Independence Day Quiz

August 08, 2022 - By School Pathram Academy

1. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന് ?

 

Ans:- 1947 ആഗസ്റ്റ് 15

 

2. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഇന്ത്യ ഭരിച്ചിരുന്നത് ആരായിരുന്നു. ?

Ans:-ബ്രിട്ടീഷുകാർ

 

3. ഇന്ത്യയുടെ രാഷ്ട്രപിതാവ് ആര് ?

 

 

 

Ans:- മഹാത്മാ ഗാന്ധി

 

4. ഇന്ത്യയുടെ ദേശീയ പതാകയിൽ എത്ര നിറങ്ങളുണ്ട് ?

 

Ans:- 3

 

4. ദേശീയ പതാകയിലെ നിറങ്ങൾ ഏതൊക്കെ ?

 

Ans:- കുങ്കുമം, വെളുപ്പ്, പച്ച

 

5. ദേശീയ പതാകയിലെ അശോക ചക്രത്തിന്റെ നിറം ?

 

Ans:- നീല

 

6. അശോക ചക്രത്തിന് എത്ര ആരക്കാലുകൾ ഉണ്ട് ?

 

Ans:- 24

 

7. ദേശീയ പതാകയുടെ ശിൽപ്പി ?

 

Ans:- പിങ്കളി വെങ്കയ്യ

 

8. ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം എത്ര ?

 

Ans:- 3:2

 

9. ഇന്ത്യയുടെ ദേശീയ ഗാനം ?

 

Ans:- ജനഗണമന

 

 

 

10. ദേശീയ ഗാനം എഴുതിയത് ആര് ?

 

Ans:- രബീന്ദ്രനാഥ് ടാഗോർ

 

11. ദേശീയ ഗാനം ആലപിക്കുന്നതിന് ആവശ്യമായ സമയം ?

 

Ans:- 52 സെക്കൻഡ്

 

12. ഇന്ത്യയുടെ ദേശീയ ഗീതം ?

 

Ans:- വന്ദേമാതരം

 

13. വന്ദേമാതരം എഴുതിയത് ആര് ?

 

Ans:- ബങ്കിംചന്ദ്ര ചാറ്റർജി

 

14. ഇന്ത്യയുടെ ദേശീയ ഭാഷ ?

 

Ans:- ഹിന്ദി

 

15. ദേശീയ മൃഗം ?

 

Ans:- കടുവ

 

16. ദേശീയ വൃക്ഷം ?

 

Ans:- പേരാൽ

 

17. ദേശീയ ഫലം ?

 

Ans:- മാങ്ങ

 

18. ദേശീയ പുഷ്പം ?

 

Ans:- താമര

 

19. ദേശീയ പക്ഷി ?

 

Ans:- മയിൽ

 

20. ദേശീയ പൈതൃക മൃഗം ?

 

Ans:- ആന

 

21. ദേശീയ ജലജീവി ?

 

Ans:- ഗംഗ ഡോൾഫിൻ

 

22. ദേശീയ കായിക വിനോദം ?

 

Ans:- ഹോക്കി

 

23. ദേശീയ മത്സ്യം ?

 

Ans:- അയല

 

24. ദേശീയ കലണ്ടർ ?

 

Ans:- ശക വർഷം

 

25. ഗാന്ധി ജയന്തി എന്നാണ് ?

 

Ans:- ഒക്ടോബർ 2

 

26. ഗാന്ധിജിയുടെ ജന്മദേശം ?

 

Ans:- ഗുജറാത്തിലെ പോർബന്തർ

 

27. ഗാന്ധിജി ജനിച്ചത് എന്ന് ?

 

Ans:- 1869 ഒക്ടോബർ 2

 

28. ഗാന്ധിയുടെ പിതാവിന്റെ പേര് ?

 

Ans:- കരംചന്ദ് ഗാന്ധി

 

29. ഗാന്ധിയുടെ മാതാവിന്റെ പേര് ?

 

Ans:- പുത്ലി ബായ്

 

30. ഗാന്ധിയുടെ ഭാര്യയുടെ പേര് ?

 

Ans:- കസ്തൂർബ

 

31. ഗാന്ധിയുടെ മുഴുവൻ പേര് ?

 

Ans:- മോഹൻദാസ് കരംചന്ദ് ഗാന്ധി

 

32. ഗാന്ധിജിയുടെ ആത്മകഥ ?

 

Ans:- എന്റെ സത്യാന്വേഷണ പരീക്ഷണ കഥ

 

33. ഗാന്ധിജി വെടിയേറ്റ് മരിച്ച വർഷം ?

 

Ans:- 1948

 

34. ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30 എന്തായിട്ടാണ് ആചരിക്കുന്നത് ?

 

Ans:- രക്തസാക്ഷി ദിനം

 

35. ഗാന്ധിജിയെ വെടിവെച്ച് കൊന്നത് ആര് ?

 

Ans:- നാഥുറാം ഗോഡ്സെ

 

36. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ പ്രധാന സംഘടന ?

 

Ans:- ഇന്ത്യൻ നാഷണൽ കോൺഗ്രസ്

 

37. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം ?

 

Ans:- 1885

 

38. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപകൻ ?

 

Ans:- എ ഒ ഹ്യൂം

 

39. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് ?

 

Ans:- W C ബാനർജി

 

40. എന്നാണ് റിപ്പബ്ലിക് ദിനം ?

 

Ans:- ജനുവരി 26

 

41. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ?

 

Ans:- ജവഹർലാൽ നെഹ്റു

 

42. ഇന്ത്യയുടെ തലസ്ഥാനം ?

 

Ans:- ന്യൂഡൽഹി

 

43. ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുണ്ട് ?

 

Ans:- 28

 

44. ഏറ്റവും വലിയ സംസ്ഥാനം ?

 

Ans:- രാജസ്ഥാൻ

 

45. ഏറ്റവും ചെറിയ സംസ്ഥാനം ?

 

Ans:- ഗോവ

 

46. ഏറ്റവും നീളം കൂടിയ നദി ?

 

Ans:- ഗംഗ

 

47. ഏറ്റവും വലിയ തടാകം ?

 

Ans:- ചിൽക്ക തടാകം

 

48. ശിശുദിനം എന്നാണ് ?

 

Ans:- നവംബർ 14

 

49. ആരുടെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത് ?

 

Ans:- ജവഹർലാൽ നെഹ്റു

 

50. ‘സാരെ ജഹാം സെ’ എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനം രചിച്ചത് ആര് ?

 

Ans:- അല്ലാമാ മുഹമ്മദ് ഇഖ്ബാൽ

 

51. ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട് ?

 

Ans:- 5 തവണ

 

52. ക്വിറ്റ് ഇന്ത്യാ സമര കാലത്തെ ഗാന്ധിജിയുടെ മുദ്രാവാക്യം എന്തായിരുന്നു ?

 

Ans:- പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

 

53. ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം ?

 

Ans:- രാജ്ഘട്ട്

 

54. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ചതാര് ?

 

Ans:- സുഭാഷ് ചന്ദ്രബോസ്

 

55. അർദ്ധനഗ്നനായ ഫക്കീർ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര് ?

 

Ans:- വിൻസ്റ്റൺ ചർച്ചിൽ

 

56. ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷം ?

 

Ans:- 1942

 

57. ഉപ്പുസത്യാഗ്രഹം നടന്ന വർഷം ?

 

Ans:- 1930

 

58. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം ?

 

Ans:- ചമ്പാരൻ സത്യാഗ്രഹം

 

59. മലബാർ കലാപം നടന്ന വർഷം ?

 

Ans:-1921

 

60. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ സൈനിക മേധാവി ?

 

Ans:- ജനറൽ ആർ ഡയർ

 

61. മൈക്കിൾ ഒ ഡയറിനെ വധിച്ച ഇന്ത്യക്കാരൻ ?

 

Ans:- ഉദ്ദം സിംഗ്

 

62.ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സർ’ പദവി ഉപേക്ഷിച്ച വ്യക്തി ?

 

Ans:- രബീന്ദ്രനാഥ ടാഗോർ

 

63.ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ പ്രസിദ്ധമായ യാത്ര ?

 

Ans:- ദണ്ഡിയാത്ര

 

64. ദണ്ഡിയാത്രയിൽ ഗാന്ധിയുടെ എത്ര അനുയായികൾ പങ്കെടുത്തു ?

 

Ans:- 78

 

65. ദണ്ഡി കടപ്പുറം ഏത് സംസ്ഥാനത്താണ് ?

 

Ans:- ഗുജറാത്ത്

 

66. ദണ്ഡിയാത്ര വേളയിൽ ആലപിച്ചിരുന്ന ഗാനം ?

 

Ans:- രഘുപതി രാഘവരാജാറാം…എന്ന് തുടങ്ങുന്ന ഗാനം

 

67. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രം എവിടെയായിരുന്നു ?

 

Ans:- പയ്യന്നൂർ

 

68. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര് ?

 

Ans:- കെ കേളപ്പൻ

 

69. വട്ടമേശ സമ്മേളനങ്ങൾ നടന്നതെവിടെ ?

 

Ans:- ലണ്ടൻ

 

70. ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം ?

 

Ans:- രണ്ടാം വട്ടമേശ സമ്മേളനം

 

71. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു ?

 

Ans:- ക്ലമന്റ് ആറ്റ്ലി

 

72. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ?

 

Ans:- മൗണ്ട് ബാറ്റൺ പ്രഭു

 

73. ഇന്ത്യാ-പാക് അതിർത്തി രേഖ അറിയപ്പെടുന്ന പേര് ?

 

Ans:- റാഡ്ക്ലിഫ് രേഖ

 

74. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ?

 

Ans:- ഗോപാലകൃഷ്ണ ഗോഖലെ

 

75. ലാൽ ബാൽ പാൽ എന്നറിയപ്പെടുന്നത് ആരൊക്കെ ?

 

Ans:- ലാലാ ലജ്പത് റായ്,ബാലഗംഗാധര തിലകൻ,ബിപിൻ ചന്ദ്രപാൽ

 

76. വാഗൺ ട്രാജഡി ദുരന്തം നടന്ന വർഷം ?

 

Ans:- 1921

 

77. ഗാന്ധിജി വിവാഹിതനായത് എത്രാമത്തെ വയസിൽ ?

 

Ans:- പതിമൂന്നാം വയസ്സിൽ

 

78. ഗാന്ധിജിയുടെ പ്രധാനപ്പെട്ട സമരായുധം ?

 

Ans:- സത്യാഗ്രഹം

 

79. കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര് ?

 

Ans:- കെ കേളപ്പൻ

 

80. അതിർത്തി ഗാന്ധി ആര് ?

 

Ans:- ഖാൻ അബ്ദുൽ ഗാഫർ ഖാൻ

 

81. നേതാജി എന്നറിയപ്പെടുന്നത് ആര് ?

 

Ans:- സുഭാഷ് ചന്ദ്ര ബോസ്

 

82. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ആര് ?

 

Ans:- സരോജിനി നായിഡു

 

83. ഗാന്ധിജിയെ ജനങ്ങൾ സ്നേഹത്തോടെ വിളിച്ചിരുന്ന പേര് ?

 

Ans:- ബാപ്പുജി

 

84. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത് ആര് ?

 

Ans:- സർദാർ വല്ലഭ്ഭായി പട്ടേൽ

 

85. ചാച്ചാജി എന്ന് വിളിക്കപ്പെടുന്നത് ആര് ?

 

Ans:- ജവഹർലാൽ നെഹ്റു

 

86. ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നത് എന്ന് ?

 

Ans:- ഓഗസ്റ്റ് 9

 

87. ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനം പിന്നീട് അറിയപ്പെട്ട പേര് ?

 

Ans:- ഓഗസ്റ്റ് ക്രാന്തി മൈതാനം

 

88. ക്വിറ്റ് ഇന്ത്യ സമരകാലത്ത് നേതാക്കളെ കൂട്ടമായി അറസ്റ്റ് ചെയ്യാൻ നടപ്പാക്കിയ ബ്രിട്ടീഷ് പദ്ധതി ?

 

Ans:- ഓപ്പറേഷൻ തണ്ടർബോൾട്ട്

 

89. 1940ൽ ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിലെ ആദ്യ സത്യാഗ്രഹി ആരായിരുന്നു ?

 

Ans:- വിനോബ ഭാവെ

 

90. ദില്ലി ചലോ’, ‘ജയ് ഹിന്ദ്’ എന്നീ മുദ്രാവാക്യങ്ങളിലൂടെ ആവേശം പകർന്ന നേതാവ് ?

 

Ans:- സുഭാഷ് ചന്ദ്ര ബോസ്

 

91. ഇന്ത്യൻ വിപ്ലവ ചിന്തകളുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?

 

Ans:- ബിപിൻചന്ദ്ര പാൽ

 

92. ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?

 

Ans:- ബാല ഗംഗാധര തിലകൻ

 

93. രബീന്ദ്രനാഥ് ടാഗോറിനെ ഗുരുദേവ് എന്ന് വിശേഷിപ്പിച്ചതാര് ?

 

Ans:- ഗാന്ധിജി

 

94. നെഹ്റുവിനെ ഋതുരാജൻ എന്ന് വിശേഷിപ്പിച്ചതാര് ?

 

Ans:- ടാഗോർ

 

95. ‘എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന് പറഞ്ഞ വിപ്ലവകാരി ?

 

Ans:- സുഭാഷ് ചന്ദ്ര ബോസ്

 

96. ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുന്നതിനായി ഓഗസ്റ്റ്-15 എന്ന തിയ്യതി തിരഞ്ഞെടുത്തത് ആര് ?

 

Ans:- മൗണ്ട് ബാറ്റൺ

 

97. 1947 ഓഗസ്റ്റ് -15 ന് നടന്ന അധികാര കൈമാറ്റ ചടങ്ങിൽ അദ്ധ്യക്ഷൻ ആരായിരുന്നു ?

 

Ans:- ഡോ. രാജേന്ദ്രപ്രസാദ്

 

98. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ ?

 

Ans:- മൗണ്ട് ബാറ്റൺ (1948 ജൂൺ മാസം വരെ അദ്ദേഹം ഈ പദവിയിൽ തുടർന്നു)

 

99. ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ ?

 

Ans:- സി രാജഗോപാലാചാരി

 

100. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?

 

Ans:- ജെ ബി കൃപലാനി