കോഴിക്കോട്: ജില്ലയിലെ മടപ്പള്ളി ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം. ഇതുസംബന്ധിച്ച ശുപാർശ പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു
കോഴിക്കോട്: ജില്ലയിലെ മടപ്പള്ളി ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം. ഇതുസംബന്ധിച്ച ശുപാർശ പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു.
1920 ൽ സ്ഥാപിതമായ മടപ്പള്ളി ഗവൺമെന്‍റ് ഫിഷറീസ് സ്കൂൾ വിദ്യാർഥികളുടെ എണ്ണക്കൂടുതൽ കാരണം മടപ്പള്ളി ഗവൺമെന്‍റ് ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ ഫോർ ബോയ്സ്, ഗവൺമെന്റ് ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ ഫോർ ഗേൾസ് എന്നിങ്ങനെ രണ്ടായി വിഭജിച്ചതായിരുന്നു. പിന്നീട് ഗവൺമെന്‍റ് ടെക്നിക്കൽ ഹൈസ്കൂൾ ഫോർ ബോയ്സ് ഗവൺമെന്‍റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ആയി മാറി. ഗവൺമെന്‍റ് ടെക്നിക്കൽ ഹൈസ്കൂൾ ഫോർ ഗേൾസ് മടപ്പള്ളി ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആയി മാറുകയും ചെയ്തു. ഈ സ്കൂളിൽ ആണ് ഇപ്പോൾ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുന്നത്. പി ടി എയും അധ്യാപകരും പിന്തുണച്ചതോടെയാണ് ഈ തീരുമാനം മന്ത്രിതലത്തിൽ എത്തുന്നത്.