സ്‌കൂള്‍ കെട്ടിടത്തിനു മുകളിലേക്ക് മരംവീണ് രണ്ട് വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കും പരുക്ക്

March 28, 2023 - By School Pathram Academy

ആലപ്പുഴ: സ്‌കൂള്‍ കെട്ടിടത്തിനു മുകളിലേക്ക് മരംവീണ് രണ്ട് വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കും പരുക്ക്.

ചെങ്ങന്നൂരില്‍ കിഴക്കേനട സര്‍ക്കാര്‍ യുപി സ്‌കൂളിലാണ് സംഭവം. കുട്ടികളെ സ്കൂളിൽ നിന്ന് വിളിക്കാനെത്തിയ രണ്ട് രക്ഷിതാക്കള്‍ക്കും പരുക്കുണ്ട്.

രക്ഷിതാക്കള്‍ക്ക് നിസ്സാര പരുക്കാണുളളത്.ഓടിട്ട സ്‌കൂള്‍ കെട്ടിടത്തിനു മുകളിലേക്കാണ് വലിയ ഒരു മരം കടപുഴകി വീണത്. ഈ സമയം അവിടെ കളിക്കുകയായിരുന്ന രണ്ട് കുട്ടികളുടെ തലയ്ക്കാണ് ഓടിന്റെ കഷ്ണം വീണ് പരുക്കേറ്റത്.

ക്ലാസ് വിട്ടതിനു ശേഷമായിരുന്നു അപകടം. അതിനാൽ വലിയ അപകടമാണ് ഒഴിവായത്. നേരത്തെ ഈ മരം മുറിക്കാനായി നഗരസഭയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയെടുക്കുന്നത് വൈകുകയായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. പരുക്കേറ്റ കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. രണ്ട് പേരുടെ തലയ്ക്കും തുന്നലുണ്ട്.

 

 

Category: News

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More