പട്ടാമ്പിയില്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്
പട്ടാമ്പി(പാലക്കാട്): തെരുവില്‍ തമ്മില്‍ തല്ലി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. പട്ടാമ്പിയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥികളാണ് തമ്മിലടിച്ചത്. പട്ടാമ്പി പോലീസ് സ്‌റ്റേഷന് മുന്നിലെ ബസ് സ്‌റ്റോപ്പിലായിരുന്നു സംഭവം.
ഓണാഘോഷവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തമ്മിൽ തല്ലിൽ കലാശിച്ചതെന്നാണ് വിവരം. ആര്‍ക്കും പരിക്കില്ല.ഉടന്‍ പോലീസ് എത്തി വിദ്യാര്‍ഥികളെ പിന്തിരിപ്പിച്ചു. ചില വിദ്യാര്‍ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി മാതാപിതാക്കളെ വിളിച്ചു വരുത്തിയാണ് മടക്കിയയച്ചത്.
പട്ടാമ്പിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ് സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനമെന്ന് പട്ടാമ്പി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. സംഭവം കണ്ട് തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍നിന്ന് പോലീസുകാര്‍ എത്തിയതിനാല്‍ സംഘര്‍ഷം നീണ്ടുനിന്നില്ല.
തമ്മില്‍ത്തല്ലിയ വിദ്യാര്‍ഥികളെ പോലീസ് പിടിച്ചുവെച്ചു. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നല്‍കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.
അടുത്തിടെയായി വിദ്യാര്‍ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ നടത്താനാണ് പോലീസിന്റെ തീരുമാനം.