സ്കൂൾ അസംബ്ലി ന്യൂസ്

December 06, 2021 - By School Pathram Academy

വിദ്യാലയങ്ങളിൽ കോവിഡ് വാക്സിൻ എടുത്തവരെ മാത്രമേ താത്കാലിക അധ്യാപകരായി നിയമിക്കൂവെന്ന നിലപാടിൽ സ്കൂൾ മാനേജ്മെന്റുകൾ. യോഗ്യതാമാനദണ്ഡങ്ങളിലും ഒഴിവറിയിച്ചുള്ള പത്രപ്പരസ്യങ്ങളിലും മിക്ക മാനേജ്മെന്റുകളും ഈയൊരു വ്യവസ്ഥ കൂടി ഉൾപ്പെടുത്താൻ തുടങ്ങി. വാക്സിനെടുക്കാത്ത അധ്യാപകരുടെ എണ്ണം വിദ്യാഭ്യാസമന്ത്രി പുറത്തുവിട്ടതിനുപിന്നാലെയാണ് തീരുമാനം.

ഇന്ത്യയില്‍ ആദ്യമായി ‘ആഗോള പഠനനഗരം’ പദവിയിലേക്ക് കേരളത്തിലെ രണ്ട് നഗരങ്ങള്‍.യുന്നസ്കോയുടെ ആഗോളപഠനനഗര(ഗ്ളോബൽ ലേണിങ് സിറ്റി) ശൃംഖലയിൽ തൃശ്ശൂരിനെയും നിലമ്പൂരിനെയും ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ ശുപാർശ ചെയ്തു.

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ രാത്രിയിൽ വീണ്ടും മുന്നറിയിപ്പ് നൽകാതെ തുറന്ന് തമിഴ്നാട്. ഞായറാഴ്ച രാത്രിയോടെ മുല്ലപ്പെരിയാറിൽ വീണ്ടും ജലനിരപ്പ് ഉയർന്ന് 142 അടിയിൽ എത്തിയിരുന്നു. ഇതോടെ രാത്രിയിൽ മുല്ലപ്പെരിയർ അണക്കെട്ടിന്റെ 9 ഷട്ടറുകൾ തമിഴ്നാട് മുന്നറിയിപ്പില്ലാതെ തുറന്നു. ഇതേത്തുടർന്ന് വണ്ടിപ്പെരിയാറിൽ നിരവധി വീടുകളിൽ വെള്ളം കയറി.

ഹൈദരാബാദ്: തയ്യൽക്കാരനായ ഭർത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തയ്ച്ചുനൽകാത്തതിൽ മനംനൊന്ത് ഹൈദരാബാദിൽ യുവതി ജീവനൊടുക്കി. 35കാരിയായ വിജയലക്ഷ്മിയെയാണ് വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബ്ലൗസിന്റെ പേരിൽ ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്.

ന്യൂഡൽഹി: രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ. 2022 ഫെബ്രുവരി 23, 24 ദിവസങ്ങളിലാണ് പണിമുടക്ക്. കാർഷികപ്രശ്നങ്ങൾ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

കൊച്ചി: മുൻ എംഎൽഎ കെ.കെ. രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എംഎൽഎമാരുടെ മക്കളുടെ നിയമനം അംഗീകരിച്ചാൽ പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കൾക്ക് വരെ ആശ്രിത നിയമനം നൽകേണ്ടി വരും. ഇതു യോഗ്യരായ വിദ്യാർഥികളോടുള്ള അവകാശലംഘനമാണെന്നും ഹൈക്കോടതി പറഞ്ഞു. മുൻ ചെങ്ങന്നൂർ എംഎൽഎ ആയ കെ.കെ. രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം.

മുംബൈ: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ പത്ത് വിക്കറ്റും സ്വന്തമാക്കി ഞെട്ടിച്ച ന്യൂസീലൻഡ് സ്പിന്നർ അജാസ് പട്ടേലിന് ഇന്ത്യൻ ടീമിന്റെ സ്നേഹോപഹാരം.ഇന്ത്യൻ ടീം അംഗങ്ങൾ എല്ലാവരും പേരെഴുതി ഒപ്പിട്ട ഇന്ത്യൻ ജഴ്സിയാണ് ആതിഥേയർ അജാസിന് സമ്മാനമായി നൽകിയത്. ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് സ്പിന്നർ രവിചന്ദ്ര അശ്വിനാണ് അജാസിന് ജഴ്സി സമ്മാനിച്ചത്. അശ്വിന്റെ 99-ാം നമ്പർ ജഴ്സിയിലാണ് ഇന്ത്യൻ താരങ്ങൾ ഒപ്പിട്ടത്.

പാലക്കാട് ∙ ദേശീയ ഊർജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര ഊർജ മന്ത്രാലയവും ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയും ചേർന്ന്, കേരള എനർജി മാനേജ്മെന്റ് സെന്റർ, പൊതുവിദ്യാഭ്യാസ വകുപ്പ്, കായംകുളം നാഷനൽ തെർമൽ പവർ കോ‍ർപറേഷൻ എന്നിവയുടെ സഹകരണത്തോടെ പാലക്കാട്ജി ല്ലയിലെ വിദ്യാർഥികൾക്കായി ചിത്രരചന മത്സരം നടത്തി.

വൈപ്പിൻ‌ ∙ വീട്ടിൽ, ദ‌ുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ വീട്ടമ്മയും മകനും മരിച്ച സംഭവത്തിൽ സമീപവാസിയായ യുവാവ് അറസ്റ്റിൽ. നായരമ്പലം ഭഗവതി ക്ഷേത്രത്തിനു കിഴക്ക് തെറ്റയിൽ പരേതനായ സാജുവിന്റെ ഭാര്യ സിന്ധു (42), മകൻ അതുൽ (17) എന്നിവർ പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് സമീപവാസിയായ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

 

Recent

ഒരുവട്ടംകൂടി – മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ 60…

December 21, 2024

കേരള സ്കൂൾ കലോത്സവം; ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും…

December 20, 2024

സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ

December 20, 2024

അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ

December 19, 2024

ഇൻ്റർവ്യൂ മാത്രം! ജോലികൾ നിരവധി

December 18, 2024

സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ഒഴിവുകൾ.ഇൻ്റർവ്യൂവിന് മാത്രം ഹാജരാവു! ജോലി…

December 16, 2024

അധ്യാപക ഒഴിവുകൾ കൂടാതെ മറ്റ് നിരവധി മേഖലകളിൽ ഒഴിവുകൾ

December 15, 2024

സമഗ്ര പ്ലസ് ; രണ്ടാം പാദവാർഷിക പരീക്ഷ മാതൃക ചോദ്യോത്തരങ്ങൾ ക്ലാസ് 9…

December 14, 2024
Load More