അക്കാദമിക മാസ്റ്റർ പ്ലാൻ – പരിചയപ്പെടാം “വർണ്ണച്ചിറകുകൾ” ക്ലാസ് – 2

May 27, 2022 - By School Pathram Academy

അക്കാദമിക മാസ്റ്റർ പ്ലാൻ “വർണ്ണച്ചിറകുകൾ

  • ആമുഖം
  • ജി.എൽ പി.എസ്, തെങ്ങോല
  • ക്ലാസ് – 2

2020-21 വർഷത്തെ പ്രവർത്തനങ്ങളിൽ കോവിഡിന്റെ സാഹചര്യത്തിലും കുട്ടികൾക്കുണ്ടായ മാറ്റം കണ്ടതാണ്. 2021-22 വർഷത്തിൽ കുട്ടികൾക്ക് നൽകേണ്ട പ്രവർത്തനങ്ങൾ കുട്ടികൾ നേടിയ പ്രവർത്തനങ്ങളുടെ അനുപൂരകമായി നൽകേണ്ടതുണ്ട്. ഭാഷാവികാസം, വൈജ്ഞാനിക മേഖല സർഗാത്മക മേഖല വൈകാരികമേഖല എന്നീ മേഖലയിൽ കുട്ടിയുടെ നിലവിലുള്ള അവസ്ഥ പരിഗണിച്ചാണ് ക്ലാസ്തല മാസ്റ്റർ പ്ലാൻ അവതരിപ്പിക്കുന്നത്. കൊറോണകാലത്ത് കുട്ടികൾക്ക് നഷ്ടപ്പെട്ട ശേഷീവികസന പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് ഓരോ കുട്ടിയുടെയും സന്തോഷപ്രദമായ വികാസമാണ് ഈ വർഷം ലക്ഷ്യമിടുന്നത്

  • 2020-21 ക്ലാസ് പ്രതിഫലനം

അവസ്ഥാവിശകലനത്തിലൂടെ ഭാഷയിലും ഗണിതത്തിലും കണ്ടെത്തിയ കാര്യങ്ങൾ ഇവയാണ്

കുട്ടികൾക്ക് വാചികമായി ഭാഷ പ്രയോഗിക്കാനുള്ള കഴിവ് കുറവാണ്.

രണ്ടാം ക്ലാസിലെ തുടക്കക്കാരുടെ നിലവാരത്തിൽ കുട്ടികളുടെ രചനകൾ എത്തിയിട്ടില്ല

ലേഖനത്തിൽ ധാരാളം തെറ്റുകൾ വരുത്തുന്നു (ഭാഷാപരം ) കുട്ടികളുടെ ജൈവവായന മെച്ചപ്പെടേണ്ടതുണ്ട്.

സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിനുതകുന്ന സർഗവേളകളിൽ പങ്കാളിത്തം കുറവാണ്.

സംഖ്യാബോധവും ക്രിയാശേഷികളും എല്ലാവർക്കും നേടാനായിട്ടില്ല.

അക്കാദമിക മാസ്റ്റർ പ്ലാൻ പ്രവർത്തന ലക്ഷ്യങ്ങൾ രണ്ടാംക്ലാസിലെ ഓരോ കുട്ടിക്കും സന്ദർഭത്തിനനുസരിച്ച് സ്വന്തം ഭാഷയിൽ ആശയങ്ങൾ എഴുതിയും പറഞ്ഞും അവതരിപ്പിക്കുന്നതിനുള്ള ശേഷി നേടുന്നതിന് രണ്ടാം ക്ലാസിലെ എല്ലാ കുട്ടികളുടെയും ആശയഗ്രഹണ വായന ഉറപ്പാക്കുക

ക്ലാസിലെ എല്ലാ കുട്ടികളെയും തെറ്റുകളില്ലാത്ത, ക്ലാസ് നിലവാരത്തിലുള്ള വ്യവഹാരരൂപങ്ങള് തയ്യാറാക്കാൻ കഴിവുള്ളവരാക്കുക വർഷാവസാനം സ്വതന്ത്രമായ ലേഖനത്തിലെ പ്പെടുകയും വ്യക്തിഗത മാഗസിനുകൾ തയാറാക്കുകയും ചെയ്യുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക

കുട്ടികളുടെ സ്വതന്ത്രമായ സർഗാത്മക പ്രവർത്തനങ്ങളുടെ അവതരണത്തിനുള്ള വേദി ഒരുക്കുക

രണ്ടാം ക്ലാസിലെ കുട്ടികളുടെ 100 വരെയുള്ള സംഖ്യാബോധം സംഖ്യകളെ വ്യാഖ്യാനിക്കാനുള്ള ശേഷി വളർത്തുക

ഈ ലക്ഷ്യങ്ങൾ മുൻനിർത്തി 2021-22 വർഷത്തിൽ തയ്യാറാക്കിയ പ്രവർത്തന പദ്ധതിയാണ് താഴെ കൊടുത്തിരിക്കുന്നത്.

അക്കാദമിക് മാസ്റ്റർ പ്ലാൻ നിർവഹണത്തിൽ ക്ലാസ് പി.ടി.എ മെമ്പർമാരുടെ സഹകരണം ഉറപ്പാക്കുന്നു.

  • പ്രവർത്തന ലക്ഷ്യം

ചിത്രവായന

  • (ജൂൺ ആദ്യ ആഴ്ച )

– ചിത്രകാർഡു നിർമാണം -ശില്പശാല (ചിത്രവും പദങ്ങളും ഉൾ രക്ഷിതാക്കൾ, പ്രാദേശിക വിദഗ്ധർ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു .അവതരണം വായനയ്ക്കും ഭാഷണത്തിനുമുള്ള ക്ലാസ് തല അവസരങ്ങൾ മേനി പറച്ചിൽ

– കഥ ഊഹിച്ചു പറയൽ

രണ്ടാംക്ലാസിലെ ഓരോ കുട്ടിക്കും. സന്ദർഭത്തിനനുസരിച്ച് സ്വന്തം ഭാഷയിൽ

ആശയങ്ങൾ എഴുതിയും പറഞ്ഞും അവതരിപ്പിക്കുന്നതിനുള്ള ശേഷി നേടുന്നതിന് :-

– കഥ പൂർത്തിയാക്കൽ ( പറയലും എഴുതലും)

– ലഘു നാടകങ്ങൾ

– പാവനാടകം

ചിത്രവായന ട്രൈഔട്ട് – അവതരണം

– കാർഡുകളുടെ ഭാഷണത്തിനുള്ള സാധ്യത. രക്ഷിതാക്കളുടെ ഭാഷണത്തിനുള്ള വീട്ടിലെ അവസരങ്ങൾ

– രക്ഷിതാവിന്റെ സഹായത്തോടെ ചെയ്യുന്നു. (രക്ഷിതാക്കൾക്ക് നേരിട്ട് ഇടപെടാൻ കഴിയാത്ത കുട്ടികൾക്ക്

അധ്യാപിക നേരിട്ട് പിൻതുണ നൽകുന്നു. – ഭാഷണത്തിനുള്ള പൊതുവേദി ഒരുക്കൽ കുട്ടികളുടെ സന്ദർഭോചിതമായ അവതരണം – ഭാഷണത്തിലും വായനയിലും കുട്ടി എത്തി നിൽക്കുന്ന തലം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നു. പങ്കാളിത്ത പാഠങ്ങൾ ( ചിത്രം, വീഡിയോ എന്നിവ പ്രദർശിപ്പിച്ച് ചോദ്യങ്ങളിലൂടെ) തയ്യാറാക്കൽ,

  • രണ്ടാം ക്ലാസിലെ ക്ലാസ് ലൈബ്രറി പ്രവർത്തനക്ഷമമാക്കാൽ
  • എല്ലാ കുട്ടികളുടെയും ആശയഗ്രഹണ വായന ഉറപ്പാക്കുക :-

രക്ഷിതാക്കളുടെ സഹായത്തോടെ രണ്ടാം ക്ലാസിലെ ക്കനുയോജ്യമായ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിൽ ഒരുക്കുന്നു.

• കുട്ടികളുടെ പുസ്തക പരിചയം പരിപാടി.

വായിച്ച കഥയെ ചിത്രകഥകളാക്കൽ

. വായിച്ച കഥയെ സംഭാഷണമാക്കൽ

• വായിച്ച കഥയിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാക്കൽ

വായിച്ച കഥാരംഗങ്ങൾക്ക് രംഗാവിഷ്കാരം നടത്തൽ

പുസ്തകത്തിന്റെ ആസ്വാദ്യ വായന.

വീട്ടുലൈബ്രറി എന്ന ആശയം സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങൾ

  • വർഷാവസാനം സ്വതന്ത്രമായ ലേഖനത്തിലേർപ്പെടുകയും വ്യക്തിഗത മാഗസിനുകൾ തയാറാക്കുകയും ചെയ്യുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക :-

വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളെ ചിത്രീകരിച്ച് വ്യത്യസ്ത വ്യവഹാര രൂപങ്ങളാക്കൽ

കഥാപൂരണം – മിശ്രപഠനരീതിയുടെ സാധ്യത

• ഓഡിയോ ടെക്സ് ഗ്രൂപ്പിൽ നൽകി കഥയുടെ ബാക്കി ഭാഗം അവതരിപ്പിക്കുന്നു.

പങ്കാളിത്ത പാഠങ്ങൾ

• ചിത്രവിവരണം

 

  • കുട്ടികളുടെ സ്വതന്ത്രമായ സർഗാത്മക പ്രവർ ത്തനങ്ങളുടെ അവതര ണത്തിനുള്ള വേദി ഒരുക്കുക :-

രണ്ടാം ക്ലാസിലെ കുട്ടികളുടെ 100 വരെയുള്ള സംഖ്യാബോധം സംഖ്യകളെ – ട്രൈ ഔട്ട് ശില്പശാല വ്യാഖ്യാനിക്കാനുള്ള ശേഷി വളർത്തുക.

പാട്ടരങ്ങ്

പ്രകൃതി നടത്തം – യാത്രാവിവരണം ഭാഷണം- ലേഖനം വായിച്ച പുസ്തകങ്ങളിലെ ആശയം ഇഷ്ടമുള്ള രീതിയിൽ രംഗാവിഷ്കാരം നടത്തൽ

  • – പി.ടി.എ അംഗങ്ങളുടെ സഹായത്തോടെ എല്ലാ കുട്ടികൾക്കുമുള്ള ഗണിതകിറ്റ് ഉറപ്പാക്കുന്നു. :-

(വീട്ടിലും സ്കൂളിലും) ഉല്ലാസ് ഗണിതത്തിലെ (സ്റ്റാൻഡേർഡ് 1, 2) പഠനസാമഗ്രികൾ രക്ഷിതാക്കൾക്ക് പരിചയ പ്പെടുത്തി സമാന സാധ്യത കൾ ഗണിതകിറ്റിലേക്ക് തയ്യാറാക്കുന്നു.

ട്രൈ ഔട്ട് ശില്പശാല സംഘടിപ്പിക്കുന്നു.

ഗണിത കിറ്റിലെ പഠനോപകരണങ്ങൾ (ഗയിം ബോർഡ്, സംഖ്യാ കാർഡ്, ചിന്തകാർഡ്, ടോക്കൺ, മഞ്ചാടി, കമ്പ്ക്കെട്ട്,) എന്നിവ ഗണിതാശയ രൂപീകരണത്തിന് അധ്യാപിക ക്ലാസിൽ ചെയ്തത് വീഡിയോ ആക്കി രക്ഷിതാക്കളുടെ ഗ്രൂപ്പിൽ ഇടുന്നു.

സമാനപ്രവർത്തനങ്ങൾ രക്ഷിതാക്കൾ കുട്ടികളെ ഉപയോഗിച്ച് ചെയ്യുന്നു.

“ഓരോ കുഞ്ഞിനുമുള്ള ആസൂത്രണരേഖയായി മാറണം “