സംസ്ഥാനത്തെ സ്‌കൂളുകളിലെ അവധിക്കാല ക്ലാസുകൾ തടഞ്ഞ്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിനുള്ള സ്‌റ്റേ നീട്ടാനാകില്ലെന്നും :- ഹൈക്കോടതി

May 25, 2023 - By School Pathram Academy

കൊച്ചി 

പുതിയ അക്കാദമിക്‌ വർഷം ആരംഭിക്കുന്നതിനുമുമ്പ്‌ വിദ്യാർഥികൾക്ക്‌ ഇടവേള ആവശ്യമായതിനാൽ വേനലവധി തടയാനാകില്ലെന്ന്‌ ഹൈക്കോടതി.

സംസ്ഥാനത്തെ സ്‌കൂളുകളിലെ അവധിക്കാല ക്ലാസുകൾ തടഞ്ഞ്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിനുള്ള സ്‌റ്റേ നീട്ടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ ചോദ്യം ചെയ്‌ത്‌ കേരള സിബിഎസ്‌ഇ സ്‌കൂൾ മാനേജ്‌മെന്റ്‌ അസോസിയേഷൻ അടക്കമുള്ളവർ നൽകിയ ഹർജി പരിഗണിച്ചാണ്‌ ജസ്‌റ്റിസ്‌ പി വി കുഞ്ഞിക്കൃഷ്‌ണന്റെ ഉത്തരവ്‌.

അവധിക്കാലത്ത്‌ കുട്ടികൾ ഗൃഹപാഠത്തെക്കുറിച്ച് ആശങ്കപ്പെടാതെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയും കളികളിൽ ഏർപ്പെടുകയും ചെയ്യട്ടെയെന്ന്‌ കോടതി പറഞ്ഞു. വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾമാത്രം പോര എന്നതാണ് അവധിക്കാലത്തിന്റെ ലക്ഷ്യം. അതിനാൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കോടതി നിരീക്ഷിച്ചു.

കടുത്ത വേനൽച്ചൂടിൽ കുടിവെള്ളമടക്കമുള്ള സൗകര്യമൊരുക്കി രക്ഷിതാക്കളുടെ അനുമതിയോടെ അവധിക്കാല ക്ലാസുകൾ തുടരാമെന്ന്‌ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയ കോടതി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിന്‌ താൽക്കാലിക സ്‌റ്റേ നൽകിയിരുന്നു. രക്ഷിതാക്കൾ എതിർപ്പ്‌ അറിയിച്ചാൽ ക്ലാസ്‌ മാറ്റിവയ്‌ക്കണമെന്നും നിർദേശിച്ചു. അവധിക്കാല ക്ലാസുകൾ സംബന്ധിച്ച്‌ പത്തനംതിട്ട ഐഎസ്‌എസ്‌ ഇംഗ്ലീഷ്‌ മീഡിയം കേസിൽ ഹൈക്കോടതി പറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ സ്‌റ്റേ അനുവദിച്ചത്‌.

കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച്‌ മാർച്ചിലെ അവസാന പ്രവൃത്തിദിവസം സ്‌കൂൾ അടച്ച്‌ ജൂൺ ആദ്യ പ്രവൃത്തിദിവസം തുറക്കണമെന്നാണ്‌ വ്യവസ്ഥ. ഈ ചട്ടം റദ്ദാക്കാത്തതിനാൽ അവധി റദ്ദാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 10, 11 ക്ലാസുകളിലെ വിദ്യാർഥികൾക്ക്‌ ഇടവേള അനിവാര്യമാണെന്നും ഐഎസ്‌എസ്‌ ഇംഗ്ലീഷ്‌ മീഡിയം കേസിൽ പുനഃപരിശോധന ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. ഉചിത തീരുമാനമെടുക്കാൻ ആക്ടിങ്‌ ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ വി ഭാട്ടിയുടെ പരിഗണനയ്‌ക്ക്‌ അയക്കാനും രജിസ്‌ട്രിയോട്‌ നിർദേശിച്ചു.

Category: News

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More