പ്രീ പ്രൈമറി വിഭാഗത്തിലെ അധ്യാപകർക്കും ആയമാർക്കും ഓണറേറിയം നൽകുന്നത് സംബന്ധിച്ച്
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളോട് അനുബന്ധിച്ച് അധ്യാപക – രക്ഷകർതൃ സമിതിയുടെ നിയന്ത്രണത്തിൽ പ്രവർത്തി ച്ചുവരുന്ന അംഗീകൃത പ്രീ പ്രൈമറി വിഭാഗത്തിലെ അധ്യാപകർക്കും ആയമാർക്കും 2023 മാർച്ച് മാസത്തെ പ്രതിമാസ ഓണറേറിയം ഏപ്രിൽ 11ൽ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും വിതരണം നടത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുവദിച്ച തുക ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ മുഖാന്തരം
അതത് ജീവനക്കാരുടെ അക്കൗണ്ടുകളിൽ ലഭ്യമാക്കുന്നതി നുള്ള നടപടികൾ സ്വീകരിച്ചു. 2022-23 അധ്യയന വർഷത്തെ ഓണറേറിയം ഇനത്തിലുള്ള മുഴുവൻ തുകയും ഇപ്രകാരം ലഭ്യമാക്കിയിട്ടുണ്ട്.