അകത്തേത്തറ ജി യു പി എസിലെ രണ്ട് വിദ്യാർത്ഥികൾക്ക് കുട്ടികർഷക അവാർഡ് ലഭിച്ചു
ചിങ്ങം 1 കർഷക ദിനത്തിൽ അകത്തേത്തറ ജി യു പി എസിലെ രണ്ട് വിദ്യാർത്ഥികൾക്ക് കുട്ടികർഷക അവാർഡ് ലഭിച്ചു.
നാലാം ക്ലാസ് വിദ്യാർത്ഥിയായ മാസ്റ്റർ ശ്രീരാഗവിന് അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ മികച്ച കുട്ടികർഷകൻ അവാർഡ് ലഭിക്കുകയുണ്ടായി.
ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മാസ്റ്റർ സൂര്യ ഗൗതമിന് അകത്തേത്തറ സർവീസ് സഹകരണ ബാങ്കിൽ നിന്നും മികച്ച കുട്ടികർഷകൻ പുരസ്കാരത്തിന് അർഹത നേടി.