നൂറ് മേനി നേടാൻ വിത്തെറിഞ്ഞ് വിദ്യാർത്ഥികൾ
നൂറ് മേനി നേടാൻ വിത്തെറിഞ്ഞ് വിദ്യാർത്ഥികൾ .
ഇടവെട്ടി . ഇടവെട്ടി ഗവ:എൽ പി സ്കൂളിൽ(ശാസ്താംപാറ ) 3-ാം ഘട്ടകരനെൽകൃഷിയുടെ ഉദ്ഘാടനം ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജാ നാഷാദ് ഉദ്ഘാടനം ചെയ്തു. പിറ്റി എ പ്രസിഡന്റ് ഇ.കെ അജിനാസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷാലിമോൾ സി.എസ് സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പർ ശ്രീമതി ബിൻസി മാർട്ടിൻ , കൃഷി ഓഫീസർ ശ്രീമതി ബിൻസി കെ വർക്കി, എ .ഇ .ഒ . ഷീബാ മുഹമ്മദ്, ലൂസി സിസ്റ്റർ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കർഷക ദമ്പതികളായ തങ്കപ്പൻ – രാധ എന്നിവരാണ് കൃഷികൾക്ക് നേതൃത്വം നൽകുന്നത്. അദ്ധ്യാപകരായ ഷഹന കരീം, നസീറ നൗഷാദ്, ഷർമ്മിമോൾ. എം സോൾജി അനീഷ്, ജാൻസി , മഞ്ജു വിജിൽ, പിറ്റി സി എം ചന്ദ്രമതി,ഐഷാ സലീം,പിറ്റിഎ അംഗങ്ങളായ അൻഷാദ്, പ്രകാശ് തങ്കപ്പൻ എന്നിവർ നേതൃത്വം നൽകി.