെ ഏറ്റവും നന്നായി വളർത്തുക എന്നത് ഓരോ മാതാപിതാക്കളുടെയും ജീവിത ലക്ഷ്യമാണ്. എങ്ങനെയാണ് മക്കളെ വളർത്തി കൊണ്ട് വരേണ്ടത്, എങ്ങനെ കുട്ടികളുടെ വ്യക്തിത്വം ഒരുക്കിയെടുക്കണം? എന്നതൊക്കെ മിക്ക മാതാപിതാക്കളുടേയും ആശങ്കകളാണ്. ഇതിന് മാതാപിതാക്കൾക്കുള്ള ഏറ്റവും നല്ല ഉദാഹരണമാണ് അമേരിക്കൻ പ്രസിഡന്‍ഡായിരുന്നു എബ്രഹാം ലിങ്കൺ, തന്റെ മകന്റെ അധ്യാപികയ്ക്ക് അയച്ച കത്ത്.

മകനെ എന്തൊക്കെ പഠിപ്പിക്കണമെന്നതിനെക്കുറിച്ച് അദ്ദേഹം വിശദമായി കത്തിൽ പറയുന്നു. എബ്രഹാം ലിങ്കൺ മകന്റെ അധ്യാപകയ്ക്ക് അയച്ച ആ കത്ത് ഇന്നത്തെ കാലത്ത് വളരെ പ്രസക്തമാണ്.

എല്ലാ മാതാപിതാക്കൾക്കും അധ്യാപകർക്കും കൂടെയുള്ളതാണീ കത്ത്.

കത്ത്.

കത്തിലെ പ്രധാനഭാഗങ്ങൾജീവിതം മുന്നോട്ട് നയിക്കാനാവശ്യമായ വിശ്വാസം, ധൈര്യം, സ്നേഹം, എന്നിവ അവൻ പഠിക്കട്ടെ.

എല്ലാമനുഷ്യരും ഒരുപോലെയല്ല, എല്ലാവരും നല്ലവരുമല്ല.

എന്നാൽ ഇതു കൂടി അവൻ അറിയണം എല്ലാ നീചന്മാർക്കുമിടയിൽ നല്ലവരുണ്ടാകും. സ്വാർഥരായ രാഷ്ട്രീയക്കാർക്കിടയിലും അർപ്പണബോധമുള്ള നേതാക്കളുണ്ടാകും.

എല്ലാ ശത്രുക്കൾക്കും പകരമായി സുഹൃത്തുക്കളുണ്ടാകും.

വെറുതെ കിട്ടിയ നൂറു രൂപയെക്കാൾ ഇരട്ടി മൂല്ല്യമുള്ളതാണ് അധ്വാനിച്ച് നേടിയ പത്തു രൂപ എന്നു കൂടി അവനെ പഠിപ്പിക്കുക.

തോൽവികളെ നേരിടാനും അഹങ്കരിക്കാതെ വിജയങ്ങളിൽ അഭിമാനിക്കുവാനും അവനെ പഠിപ്പിക്കുക.

പുഞ്ചിരികളുടെ രഹസ്യം അവൻ അവൻ അറിയട്ടെ, പൊട്ടിച്ചിരിക്കാനുള്ള കഴിവുകൂടി അവനിൽ ഉണ്ടാകണം.

സങ്കടങ്ങളിൽ പു‍ഞ്ചിരിക്കേണ്ടതെങ്ങനെയെന്ന് അവനെ പഠിപ്പിക്കൂ.

എന്നാൽ കണ്ണുനീരിൽ നാണക്കേടില്ലെന്നും അവൻ അറിയണം.

കഴിയുമെങ്കിൽ പുസ്തകങ്ങളുടെ അതിശയലോകം അവന് കാണിച്ചു കൊടുക്കു.

അതിനൊപ്പം മാനത്ത് പാറി നടക്കുന്ന പറവകളെയും വെയിലത്ത് മൂളി നടക്കുന്ന തേനീച്ചകളെയും താഴ്​വരകളിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കളെയും ആസ്വദിക്കാൻ അവന് സമയം കൊടുക്കണം.

മറ്റുളളവരെ വഞ്ചിക്കുന്നതിലും നല്ലത് സ്വയം തോറ്റുകൊടുക്കുന്നതാണെന്ന് അവൻ അറിയണം.

തെറ്റാണെന്ന് ലോകം മുഴുവൻ പറഞ്ഞാലും സ്വന്തം ആശയങ്ങളിൽ ഉറച്ചു നിൽക്കാൻ അവൻ പഠിക്കട്ടെ.

മാന്യൻമാരോട് മാന്യമായും, മുരടൻമാരോട് അങ്ങനെയും പെരുമാറാൻ അവൻ പഠിക്കട്ടെ.

ആൾക്കൂട്ടത്തിനു പിന്നാലെ പോകാതെ ഒഴുക്കിനെതിരെ നീന്താൻ അവന് ശക്തി നൽകുക.

എല്ലാവരുടെയും വാക്കുകൾക്ക് ചെവിയോർക്കാൻ അവനെ പഠിപ്പിക്കുക.

എല്ലാം കേൾക്കുവാനും അതിൽ നിന്ന് ആവശ്യമായവ മാത്രം അരിച്ചെടുക്കുവാനും അവൻ അറിയണം.അധ്വാനത്തിനും ആശയങ്ങൾക്കും തക്ക പ്രതിഫലം വാങ്ങാൻ അവന് കഴിയണം.

പക്ഷേ ആത്മാവിനും ഹൃദയത്തിനും വിലയിടാൻ അനുവദിക്കരുത്. കൂകി വിളിക്കുന്ന ജനക്കൂട്ടത്തിന് നേർക്ക് ചെവി കൊട്ടി അടയ്ക്കാൻ അവന് കരുത്തുണ്ടാകട്ടെ.

ശരിയെന്ന് തോന്നുന്ന കാര്യത്തിൽ ഉറച്ചു നിൽക്കാനും അതിനു വേണ്ടി പൊരുതാനും അവന് കഴിയണം.

അവനോട് അതിക ലാളന വേണ്ട. കൊടും ചൂടിൽ ഉരുകിയാണ് നല്ല ഉരുക്കുണ്ടാകുന്നത്.

ചിലയിടങ്ങളിൽ അക്ഷമ കാട്ടാനുള്ള ധൈര്യം അവന് ഉണ്ടാകണം.

സ്വന്തം കഴിവുകളിൽ ഉറച്ച വിശ്വാസം അവന് ഉണ്ടാകട്ടെ എങ്കിലെ മനുഷ്യനിൽ അവന് വിശ്വാസം ഉണ്ടാവുകയുള്ളു.

അവൻ നല്ലൊരു മനുഷ്യനായി മാറട്ടെ…

Category: News

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More