റവന്യു ജില്ലാ ശാസ്ത്രോത്സവും വൊക്കേഷണൽ എക്സ്പോയും കുന്നംകുളത്ത്

October 12, 2022 - By School Pathram Academy

തൃശൂർ റവന്യു ജില്ലാ ശാസ്ത്രോത്സവവും വൊക്കേഷണൽ എക്സ്പോയും കുന്നംകുളത്ത് വെച്ച് നടത്താൻ തീരുമാനിച്ചു. നവംബർ 3, 4 തിയതികളിൽ കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലാണ് വേദികൾ സജ്ജമാക്കിയിരിക്കുന്നത്.

സംഘാടക സമിതി രൂപീകരണ യോഗം മുരളി പെരുനെല്ലി എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷയായി. തൃശൂർ ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ എ വി വല്ലഭൻ മുഖ്യാതിഥിയായിരുന്നു.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി എം സുരേഷ് പി കെ ഷെബീർ, സജിനി പ്രേമൻ, പ്രിയ സജീഷ്, കൗൺസിലർ ജിജു സി ബേബി, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, വി എച്ച് എസ് ഇ അസി. ഡയറക്ടർ ലിസ്സി ജോസഫ്, ഹയർ സെക്കന്ററി കോഡിനേറ്റർ വി എം കരീം, ഡയറ്റ് പ്രിൻസിപ്പൽ ഡോ എം ശ്രീജ, ഇ ശശിധരൻ, എം അഷറഫ്, എം എസ് സിറാജ് അധ്യാപക സംഘടനാ നേതാക്കൾ, ക്ലബ് സെക്രട്ടറിമാർ പ്രിൻസിപ്പൽ മാർ, പ്രധാന അദ്ധ്യാപകർ, പി ടി എ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.

സംഘാടക സമിതി ഭാരവാഹികൾ: എ സി മൊയ്‌തീൻ എംഎൽഎ (ചെയർമാൻ), ടി വി മദനമോഹനൻ (ജനറൽ കൺവീനർ), പി കെ അജിതകുമാരി (ട്രഷറർ)

Category: News