സ്വാതന്ത്ര്യ ദിനത്തിൽ (ഓഗസ്റ്റ് 15) എല്ലാ വർഷത്തേയും പോലെ കൊടിമരത്തിൽ പതാക ഉയർത്തണം
ഹർ ഘർ തിരംഗ: സർക്കാർ കെട്ടിടങ്ങളിൽ പ്രധാന സ്ഥലത്തു ദേശീയ പതാക പ്രദർശിപ്പിക്കണം
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹർ ഘർ തിരംഗയിൽ സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ ആഗസ്റ്റ് 13 മുതൽ 15 വരെ കെട്ടിടത്തിന്റെ പ്രധാന സ്ഥലത്തുതന്നെ ദേശീയ പതാക പ്രദർശിപ്പിക്കണമെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി അറിയിച്ചു.
സർക്കാർ പുറപ്പെടുവിച്ച സർക്കുലർ അനുസരിച്ച് സ്വാതന്ത്ര്യ ദിനത്തിൽ (ഓഗസ്റ്റ് 15) എല്ലാ വർഷത്തേയും പോലെ കൊടിമരത്തിൽ പതാക ഉയർത്തണമെന്നും ആഘോഷ പരിപാടികൾ സംഘടിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.