874 ഓളം അനധികൃത വിദ്യാലയങ്ങൾ നമ്മുടെ പൊതുവിദ്യാലയങ്ങൾക്ക് പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്.ഇത് പൊതുവിദ്യാഭ്യാസ പ്രവേശനത്തെ ബാധിക്കുന്നു.KSTA നിവേദനം നൽകി

February 06, 2025 - By School Pathram Academy

സ്വീകർത്താവ്,

ബഹു.പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി

കേരള സർക്കാർ

സർ,

വിഷയം : പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടെ ജോലി സംരക്ഷണം

സംബന്ധിച്ച്

സുസംഘടിതവും ശക്തവുമായ നമ്മുടെ അധ്യാപക മേഖലയിൽ 2015 ന് ശേഷം ജോലിയിൽ പ്രവേശിച്ച അധ്യാപകർക്ക് ജോലി സംരക്ഷണ ആനുകൂല്യമില്ലാത്ത സാഹചര്യം തുടരുകയാണ്. നിലവിൽ സർവീസിലുള്ള മൂന്നിലൊന്ന് അധ്യാപകർ സംരക്ഷണാനുകൂല്യത്തിന് അർഹരല്ലാതായിരിക്കുന്നു.

2018നു ശേഷം കേരളത്തിലെ CBR(Crude Birth Rate) വലിയതോതിൽ കുറയുന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2018 ൽ സിബിആർ 14.10 ആയിരുന്നുവെങ്കിൽ 2023 ആകുമ്പോഴേക്കും അത് 11.7 ആയി മാറിയിരിക്കുന്നു. പ്രതിവർഷം 5.5 ലക്ഷം കുട്ടികൾ ജനിച്ചിരുന്ന കേരളത്തിൽ അത് 3.45 ലക്ഷ മായി കുറഞ്ഞിരിക്കുന്നു. ജനന നിരക്കിൽ വന്ന ഈ കുറവ് 1-10 ക്ലാസ് മുതലുള്ള പ്രവേശനത്തിലും പ്ര തിഫലിക്കുന്നുണ്ട്.

ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ പഴുതിലൂടെ 874 ഓളം അനധികൃത വിദ്യാലയങ്ങൾ നമ്മുടെ പൊതുവിദ്യാലയങ്ങൾക്ക് പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്. ഇത് പൊതുവിദ്യാഭ്യാസ പ്രവേശനത്തെ ബാധിക്കുന്നു. അതിഥി തൊഴിലാളികളുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും കുട്ടികൾ നമ്മുടെ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടുന്നുണ്ടെങ്കിലും സാങ്കേതിക കാരണങ്ങളാൽ UID ൽ ഉണ്ടാകുന്ന പിശകുകൾ അത്തരം കുട്ടികളുടെ എണ്ണം തസ്‌തിത നിർണയത്തിന് പരിഗണിക്കാത്ത സാഹചര്യം തുടരുകയാണ്. ആറാം പ്രവർത്തി ദിനത്തിന് ശേഷം തസ്‌തിക നിർണയ നടപടികൾ പൂർത്തിയാകുന്ന തിന് മുമ്പ് സ്കൂ‌ളിൽ നിന്ന് വിടുതൽ വാങ്ങി മറ്റു വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികളെ എണ്ണ ത്തിൽ ഒഴിവാക്കുകയും ഇതേ കാലയളവിൽ പുതുതായി പ്രവേശനം നേടുന്ന കുട്ടിയെ എണ്ണത്തിൽ പരിഗണിക്കാതിരി ക്കുന്നതിന്റെ ഭാഗമായും തസ്‌തിക നഷ്‌ടം സംഭവിക്കുന്നുണ്ട്. 9,10 ക്ലാസുകളിൽ തസ്‌തിക നിലനിർത്താൻ മാത്രമായി നടപ്പിലാക്കിയിരുന്ന 1:40 അനുപാതവും, കലാകായിക അധ്യാപക തസ്ത‌ിക നിലനിർത്താൻ നടപ്പിലാക്കിയിരുന്ന 1:30 അനുപാതവുമൊന്നും ഇപ്പോൾ പ്രാബല്യത്തിൽ ഇല്ലാത്തതും തസ്തിക നഷ്ടത്തിന് കാരണമാകുന്നു.

തങ്ങളുടേതല്ലാത്ത കാരണത്താൽ ജോലി നഷ്ട്‌ടപ്പെടുന്ന സാഹചര്യം തിരിച്ചറിഞ്ഞ് നാളിതുവരെ സർവീസിൽ പ്രവേശിച്ച് അംഗീകാരം ലഭിച്ച മുഴുവൻ അധ്യാപകർക്കും ജോലി സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു.

വിശ്വസ്‌തതയോടെ,

കെ ബദറുന്നിസ ജനറൽ സെക്രട്ടറി

Category: News

Recent

874 ഓളം അനധികൃത വിദ്യാലയങ്ങൾ നമ്മുടെ പൊതുവിദ്യാലയങ്ങൾക്ക് പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്.ഇത് പൊതുവിദ്യാഭ്യാസ പ്രവേശനത്തെ…

February 06, 2025

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025
Load More