SLI ലോൺ നടപടി ക്രമങ്ങൾ 

August 13, 2022 - By School Pathram Academy

SLI ലോൺ നടപടി ക്രമങ്ങൾ

 

1. പോളിസി എടുത്ത് മൂന്ന് വർഷം കഴിയണം

2. ലോൺ അപേക്ഷ ഇൻഷ്വറൻസ് വകുപ്പിന്റെ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

3. അപേക്ഷ പൂരിപ്പിച്ച് ഓഫീസ് മേധാവിയുടെ കത്ത് സഹിതം ജില്ലാ ഇൻഷ്വറൻസ് ഓഫീസിൽ നേരിട്ട് എത്തിക്കണം. തപാലിൽ അയക്കരുത്

3. അപേക്ഷയോടൊപ്പം പാസ്ബുക്ക്, പോളിസി സർട്ടിഫിക്കറ്റ് എന്നിവ വേണം

4. ബാങ്ക് പാസ്ബുക്കിന്റെ കോപ്പിയും കൊടുക്കണം.

5. അപേക്ഷ കൊടുത്ത് ഒരാഴ്ചക്കകം ലോൺ തുക അക്കൗണ്ടിൽ വരും

6. ലോൺ പാസായി ഒരാഴ്ചക്കകം ഓഫീസിൽ പോയി പാസ്ബുക്ക് തിരികെ കൈപ്പറ്റണം.

7.ശമ്പളത്തിൽ നിന്നും റിക്കവറി നടത്തുന്നത് സംബന്ധിച്ച് DDOക്ക് ഉള്ള പേപ്പർ തരും . അത് പ്രകാരം സ്പാർക്കിൽ റിക്കവറി നടത്തുക.

8. പരമാവധി 36 തവണയായി തിരിച്ചടക്കാം.

9. PF വായ്പ പോലെ പൂർണമായി തിരിച്ചടക്കുന്നതിന് മുമ്പ് അടുത്ത ലോൺ എടുക്കാം. ബാക്കി അടക്കാനുള്ള തുക തട്ടിക്കിഴിച്ച് ലോൺ കിട്ടും.

10. രണ്ടാമത്തെ ലോൺ മുതൽ അപേക്ഷയോടൊപ്പം Deduction statement കൂടി വെക്കണം. കൂടാതെ Spark ൽ നിന്നുള്ള PBR ന്റെ കോപ്പിയും വെക്കണം.