ഈ വർഷം 12 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനാണ് ധാരണ, ആഴ്‌ചയിൽ തുടർച്ചയായി ആറ്‌ ദിവസം ക്ലാസുണ്ടാകില്ല

May 31, 2023 - By School Pathram Academy

തുടർച്ചയായി 6 ദിനം ക്ലാസ്‌ ഉണ്ടാകില്ല
തിരുവനന്തപുരം,


പൊതുവിദ്യാലയങ്ങളിൽ 220 പ്രവൃത്തിദിനം സാധ്യമാക്കാൻ പുതിയ അധ്യയന വർഷം 12 ശനിയാഴ്‌ച പ്രവൃത്തിദിനമാക്കാൻ അധ്യാപക സംഘടനാ പ്രതിനിധികൾ ഉൾപ്പെട്ട വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) ശുപാർശ ചെയ്‌തു.

എന്നാൽ, ആഴ്‌ചയിൽ തുടർച്ചയായി ആറ്‌ ദിവസം ക്ലാസുണ്ടാകില്ല.

ഇടയിൽ അവധി ദിനങ്ങൾ വരുന്ന ആഴ്‌ചകളിൽ ശനി പ്രവൃത്തിദിനമാകും. വിദ്യാഭ്യാസ കലണ്ടറിന്‌ അംഗീകാരം നൽകാൻ ചേർന്ന ക്യുഐപി യോഗമാണ്‌ ഈ ശുപാർശ നൽകിയത്‌.


ഓണപ്പരീക്ഷ ആഗസ്‌ത്‌ 17 മുതൽ 24 വരെ നടത്തണം. ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ 14 മുതൽ 21 വരെയും. കലോത്സവങ്ങളും കായികമേളയും ആഗസ്‌തിൽ ആരംഭിക്കും. ശുപാർശയിൽ സർക്കാർ അന്തിമ തീരുമാനമെടുക്കും.

മന്ത്രി വി ശിവൻകുട്ടി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചശേഷം വിദ്യാഭ്യാസ കലണ്ടർ ഉടൻ പ്രസിദ്ധീകരിക്കും. മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഇന്റർനെറ്റ്‌ സൗകര്യം ഉറപ്പാക്കൽ, എല്ലാ വിഷയങ്ങൾക്കും അധ്യാപകരുണ്ടെന്ന്‌ ഉറപ്പാക്കൽ എന്നിവയും യോഗം ചർച്ച ചെയ്‌തു.


കഴിഞ്ഞ വർഷം 198 സാധാരണ പ്രവൃത്തി ദിനത്തിനൊപ്പം നാല്‌ ശനിയാഴ്‌ചയിലായിരുന്നു പ്രവൃത്തി ദിനം. ഇത്തവണ കൂടുതൽ സാധാരണ പ്രവൃത്തിദിനങ്ങൾ ലഭ്യമാകുമെന്നും ഒപ്പം 12 ശനികൂടി ലഭിക്കുന്നതോടെ 220 അധ്യയന ദിനം സാധ്യമാക്കാമെന്നുമാണ്‌ പ്രതീക്ഷ.

 

വിദ്യാലയങ്ങളിൽ 204 പ്രവൃത്തിദിനങ്ങൾ   

ഈ അധ്യയനവർഷം 220 പ്രവൃത്തിദിനങ്ങളാക്കാനുള്ള നീക്കത്തിൽനിന്ന്, അധ്യാപക സംഘടനകളുടെ രൂക്ഷമായ എതിർപ്പിനു വഴങ്ങി സർക്കാർ പിന്മാറി. മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച ചേർന്ന വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗത്തിൽ ഈ വർഷം 12 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനാണ് ധാരണ. ഈ വർഷം 204 അധ്യയനദിവസങ്ങളുണ്ടാവും.

 

വിദ്യാഭ്യാസ അവകാശ നിയമവും കെ.ഇ.ആർ. അനുസരിച്ചും 220 പ്രവൃത്തിദിനങ്ങൾ നിഷ്‌കർഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചിൽ അധികരിക്കരുതെന്ന് അധ്യാപകസംഘടനകൾ ആവശ്യപ്പെട്ടു. സംഘടനകളുടെ വികാരം മാനിക്കുന്നതായും അതേസമയം, വിദ്യാർഥികൾക്ക് അധ്യയനം നഷ്ടമാവാത്ത വിധത്തിൽ പ്രവൃത്തിദിനങ്ങൾ നിശ്ചയിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

കഴിഞ്ഞതവണ 202 പ്രവൃത്തിദിനങ്ങൾ നിശ്ചയിച്ചിരുന്നു. മഴ കാരണമടക്കമുള്ള അവധികൾ കാരണം 199 പ്രവൃത്തിദിനങ്ങളേ ഉറപ്പാക്കാനായുള്ളൂ. ഇത്തവണ അധ്യാപകസംഘടനകളുടെ അഭിപ്രായങ്ങൾ മാനിച്ച്, ആറു പ്രവൃത്തിദിനങ്ങൾ ഒന്നിച്ചു വരുമ്പോൾ ശനിയാഴ്ച ക്ലാസ് വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അക്കാദമിക കലണ്ടർ യോഗം അംഗീകരിച്ചു.

         

 

ഈയിടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് വിളിച്ച യോഗത്തിലായിരുന്നു പ്രവൃത്തിദിനങ്ങൾ 220 ആക്കാനുള്ള ശുപാർശ. 28 ശനിയാഴ്ചകൾ ക്ലാസെടുക്കാനായിരുന്നു നിർദേശം. അധ്യാപകസംഘടനകൾ ഇതിനെതിരേ രംഗത്തെത്തി.

 

 

Category: News

Recent

ഒരുവട്ടംകൂടി – മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ 60…

December 21, 2024

കേരള സ്കൂൾ കലോത്സവം; ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും…

December 20, 2024

സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ

December 20, 2024

അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ

December 19, 2024

ഇൻ്റർവ്യൂ മാത്രം! ജോലികൾ നിരവധി

December 18, 2024

സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ഒഴിവുകൾ.ഇൻ്റർവ്യൂവിന് മാത്രം ഹാജരാവു! ജോലി…

December 16, 2024

അധ്യാപക ഒഴിവുകൾ കൂടാതെ മറ്റ് നിരവധി മേഖലകളിൽ ഒഴിവുകൾ

December 15, 2024

സമഗ്ര പ്ലസ് ; രണ്ടാം പാദവാർഷിക പരീക്ഷ മാതൃക ചോദ്യോത്തരങ്ങൾ ക്ലാസ് 9…

December 14, 2024
Load More