അക്കാദമിക്ക് മാസ്റ്റർ പ്ലാൻ – മാതൃക, ക്ലാസ് 3
- ക്ലാസ് 3
- അക്കാദമിക്ക് മാസ്റ്റർ പ്ലാൻ – മാതൃക
- ആമുഖം
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾ നാം മിറകടന്നുകൊണ്ടി രിക്കുകയാണ് എന്നാൽ കോവിഡ് കാലത്തെ അടച്ചുപൂട്ടലിൽ നമ്മുടെ കുട്ടികൾ വീടുകളിൽ ഒറ്റപ്പെടുകയും അവർക്ക് സമപ്രായക്കാരുമായി കൂട്ടുകൂടുന്നതിനും കളികളിൽ ഏർപ്പെടുന്നതിനും കഴിഞ്ഞിട്ടില്ല. ഇത് അവരുടെ ശാരീരിക മാനസിക വികാസത്തിന് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. ഇത് അടിയന്തിരമായി പരിഹരിച്ചുകൊണ്ട് ക്ലാസിലെ മുഴുവൻ കുട്ടിക ളെയും മിടുക്കരാക്കി തീർക്കുന്നതിന് പുതിയ അധ്യയന വർഷത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കേണ്ടതുണ്ട്.
- ലക്ഷ്യങ്ങൾ
ഗണിതപഠനം ഉല്ലാസപ്രദവും കൗതുകകരവുമാക്കി മുഴുവൻ കുട്ടികൾക്കും ഗണിതശേഷികൾ ഉറപ്പാക്കുക.
മുഴുവൻ കുട്ടികളെയും മികച്ച പ്രശ്നപരിഹരണശേഷിയുള്ളവരാക്കി മാറ്റുക
കലാകായികപ്രവർത്തി പഠനാശയങ്ങൾ മറ്റുവിഷയങ്ങളുമായി ഉൾച്ചേർത്തുകൊണ്ട് പ്രവർത്തനങ്ങൾ
ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിലൂടെ മുഴുവൻ കുട്ടികളെയും ഭാഷയിലേയും ഗണിതത്തിലെയും പരിസരപഠനത്തിലെയും പഠനനേട്ടങ്ങൾ പൂർണമായും കാര്യക്ഷമമായും നേടിയവരാക്കുക
മലയാളത്തിലും ഇംഗ്ലീഷിലും മുഴുവൻ കുട്ടികൾക്കും ആശയഗ്രഹണത്തോടെ വായിക്കാനും എഴുതാനും കഴിവുണ്ടാക്കുക
ആശയങ്ങൾ, അറിവുകൾ, അനുഭവങ്ങൾ, മുന്നറിവുകൾ എന്നിവയുടെ വെളിച്ചത്തിൽ സർഗാത്മക രചനകളിൽ ഏർപ്പെടുന്നതിനും അവതരിപ്പിക്കുന്നതിനും കഴിവുളളവരാക്കുക
പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തുക
മുഴുവൻ കുട്ടികൾക്കും ആരോഗ്യ-കായികാരോഗ്യക്ഷമത ഉറപ്പാക്കുക
സഹജീവി സ്നേഹം, അലിവ്, ആർദ്രത, സഹിഷ്ണുത, അനുതാപം എന്നിങ്ങനെയുള്ള മനോഭാവങ്ങൾ വളർത്തി കുട്ടികളെ ഉത്തമ പൗരരാക്കി മാറ്റുക.
ആത്മവിശ്വാസത്തോടെ പൊതുസദസ്സുകളെ അഭിമുഖീകരിക്കുന്നതിനുള്ള കഴിവ് വർദ്ധിപ്പിക്കുക. ആധുനിക കാലഘട്ടത്തിൽ ജീവിക്കുന്നതിനാവശ്യമായ സാങ്കേതിക പരിജ്ഞാനം നൽകി മുഴുവൻ
കുട്ടികളെയും അറിവ് നിർമാണത്തിൽ കഴിവുളളവരാക്കുക എല്ലാവിഭാഗം കുട്ടികളെയും പരിഗണിച്ചുകൊണ്ട് പഠനപ്രവർത്തനങ്ങൾ തയ്യാറാക്കി ലിംഗസമത്വം,തുല്യനീതി, സമത്വം ഇവ ഉറപ്പുവരുത്തുന്നു.
- പ്രവർത്തന ക്രമം
ഗണിതപഠനം ഉല്ലാസപ്രദവും കൗതുകകരവുമാക്കി മുഴുവൻ കുട്ടികൾക്കും ഗണിതശേഷികൾ ഉറപ്പാക്കുക.
മുഴുവൻ കുട്ടികളെയും മികച്ചപ്രശ്ന പരിഹരണ ശേഷിയുള്ളവരാക്കി മാറ്റുക ഉൾച്ചേർന്ന ക്ലാസ്റൂം സാധ്യതകൾ, എല്ലാവർക്കും പങ്കാളിത്തം പ്രവർത്തിപരിചയ ഗണിത ശില്പശാല ക്ലാസ് പി.ടി.എ വിളിച്ചുചേർക്കൽ
പ്രവൃത്തിപരിചയത്തിലൂടെ ഗണിതാശയങ്ങൾ രൂപീകരിക്കുന്നു.
പ്രവർത്തനങ്ങളിൽ രക്ഷിതാക്കളെ പങ്കാളിയാക്കൽ സാമഗ്രികൾ സംഘടിപ്പിക്കൽ
ഗണിത വിജയം പ്രവർത്തനങ്ങൾ
ജീവിതഗണിതം പ്രോജക്ടുകൾ മുഴുവൻ കുട്ടികൾക്കും
ആരോഗ്യകായികക്ഷമത ഉറപ്പാക്കുന്നു.
സൽപ്രവർത്തനം ആരംഭിക്കുന്നതിനു മുൻപ് ലഘുവ്യായാമങ്ങൾ- സ്റ്റേറ്റിംഗ്, എയറോബിക്സ്,
ലഘുവർക്ക് ഔട്ട് നടത്തിക്കുക, കൃഷി, പൂന്തോട്ട നിർമാണം ഇവയിൽ പങ്കാളികളാകൽ,
വീടുകളിലും കൃഷിക്കും പൂന്തോട്ട നിർമാണത്തിലും പങ്കാളികളാകൽ, മികച്ചവകണ്ടെത്തി അനുമോദിക്കൽ,
ക്രാഫ്റ്റ്, ആർട്ട് നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളാക